കൊച്ചി : മുല്ലപ്പെരിയാര്‍ ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിന് നല്‍കാമെന്നു കേരള
സര്‍ക്കാര്‍ തീരുമാനിച്ചത് ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍
പി.സി.തോമസ് പറഞ്ഞു. വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സെല്‍ഫ് ഗോളടിക്കുകയാണ്.
സംസ്ഥാനത്തിന്റെ അവകാശം പണയപ്പെടുത്താനോ വില്‍ക്കാനോ ശ്രമിക്കരുത്.തമിഴ്‌നാടോ ,
ഉന്നതാധികാര സമിതിയോ കേന്ദ്ര സര്‍ക്കാരോ സുപ്രീം കോടതിയോ ആവശ്യപ്പെടാതെ ഡാമിന്റെ
നിയന്ത്രണം നല്‍കാമെന്നു കേരള സര്‍ക്കാര്‍ തീരുമാനിച്ചത് ശരിയായില്ല. പിന്നീട്
ഇത് തിരുത്തി പറയുന്നു. ഇടയ്‌ക്കിടെ ഓരോന്ന് പറയുകയും പിന്നീട് തിരുത്തുകയും
ചെയ്യത് കേരളത്തിന് ദോഷം ചെയ്യമന്നും അദ്ദഹേം പറഞ്ഞു. എറണാകുളം , ഇടുക്കി,
കോട്ടയം ജില്ലകളിലൂടെ നടത്തുന്ന പദയാത്രക്കു പി.സി.തോമസ് നേതൃത്വം നല്‍കുമെന്നും
അദ്ദഹേം വ്യക്തമാക്കി.