ആതുര ശുശ്രൂഷാലോകത്തില്‍ എന്നും ഓര്‍മ്മിക്കുന്ന 'ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗലെന്ന ' മാലാഖ ആരാണ്? അവര്‍ പതിനെട്ടാം നൂറ്റാണ്ടിലെ രാത്രികാലങ്ങളില്‍ കയ്യില്‍ തൂക്കിയ വിളക്കുമായി കേഴുന്ന രോഗികളുടെ ശയനശാലകളിലും അഴുക്കു ചാനലില്‍ക്കൂടിയും സഞ്ചരിച്ച് രോഗികള്‍ക്കാശ്വാസം നല്കിയ പരിശുദ്ധമായൊരു ആത്മാവിന്റെ ഉടമയായിരുന്നു. ആയിരക്കണക്കിന് വോളിയങ്ങളുള്ള ബുക്കുക്കളും ജീവചരിത്ര ഗ്രന്ഥങ്ങളും കാരുണ്യത്തിന്റെ ആ ദേവതയെപ്പറ്റി എഴുതിയിട്ടുണ്ട്. ആ പുണ്യ ശ്രേയസിയുടെ വികാര വിചാരങ്ങളും തുടങ്ങിവെച്ച ആശയങ്ങളും അവര്‍ പാടിയ സങ്കീര്‍ത്തനങ്ങളും പരിവര്‍ത്തന വിധേയമായ കാലങ്ങള്‍ക്കുമപ്പുറം സഞ്ചരിക്കുന്നു. അവര്‍ ജനിച്ചപ്പോള്‍ അനസ്തീഷ്യയായോ, ആന്റി സെപ്സ്സീസ്സോ, തെര്‍മോ മീറ്ററോ, ഐവിയോ, ആന്റി ബയോട്ടീസോ, ഓക്‌സിജന്‍ സൌകര്യങ്ങളോ ഉപയോഗത്തിലുണ്ടായിരുന്നില്ല. കൈകാലുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ മുറിക്കുന്ന ഡോക്ടറെ കഴിവും മികവുമുള്ളവരായി കരുതിയിരുന്നു. വയറ്റില്‍ അപ്പന്‍ഡിക്‌സ് വന്നാല്‍ അന്ന് മരണം ഉറപ്പായിരുന്നു.
ആധുനിക നേഴ്‌സിംഗ് ശാസ്ത്രത്തിന്റെ അടിസ്ഥാനമിട്ട ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗല്‍ 1820 മെയ് പന്ത്രണ്ടാം തിയതി ഇറ്റലിയില്‍ ജനിച്ചു. 'ഫ്‌ലോറന്‍സ്' എന്ന പട്ടണത്തെ ആദരിച്ചുകൊണ്ട് ഇംഗ്ലീഷുകാരായ അവരുടെ മാതാപിതാക്കള്‍ ഫ്‌ലോറന്‍സ് എന്ന നാമം നല്കി. ആരോഗ്യ മേഖലകളുടെ വിപ്ലവ ചൈതന്യം പൊന്തി വന്നിരുന്ന കാലഘട്ടത്തിലാണ് അവര്‍ വളര്‍ന്നത്.അവരുടെ പിതാവ് വില്ലിം നൈറ്റിംഗ് ഗല്‍ ഇംഗ്ലണ്ടിലെ പ്രഭു കുടുംബത്തില്‍പ്പെട്ട ഒരു വന്‍കിട ഭൂവുടമയായിരുന്നു. പൂര്‍വിക തലമുറകള്‍ മുതല്‍ പാരമ്പര്യമായി ലഭിച്ച ഡര്‍ബി ഷെയര്‍ എസ്‌റ്റേറ്റും നിരവധി സ്വത്തുക്കളും കൈവശവുമുണ്ടായിരുന്നു. അദ്ദേഹവും ഭാര്യ 'ഫാന്നിയും 'സാമൂഹിക കാഴ്ച്ചപ്പാടില്‍ ഉന്നത ജീവിത നിലവാരമായിരുന്നു പുലര്‍ത്തിയിരുന്നത്. ധനികരായ അവരുടെ ഭവനത്തില്‍ ഭക്ഷണം പാകം ചെയ്യാനും പുറം ജോലികള്‍ നടത്താനും ധാരാളം ജോലിക്കാരുണ്ടായിരുന്നു. അദ്ധ്യാപകര്‍ സ്വന്തം വീട്ടില്‍ വന്ന് ഫ്‌ലോറന്‍സിനും സഹോദരിക്കും വിദ്യാഭ്യാസം നല്കിയിരുന്നു. വിവിധ ഭാഷകള്‍ പഠിക്കാന്‍ നിപുണയായിരുന്ന ഫ്‌ലോറന്‍സ് ഗ്രീക്ക്, ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകള്‍ വശമാക്കി. ഒപ്പം ചരിത്രവും കണക്കും സംഗീതവും പഠിച്ചു. പതിനേഴു വയസുള്ളപ്പോള്‍ വിവാഹം ചെയ്യാന്‍ ഫ്‌ലോറന്‍സിനെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. വരുന്ന വിവാഹങ്ങളെല്ലാം എതിര്‍ത്തിരുന്നു.
ദു:ഖിക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കണമെന്ന ഉള്‍വിളികളുമായി നടന്നിരുന്ന ആ കൗമാര കുട്ടിയ്ക്ക് വിവാഹം കഴിക്കേണ്ടായിരുന്നു. രോഗികളെയും സാധുക്കളെയും സേവിച്ചുകൊണ്ട് ഹോസ്പിറ്റലുകളില്‍ നേഴ്‌സായി ആതുര സേവനം ചെയ്യാനായിരുന്നു അവര്‍ക്ക് താല്പര്യം. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ധനിക കുടുംബങ്ങളില്‍ നിന്ന് നേഴ്‌സാകുവാന്‍ ആരും പോകുമായിരുന്നില്ല. കുശിനിക്കാരുടെയും താണ ജോലി ചെയ്യുന്നവരുടെയും മക്കളായിരുന്നു അക്കാലങ്ങളില്‍ നെഴ്‌സിംഗിനു പോയിരുന്നത്. നേഴ്‌സിംഗിന് പോകാന്‍ അനുവദിച്ചില്ലെങ്കില്‍ വീട് വിട്ടു മറ്റു വീടുകള്‍ വൃത്തിയാക്കാനും കുശിനിക്കായും പോവുമെന്ന് അവര്‍ മാതാ പിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കുമായിരുന്നു. നെഴ്‌സിംഗിനു പഠിക്കുന്നതിന് അനുവാദം കൊടുക്കാന്‍ മാതാ പിതാക്കളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അവസരം കിട്ടുന്ന നമയങ്ങളില്‍ ്രൈപവറ്റ് സ്ഥാപനങ്ങളില്‍ നെഴസിംഗ് പരിശീ ലനവും നടത്തിയിരുന്നു. അവസാനം അവരുടെ ദൌത്യം വിജയിച്ചു. മാതാപിതാക്കള്‍ നേഴ്‌സിംഗ് പഠനത്തിനു പണം നല്കാമെന്നു സമ്മതിക്കുകയും ചെയ്തു. അതിനായി ഒരു ഹോസ്പിറ്റല്‍ തിരഞ്ഞെടുക്കുകയും അവരുടെ അഭിലാഷങ്ങള്‍ സഫലമാവുകയും ചെയ്തു.
ഫ്‌ലോറന്‍സിന്റെ ആത്മകഥാ കുറിപ്പില്‍ പറയുന്നു, 'ഒരു ഉയര്‍ന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അമ്മ ആഡംബര ഭ്രമിയായി ജീവിച്ചപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്തത്, ലളിതമായ ഒരു ജീവിതമായിരുന്നു. എന്റെ സഹോദരി ഫ്രാന്‍സീസ് പെന്‍ലോപ്പിന് എന്നെക്കാളും രണ്ടു വയസ് കൂടുതലുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും രമ്യതയിലായിരുന്നില്ല. സാമൂഹികമായി അന്ന് നിലവിലുണ്ടായിരുന്ന കുലമഹിമയില്‍ ഞങ്ങള്‍ക്കു വ്യത്യസ്ഥമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഞാനൊരു നെഴ്‌സാകുന്നതില്‍ എന്റെ സഹോദരി എതിര്‍ത്തിരുന്നു. വിക്ടോറിയന്‍ സ്‌റ്റൈലില്‍ പതിനഞ്ചു മുറികളുള്ള വിശാലമായ ഹാളോടുകൂടിയ പുതിയ ഭവനവും അതിനോടനുബന്ധിച്ച പൂന്തോട്ടങ്ങളും എന്റെ അമ്മയ്ക്ക് മതിയാവില്ലായിരുന്നു.'
1853മുതല്‍ 1856 വരെ റക്ഷ്യയും ഓട്ടോമന്‍ സാമ്രാജ്യവും തമ്മില്‍ പാലസ്തീന്റെയും 'ബ്ലാക്ക് സീയുടെയും ' അധീനത്തിനായി ക്രിമിയായില്‍ യുദ്ധം നടക്കുന്ന കാലമായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും,സര്‍ദീനായും ഓട്ടോമന്‍ സാമ്രാജ്യത്തിനോടൊപ്പം റക്ഷ്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1854ല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗല്‍സിന് ബ്രിട്ടീഷ് യുദ്ധകാല സെക്രട്ടറി ഹെര്‍ബെര്‍ട്ട് സിഡ്‌നിയില്‍ നിന്നും ക്രിമിയായില്‍ മുറിവേറ്റവരെയും രോഗികളെയും സഹായിക്കാന്‍ നെഴ്‌സസിന്റെ ഒരു യൂണിറ്റിനെ സഹായത്തിനായി വിടാന്‍ ഒരു കത്ത് കിട്ടി. യുദ്ധ കാലം ആരംഭിച്ച സമയങ്ങളില്‍ ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗല്‍ ആതുര സേവന രംഗങ്ങളില്‍ രാജ്യമെങ്ങും പ്രസിദ്ധി നേടിയ സമയവുമായിരുന്നു. അവര്‍ 34 സഹകാരികളായ നെഴ്‌സസിനെ സംഘടിപ്പിച്ചുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്രിമായായിലെയ്ക്ക് കപ്പല്‍ യാത്ര ചെയ്തു. അവിടുത്തെ പരിതസ്ഥിതികളും അന്തരീക്ഷവും വളരെ ദുരിതം പിടിച്ചതാണെന്ന് മുന്നറിയിപ്പുണ്ടായിട്ടും അത് ഗൗനിക്കാതെ കോണ്സ്റ്റാനോപ്പിളിലെ ! ബ്രിട്ടീഷ് ഹോസ്പിറ്റലില്‍ ഫ്‌ലോറന്‍സിന്റെ സംഘം എത്തി. മലിന വെള്ളം നിറഞ്ഞ ഒരു വലിയ കുളക്കരയുടെ അക്കരയായിരുന്നു ഹോസ്പിറ്റല്‍ സ്ഥിതി ചെയ്തിരുന്നത്. മലമൂത്രങ്ങള്‍ വിസര്‍ജനം ചെയ്തത് ഹോസ്പിറ്റല്‍ കെട്ടിടങ്ങളിലെ ഹാള്‍ വെയിലും രോഗികളുടെ കിടക്കകളിലും ചിതറി നിറഞ്ഞു കിടന്നിരുന്നു. എവിടെയും മലിനമായ ഈച്ചകളും കൊതുകുകളും അതിനു ചുറ്റും പാറി കളിച്ചിരുന്നു. രോഗികള്‍ക്ക് ആവശ്യമായ ബാന്‍ഡേജോ സോപ്പോ വളരെ പരിമിതമായെ ഉണ്ടായിരുന്നുള്ളൂ. മുറിവേറ്റ് രക്തം വമിക്കുന്ന പട്ടാളക്കാര്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. വെള്ളം പോലും ആവശ്യത്തിനില്ലാതെ റേഷനായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റവരായവ്ര്! പകര്‍ച്ച വ്യാധികള്‍ പിടിച്ചു ദിനം ധപ്രതി മരിച്ചുകൊണ്ടിരുന്നു.
എന്താണെന്ന് ചെയ്യേണ്ടതെന്നറിയാതെ വേദനകൊണ്ട് പുളയുന്ന പട്ടാളക്കാരെ കണ്ടമാത്രയില്‍ ഫ്‌ലോറന്‍സ് ജോലികളാരംഭിച്ചു. ഓരോ മിനിറ്റുകളും പാഴാക്കാതെ അവര്‍ പട്ടാളക്കാര്‍ക്കു വേണ്ടി സേവനം ചെയ്തു. ഫ്‌ലോറന്‍സും സഹപ്രവര്‍ത്തകരുമൊത്ത് ചീഞ്ഞളിഞ്ഞ ബ്രിട്ടീഷ് ഹോസ്പിറ്റലിന്റെ അകവും പുറവം, മുറിവേറ്റ പട്ടാളക്കാരുടെ ദുര്‍ഗന്ധം വമിക്കുന്ന കിടക്കകളും വൃത്തിയാക്കി പരിചരിച്ചു കൊണ്ടിരുന്നു. ദിനം പ്രതി മരിക്കുന്ന പട്ടാളക്കാരും അവരുടെ ദീന രോദനങ്ങളും കണ്ട് അടിപതറാതെ അവര്‍ക്കായി രാത്രിയും പകലും കഠിനാദ്ധ്വാനം ചെയ്തു. വൈകുന്നേരം കൈകളില്‍ റാന്തല്‍ വിളക്കുമായി ഹാള്‍ വെയികളില്‍ ഓരോ രോഗിയേയും പരിചരിച്ചു കൊണ്ട് ചുറ്റും കറങ്ങുമായിരുന്നു. അവരുടെ പുഞ്ചിരിയിലും സ്‌നേഹത്തിലും പരിചരണത്തിലും പട്ടാളക്കാര്‍ ആനന്ദം കണ്ടെത്തിയിരുന്നു. രോഗികളായി കിടക്കകളില്‍ കഴിയുന്നവര്‍ അവരെ ക്രിമിയായിലെ മാലാഖായെന്നും വെളിച്ചത്തിന്റെ ദേവതയെന്നും വിളിച്ചു. അവരുടെ വിശ്രമമില്ലാത്ത സേവനം മൂലം മൂന്നില്‍ രണ്ടു പട്ടാളക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഹോസ്പിറ്റലിന്റെ ശുചിത്വ നിലവാരം വളരെയധികം മെച്ചമായി. ഓരോരുത്തരുടെയം മെഡിക്കല്‍ നിലവാരമനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക തരം അടുക്കളകളും നിര്‍മ്മിച്ചു. രോഗികള്‍ക്ക് തുണികള്‍ വൃത്തിയാക്കാന്‍ അലക്കു മുറികളും പണി കഴിപ്പിച്ചു. രോഗികളുടെ ബൌദ്ധിക നിലവാരം ഉയരാന്‍ വായനാ മുറികളും ലൈബ്രറികളും സ്ഥാപിച്ചു. കളിസ്ഥലങ്ങളും മറ്റു ഉല്ലാസ സങ്കേതങ്ങളും ഉണ്ടാക്കി.
ആതുര സേവനത്തിന്റെ ചവിട്ടു പടികളില്‍ ഇരുന്നുകൊണ്ട് അവര്‍ കുറിച്ചു വെച്ച നോട്ടുകള്‍ ഏറ്റവും വിറ്റഴിയുന്ന പുസ്തകങ്ങളായി ആഗോള പുസ്തക ശാലകളില്‍ സ്ഥാനം പിടിച്ചു. പുസ്തകങ്ങള്‍ ഇന്നും പുതുമ നശിക്കാതെ സേവനത്തിന്റെ മാര്‍ഗ ദീപമായി ഗ്രന്ഥ പ്പുരകളില്‍ സൂക്ഷിക്കുന്നു. അവരുടെ പ്രയത്‌നത്താല്‍ 1860ല്‍ നേഴ്‌സിംഗിന് പരിശീലനം കൊടുക്കാനായി ' സെന്റ് തോമസ് ഹോസ്പിറ്റല്‍ നൈറ്റിംഗ് ഗല്‍ സ്‌കൂള്‍' ആരംഭിച്ചു.
ക്രിമിയന്‍ യുദ്ധകാലങ്ങളില്‍ മുറിവേറ്റ പട്ടാളക്കാരുടെയിടയില്‍ സേവനം ചെയ്തിരുന്ന നാളുകളില്‍ ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗലിന് ഒരിക്കലും സുഖമാകാതെ മാറാത്ത ഒരു രോഗം പട്ടാള ക്യാമ്പില്‍ നിന്നു സംക്രമിച്ചിരുന്നു. അന്നവര്‍ക്ക് 38 വയസ് പ്രായം . പിന്നീട് കിടന്ന കിടപ്പില്‍ തന്നെ ശേഷിച്ച കാലം ജീവിച്ചു. എങ്കിലും കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ ഉറച്ച തീരുമാനത്തോടെ ആരോഗ്യ രക്ഷാപരമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും കഷ്ടപ്പെടുന്ന രോഗികളെ പരിചരിച്ചുകൊണ്ട് സേവനം തുടരുകയും ചെയ്തു . ആധികാരികമായി ഹെല്‍ത്ത് കെയര്‍ പരിഷ്‌ക്കരണങ്ങളില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. ബെഡില്‍ കിടന്നു കൊണ്ട് ദേശീയ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖ വ്യക്തികളുമായി അഭിമുഖ സംഭാഷണങ്ങളും നടത്തിയിരുന്നു. സിവിലിയന്‍ ഹോസ്പിറ്റലുകള്‍ എങ്ങനെ നടത്തണമെന്ന് വിവരിച്ചുകൊണ്ട് 1859ല്‍ അവര്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അവരുടെ സേവനം വിദേശ രാജ്യങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ആഭ്യന്തര കലാപകാലത്ത് ഹോസ്പിറ്റലുകള്‍ കാര്യക്ഷമമായി നടത്തുന്നതെങ്ങനെയെന്നും ഹെല്‍ത്ത് കെയര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യാ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ പൊതു ജനാരോഗ്യത്തിലും പട്ടാള ക്യാമ്പിലും ശുചീകരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ക്രിയാത്മകമായ ഉപദേശങ്ങള്‍ നല്കി സഹായിച്ചിരുന്നു. 1908ല്‍ എണ്‍പത്തിയെട്ടാം വയസില്‍ ഇംഗ്ലണ്ടിലേ എഡ്വേര്‍ഡ് രാജാവില്‍ നിന്ന് ' മെരിറ്റ് ഓഫ് ഹോണര്‍' പദവി ലഭിച്ചു. 1910ല്‍ ജോര്‍ജ് രാജാവ് തൊണ്ണൂറാം വയസില്‍ അവരെ അനുമോദിച്ചുകൊണ്ട് സന്ദേശമയച്ചു.
ക്രിമിയായില്‍ പട്ടാളക്കാരെ സേവിക്കാനായി പോയ നാളുകളില്‍ ഫ്‌ലോറന്‍സ് ആ ഹോസ്പിറ്റലിലെ ആരോഗ്യ നിലവാരം, കാര്യക്ഷമത, ഹോസ്പിറ്റലിലെ പരിതാപകര അവസ്ഥ , ബ്രിട്ടീഷ് പട്ടാള ഹോസ്പിറ്റല്‍ ഭരണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് 830 പേജുള്ള ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ആ ബുക്കിന്റെ പ്രതിഫലനമായി 1857ല്‍ ഗവര്‍ന്മെന്റ് പട്ടാളക്കാരുടെ ക്ഷേമത്തിനായി ഭരണ സംവിധാനങ്ങള്‍ നവീകരിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തോളം നൈറ്റിംഗ് ഗല്‍ അവിടെ പട്ടാളക്കാര്‍ക്ക് വേണ്ടി സേവനം ചെയ്തിരുന്നു. ക്രിമിയായിലെ യുദ്ധം അവസാനിച്ചപ്പോള്‍ 1856ല്‍ അവര്‍ അവിടെനിന്നും സ്വന്തം നാട്ടില്‍ പോയി ചെറുപ്പകാലത്ത് താമസിച്ചിരുന്ന 'ലീയാ ഹര്‍സ്റ്റില്‍' താമസിച്ചു. ലളിതമായ ജീവിതം എന്നും തുടരണമെന്നാഗ്രഹിച്ച അവരുടെ ആഗ്രഹം വകവെക്കാതെ സ്വന്തം നാട്ടുകാര്‍ അവരെ രാജകീയമായ സ്വീകരണം നല്കി ബഹുമാനിക്കുകയുണ്ടായി. ബ്രിട്ടീഷ് രാജ്ഞി പേരു കൊത്തിയ ആഭരണങ്ങളും 2,50,000 ഡോളറും പാരിതോഷികമായി നല്കി അവരെ ആദരിച്ചു. ആ പണം ആതുര സേവനത്തിനായി മാറ്റി വെച്ചു. നൈറ്റിംഗ് ഗല്‍ ഇതിനോടകം രാജ്യത്തിലെ വിശിഷ്ട വ്യക്തികളില്‍ ഒരാളായി മാറി. അവര്‍ രാജ്ഞിയെ പ്രകീര്‍ത്തിച്ച് കവിതകളും പാട്ടുകളും എഴുതിയിരുന്നു. ഉന്നത കുലത്തില്‍ ജനിച്ച ഇവര്‍ മനുഷ്യര്‍ പുച്ഛിച്ച ഒരു തൊഴിലില്‍ ആത്മാഭിമാനം കണ്ടെത്തിക്കൊണ്ട് രാജ്യത്തിലെ ആദരണീയ വനിതയായി മാറി. നേഴ്‌സിംഗിനെ അന്തസ്സും അഭിമാനവുമുള്ള ഒരു പ്രൊഫഷണല്‍ തൊഴിലാക്കിയതില്‍ ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗലിനോട് ലോകമെമ്പാടുമുള്ള ആതുരസേവനത്തില്‍ മുഴുകിയിരിക്കുന്നവര്‍ കടപ്പെട്ടവരായിരിക്കും.
1910ല്‍ ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗല്‍ അസുഖത്താല്‍ തീര്‍ത്തും കിടപ്പിലായി. ഒരാഴ്ചയ്ക്ക് ശേഷം 1910 ആഗസ്റ്റ് പന്ത്രണ്ടാം തിയതി ലണ്ടനിലെ ഭവനത്തില്‍ വെച്ചു അവര്‍ മരണമടഞ്ഞു. അവര്‍ മരിക്കുന്ന കാലത്ത് വൈദ്യ ശാസ്ത്രം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞിരുന്നു. കോളറായ്ക്കും ടൈപ്പൊയിഡിനും വസന്തയ്ക്കും കുത്തി വെയ്പ്പുണ്ടായി. ലാബോറട്ടറി സൌകര്യങ്ങളും മെഡിക്കല്‍ സൌകര്യങ്ങളും വര്‍ദ്ധിച്ചു. ആരാധകരായ പൊതു ജനങ്ങള്‍ക്ക് അവരുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ ആഘോഷമായി നടത്തണമെന്നു ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ഫ്‌ലോറന്‍സ് ജീവിച്ചിരുന്നപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ ലളിതമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. അവരുടെ വാക്കുകളെ മാനിച്ച് സ്‌റ്റേറ്റ് ശവ സംസ്‌ക്കാരാചാരങ്ങള്‍ ബന്ധുക്കള്‍ നിരസിച്ചു. ഇംഗ്ലണ്ടിലെ ഹാം ഷെയറില്‍ സെന്റ് മാര്‍ഗരെറ്റ് പള്ളിയുടെ കുടുബ കല്ലറയില്‍ കൈകളില്‍ വിളക്കുമായി നടന്ന ആ സ്ത്രീ രത്‌നം അന്ത്യ വിശ്രമം കൊള്ളുന്നു.
അമേരിക്കന്‍ കവിയത്രി എമിലി ഡിക്കിന്‍സന്‍ പാടിയ കവിതയുടെ സംഗ്രഹമിങ്ങനെയായിരുന്നു. 'നിലച്ചു പോകുന്ന ഒരു ഹൃദയം തുടിപ്പിക്കാന്‍ സാധിച്ചാല്‍ , വേദനിക്കുന്നവന് ആശ്വാസം നല്‍കിയാല്‍, അവന്റെ വേദനകളെ ശമിപ്പിച്ചാല്‍, അല്ലെങ്കില്‍ തളര്‍ന്ന ഒരു കുരുവിയുടെ ജീവനുണര്‍വ് നല്കി അതിന്റെ കൂട്ടിലേയ്ക്ക് പറപ്പിച്ചാല്‍ 'ഞാനായ' ജീവിതം ധന്യമായി. പാഴായതല്ല.' അതായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിംഗ് ഗലെന്ന ' മരിക്കാത്ത പ്രാഭവമുള്ള ഒരു നേഴ്‌സിന്റെ ദൗത്യവും.
Every day is a day to commemorate, for hundreds of Nurses, especially Malayaalee Nurses , the meritorious service of Florence Nightingale to the humanity without giving any religious tone to that.
It is a covenant between the publisher and the clients that the information about the client will not be revealed to the public. I hope the publisher will uphold the covenant and honor everyone equally despite the relationship publisher has with individuals. I am not responsible for what the other SchCast is talking about. The article Kulatthor wrote is an excellent article to provoke the religious fanatics. When they run out of enough ammunition to shoot down a good article, they resort into this kind of nasty tactics. I ask my twin brother SchCast to stand up and talk like a man.
stick me - Johny or Jack or Daniel