Image

സുരേഷ് ഗോപി തെറ്റു ചെയ്തിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍

Published on 27 June, 2015
സുരേഷ് ഗോപി തെറ്റു ചെയ്തിട്ടില്ല: വെള്ളാപ്പള്ളി നടേശന്‍
സുരേഷ് ഗോപി തെറ്റ് ചെയ്തിട്ടില്ല. തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണ് സത്യം. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സുകുമാരന്‍ നായരെ കാണുക എന്നത് സുരേഷ് ഗോപിയുടെ സംസ്‌കാരമാണ്. സുകുമാരന്‍ നായര്‍ക്ക് അത് ഇഷ്ടപ്പെടില്ല.
ഓരോരുത്തരുടെയും സംസ്‌കാരമാണ് അവിടെ കാട്ടിയത്. മാന്യതയും മര്യാദയുമുള്ള ആളാണ് സുരേഷ് ഗോപി. അകത്തു കടക്കാന്‍ പാടില്ലെങ്കില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്ക് തടയാമായിരുന്നു. നായരുടെ ബജറ്റ് സമ്മേളനത്തിലാണ് നായരായ സുരേഷ് ഗോപി ചെന്നത്. അതിന്റേതായ സ്വാതന്ത്ര്യം സുരേഷ് ഗോപിക്കുണ്ടായിരുന്നു.
എന്‍.എസ്.എസ് ബജറ്റ് സമ്മേളനം നടക്കുന്ന ഹാളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍ തന്റെ ഹൃദയം പൊട്ടിപ്പോയെന്നു സുരേഷ് ഗോപി. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവാദമുണ്ടായിരുന്നു. ഇതിനു ശേഷം ബജറ്റ് സമ്മേളനത്തിന്റെ ഇടവേളയില്‍ പ്രതിനിധി സഭയുടെ ആള്‍ പറഞ്ഞിട്ടാണ് താന്‍ അകത്തു കയറിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നെ അബദ്ധത്തില്‍ പെടുത്തുകയായിരുന്നു. ഇന്നത്തെ ദിവസം വരാന്‍ പാടില്ലായിരുന്നുവെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. അപ്പോള്‍ തന്നെ തിരികെ പോന്നു എന്‍.എസ് എസിന് തന്നോട് എന്തെങ്കിലും വിരോധമുണ്ടെന്നു തോന്നുന്നില്ല. താന്‍ സമുദായ വിരോധിയല്ല. അനുവാദം വാങ്ങി താന്‍ ഇനിയും എന്‍.എസ്.എസ് ആസ്ഥാനത്തു പോകും. താന്‍ തെറ്റു ചെയ്തിട്ടില്ല. അബദ്ധം സംഭവിച്ചതാണ്. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ല.
Join WhatsApp News
keraleeyan 2015-06-27 06:28:55
ഒരോരുത്തരുടെയും സംസ്‌കാരം ഇതില്‍ വ്യക്തമകുന്നു. തൊഗാദിയയെ വിളിച്ച് കേരളത്തെ വര്‍ഗീയവ്ല്‍ക്കരിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുമ്പൊള്‍ നട്ടെല്ല് കാണിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞു.
എത്ര ശ്രമിച്ചാലും കേരളത്തില്‍ വര്‍ഗീയത ഒന്നും വളരില്ല.സുകുമാരന്‍ നായരുടെ ധീരതക്കു നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക