Image

ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വിശുദ്ധ എസ്‌തപ്പാനോസിന്റെ തിരുനാള്‍

ജോസ്‌ കണിയാലി Published on 07 January, 2012
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വിശുദ്ധ എസ്‌തപ്പാനോസിന്റെ തിരുനാള്‍
ചിക്കാഗോ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവക പുതുവത്സരദിനത്തില്‍ വിശുദ്ധ എസ്‌തപ്പാനോസിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിശുദ്ധന്റെ ജീവിതം മാതൃകയായി സ്വീകരിച്ച്‌ ആത്മീയതക്ക്‌ മുന്‍തൂക്കം നല്‍കുന്ന ജീവിതശൈലി പിന്‍തുടരുവാന്‍ വികാരി ഫാ. സജി പിണര്‍ക്കയില്‍ ഉദ്‌ബോധിപ്പിച്ചു. ഉഴവൂര്‍ ഇടവകാംഗങ്ങളായിരുന്നു പ്രസുദേന്തിമാര്‍. അടുത്ത വര്‍ഷം കുറുമുള്ളൂര്‍ ഇടവകാംഗങ്ങളായിരിക്കും പ്രസുദേന്തിമാര്‍.

ഇടവകദിനാഘോഷത്തിലും, കൂടാരയോഗ വാര്‍ഷികത്തിലും നടത്തിയ കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഇടവകദിനാഘോഷ കണ്‍വീനര്‍ ഷിബു മുളയാനിക്കുന്നേല്‍ വിജയികളെ പരിചയപ്പെടുത്തി. സെന്റ്‌ സ്റ്റീഫന്‍സ്‌ കൂടാരമാണ്‌ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ കരസ്ഥമാക്കിയത്‌. ഏറ്റവും കൂടുതല്‍ വീടുകളില്‍ ക്രിസ്‌മസ്‌ സന്ദേശം എത്തിച്ചതിനും, കൂടുതല്‍ കാഴ്‌ചകള്‍ സമര്‍പ്പിച്ചതിനുമുള്ള സമ്മാനം സെന്റ്‌ സ്റ്റീഫന്‍സ്‌ കൂടാരം കരസ്ഥമാക്കി. തമ്പി ചെമ്മാച്ചേല്‍, മത്യാസ്‌ പുല്ലാപ്പള്ളില്‍ എന്നിവരായിരുന്നു കരോള്‍ സംഘങ്ങളുടെ കോഡിനേറ്റര്‍മാര്‍. കൂടാരയോഗങ്ങളുടെ കലാപരിപാടികളുടെ കോഡിനേറ്റര്‍ റ്റീന കോലടിയുമായിരുന്നു. ഇടവകയിലെ ഏഴു കൂടാരയോഗങ്ങളില്‍നിന്നും ഏറ്റവും നന്നായി പ്രാര്‍ത്ഥനാമുറി ഒരുക്കിയ കുടുംബങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. മത്തായി ഐക്കരപറമ്പില്‍, റോയി കണ്ണോത്തറ, മാത്യു കീഴങ്ങാട്ട്‌, ശാന്ത വാളശ്ശേരില്‍, ജോയി പുള്ളൂര്‍കുന്നേല്‍, സണ്ണി ചെമ്മാച്ചേല്‍, ബാബു കടുതോടില്‍, എന്നിവര്‍ ഈ ഇനത്തില്‍ സമ്മാനാര്‍ഹരായി. ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഇത്‌ മാതൃകയാകട്ടെയെന്ന്‌ വികാരി ഫാ. സജി പിണര്‍ക്കയില്‍ ആശംസിച്ചു. ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തിയോളജി കോഴ്‌സ്‌ വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തദവസരത്തില്‍ വിതരണം ചെയ്‌തു.
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വിശുദ്ധ എസ്‌തപ്പാനോസിന്റെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക