Image

പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് കുര്യന്‍ (77) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ജോര്‍ജ് ഏബ്രഹാം Published on 15 June, 2015
 പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് കുര്യന്‍ (77) ന്യൂജേഴ്‌സിയില്‍ നിര്യാതനായി
ന്യൂജേഴ്‌സി : ആദ്യകാല അമേരിക്കന്‍ കുടിയേറ്റ മലയാളിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ.ജോര്‍ജ് കുര്യന്‍ (77) ജൂണ്‍ 15-ാം തിയതി തിങ്കളാഴ്ച വെളുപ്പിന് ന്യൂജേഴ്‌സിയിലെ ബ്ലൂംഫീല്‍ഡില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട് ന്യൂജേഴ്‌സിയില്‍ നടക്കും.

കോട്ടയം മീനടം മണിമലപ്പറമ്പില്‍ കുടുംബാംഗമാണ് പരേതന്‍. കാക്കനാട് എരുമത്താനത്ത് കുടുംബാംഗമായ ശ്രീമതി അന്നമ്മയാണ് സഹധര്‍മ്മിണി. ആഷ (കാലിഫോര്‍ണിയ), അനീഷ (ന്യൂജേഴ്‌സി), അനില്‍( കാലിഫോര്‍ണിയ) എന്നിവര്‍ മക്കളും മാര്‍ക്ക് ഫാരീസ് (കാലിഫോര്‍ണിയ), സെഫി ഫിലിപ്പ് (ന്യൂജേഴ്‌സി), ആഞ്ചല (കാലിഫോര്‍ണിയ) മരുമക്കളുമാണ്. Cullen, Aiyla, Ariyana, Jayan, Noah എന്നിവരാണ് കൊച്ചുമക്കള്‍.

അദ്ധ്യാപന-സാഹിത്യമേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ജോര്‍ജ് കുര്യന്‍ നാലര പതിറ്റാണ്ടു കാലം അമേരിക്കന്‍ പ്രവാസി സമൂഹത്തില്‍ തിളങ്ങി നിന്ന വ്യക്തി പ്രഭാവനാണ്. ആര്‍ട്‌സ്, ടീച്ചിംഗ് എന്നീ വിഷയങ്ങളില്‍ ബിരുദവും ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍  മാസ്റ്റര്‍ ബിരുദവും നേടിയ അദ്ദേഹം  ഇന്ത്യയിലെ മണിപ്പൂര്‍ സംസ്ഥാനത്ത് അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നാഗാലാന്റ് ഗവര്‍ണെന്റ് സ്‌കൂളില്‍ പ്രഥമാധ്യാപകനായി.

1968-ല്‍ എത്യോപ്യയില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കുവാന്‍ ഡല്‍ഹിയില്‍ എത്തിച്ചേരുന്നത് ജീവിതത്തില്‍ വഴിത്തിരിവായി. 1971-ല്‍ അദ്ധ്യാപകനായി, അമേരിക്കയില്‍ ഔദ്യോഗിക ജീവിതമാരംഭിച്ചു. 

ഇംഗ്ലീഷ്-മലയാള സാഹിത്യരംഗത്ത് സമഗ്ര സംഭാവനകള്‍ നടത്തിയിട്ടുള്ള അദ്ദേഹം നിരവധി ചെറുകഥകള്‍, നോവല്‍, നാടകങ്ങള്‍, ബാലസാഹിത്യകൃതികള്‍, എന്നിവ രചിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ Amazon.com പബ്ലിഷ് ചെയ്ത “Nagaland Chronicle-Over the Hills and Down the Valleys” എന്ന നോവല്‍ ഇതിനോടകം ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ഇതിന്റെ മലയാള പരിഭാഷ “മലകളും താഴ് വരകളും” എന്ന പേരില്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

New World stories.com ചീഫ് എഡിറ്ററാണ്.

ന്യൂജേഴ്‌സി ക്ലിഫ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് പരേതന്‍. വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (973) 338-7268
 പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് കുര്യന്‍ (77) ന്യൂജേഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
Professor Kunjappu 2015-06-15 12:06:07

Mr. George Kurian was a very soft-spoken person, but a man capable of taking tough decisions to achieve his life’s goals.  One will feel quite relaxed in his company.  Even a telephonic conversation with him was very enjoyable.   I have never felt unhappy even after a small talk with him.

He was a man of many ideas.   He was highly individualistic:  After all, it is an individual, not a crowd that changes the world! 

We had an interesting excursion to poet Walt Whitman’s tomb at Camden, New Jersey with Mr. George Kurian.  We recited there Whitman’s poems. 

When I chose three authors of English books to decorate the blurb of my first collection of English poems (“A Sojourner’s Rhapsodies In Alphabetical Order”), I had no hesitation to pick him up from the stock of American Malayali writers in English.  Later on, I was very pleased to write a short introduction to the collection of poems and stories in English by his six-year old grand-daughter, Arianna, a very promising budding literary talent.    

Mr.  Sudhir Panikkaveettil wrote an excellent review of the Malayalam version of his novel on Nagaland, which Mr.  George Kurian rated as the best review ever published on his book.  

I was introduced to Mr. George Kurian by Yoga Guru Mr. Thomas Koovalloor.  I join Mr.  Koovalloor  and others in expressing my deep-felt sorrow on his sad demise, and convey my condolence to his wife Mrs. Annamma and other family members. 

I believe he will live through his literary contributions and many untold good deeds!

MAY HIS SOUL REST IN PEACE!

Dr. Kunjappu


Sudhir Panikkaveetil 2015-06-16 03:22:07
Heartfelt  condolences !
Thomas Koovallur 2015-06-16 04:27:07
എന്റെ അമേരിക്കൻ ജീവിതത്തിൽ കണ്ടുമുട്ടാനിടയായ നല്ലൊരു പ്രതിഭാശാലിയായ മനുഷ്യനായിരുന്നു ജോർജ് കുര്യൻ സാർ. ഞങൾ പരിചയപ്പെട്ടതിനു ശേഷം എന്നെ അദ്ദേഹം എഴുത്തിന്റെ ലോകത്തിലേക്ക്‌ കൈ പിടിച്ചുയർത്താൻ സ്രെമിച്ചിരുന്നു. അദ്ധേഹത്തിന്റെ ന്യൂ വേൾഡ് സ്റൊരീസ് ഡോട്ട് കോം എന്നാ ബ്ലോഗ്‌ നോക്കിയാൽ എന്റെ ചില ആദ്യ കാല പ്രവര്തനംഗൽ കാണാൻ കഴിയും. ആക്റ്റീവ് ആയിരുന്നപ്പോൾ അദ്ദേഹം എന്നെ നിത്യവും എന്നോണം ഫോണിലൂടെ വിളിച്ചിരുന്നു. അദ്ധേഹത്തിന്റെ വേർപാട്‌ എന്നെ സംബധിച്ചിടത്തോളം ഒരു തീരാ നഷ്ടം തന്നെ ആണ്. 
ജോർജ് സാറിന്റെ ആല്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം അദ്ധേഹത്തിന്റെ പ്രിയ സഹധർമിണി അന്നമ്മ അമ്മാമ്മക്കും മക്കള്ക്കും പേരക്കിടങ്ങൾക്കും ബെന്ധു മിത്രാദി കൾക്കും എന്റെ അനു ശോചനം രേഖപ്പെടുത്തി കൊള്ളുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക