Image

യേശുവും ക്രിസ്‌തുവും വിവാദ ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)

Published on 02 July, 2015
യേശുവും ക്രിസ്‌തുവും വിവാദ ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)
'ജീസസ്‌' അഥവാ `യേശു'വെന്ന നാമം ഹീബ്രു വാക്കായ 'യെഷുവാ' യില്‍ നിന്നും ഗ്രീക്ക്‌ തര്‍ജിമയില്‍ക്കൂടി ലോപിച്ചു വന്നതാണ്‌. ഒരു വാക്കിനെ വിദേശ ഭാഷകളിലേയ്‌ക്ക്‌ തര്‍ജിമ ചെയ്യുമ്പോള്‍ അതാത്‌ ഭാഷകളുടെ ഘടനയും സ്വരവും വ്യഞ്‌ജനവുമനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താറുണ്ട്‌. ഉദാഹരണമായി 'ജീസസ്‌' എന്ന നാമത്തെ മലയാളത്തില്‍ തര്‍ജിമ ചെയ്‌തവര്‍ യേശുവെന്നും ഈശോയെന്നുമായി മാറ്റിയെഴുതി. മരിയാ, മറിയാ നാമങ്ങള്‍ 'മേരിയുമായി. ഗ്രീക്കില്‍ യേശുവിനെ സംബോധന ചെയ്‌തിരുന്നത്‌ 'ജോഷുവാ ബെന്‍ ജോസഫെന്നായിരുന്നു. മലയാളത്തിലാകുമ്പോള്‍ യൗസേപ്പിന്റെ പുത്രനായ യേശുവെന്നാകും. ഗബ്രിയേല്‍ മാലാഖ മേരിയ്‌ക്ക്‌ പ്രത്യക്ഷയായി സദ്‌ വാര്‍ത്തയറിച്ചത്‌ `മേരി നിനക്കു ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ 'ജോഷുവാ'യെന്നു വിളിക്കണം` എന്നായിരുന്നു. ഹീബ്രു ഭാഷയില്‍ ജോഷുവാ പിന്നീട്‌ 'യെഷുവാ' യായി അറിയപ്പെട്ടു.അങ്ങനെ 'യേശു' എന്ന നാമം ജനിക്കാന്‍ പോകുന്ന ഉണ്ണിയ്‌ക്ക്‌ ഗബ്രിയേല്‍ ദൂതന്‍ മറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോള്‍ നല്‌കിയതാണ്‌. യേശുവില്‍ ദൈവികത്വം കല്‌പ്പിച്ചപ്പോള്‍ ആ പേര്‌ 'ക്രിസ്‌തുവായി ' രൂപാന്തരീകരണപ്പെട്ടു.

`ക്രിസ്‌തു' എന്ന വാക്ക്‌ യേശുവിന്റെ മരണ ശേഷം ആദികാല ക്രിസ്‌ത്യന്‍ സഭകളില്‍ ഉത്ഭവിച്ചതാണ്‌. ഗ്രീക്കില്‍ `ക്രിസ്‌റ്റോസ്‌ ' എന്നു പറയും. ഹീബ്രുവാക്കില്‍ നിന്ന്‌ തര്‍ജിമ ചെയ്‌തതാണ്‌.'അഭിഷിക്തനെന്നാണ്‌ വാക്കിന്റെ ധ്വനിയിലുള്ളത്‌. ഭൂമിയില്‍ സ്വര്‍ഗരാജ്യം സ്ഥാപിക്കാന്‍ ദൈവത്താല്‍ അഭിഷിക്തനായ ഒരു രക്ഷകന്റെ വരവിനെ യഹൂദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്‌. വരാന്‍ പോകുന്നവന്‍ ഇസ്രായേലിന്റെ രക്ഷയ്‌ക്കായി നിലവിലുള്ള അടിമത്ത ചങ്ങലകള്‍ ഭേദിച്ചുകൊണ്ട്‌ വന്നെത്തുന്ന രക്ഷകനായിരിക്കും.' മിശിഹാ' എന്ന വാക്കും 'ദൈവത്താല്‍ അഭിഷിക്തനായ രക്ഷകനെന്ന' വാക്കും ഒന്നു തന്നെയാണ്‌. 'ക്രിസ്‌റ്റോസ്‌' എന്ന ആംഗ്ലിക്കന്‍ ഗ്രീക്ക്‌ വാക്കിന്‌ ഹീബ്രു മിശിയാ, ഇസ്രായിലിന്റെ രാജാവ്‌, പാത്രിയാക്കീസ്‌ മാരുടെയും വാഴ്‌ത്തപ്പെട്ടവരുടെയും രാജാധി രാജന്‍, യഹൂദ വിപ്ലവകാരികളുടെ സൈന്യാധിപന്‍, ജീസസ്‌, മിശിയാ എന്നിങ്ങനെ അര്‍ത്ഥങ്ങള്‍ കല്‌പ്പിച്ചിരിക്കുന്നു. ഇതില്‍ നിന്നെല്ലാം ഉദ്ദേശിക്കുന്നത്‌ ഇസ്രായിലിനെ രക്ഷിക്കാന്‍ ദൈവം അയച്ചിരിക്കുന്ന യഹൂദ ജനത പ്രതീക്ഷിക്കുന്ന രക്ഷകനെന്നാണ്‌. രക്ഷകനായവനെ യഹൂദരുടെ രാജാവെന്നും അറിയപ്പെടുന്നു. യഹൂദരുടെ രാജാവ്‌ യേശുവായിരിക്കുമെന്നും ചിലര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ യേശു ആ പദവി അംഗികരിച്ചില്ല. 'എന്റെ രാജ്യം ഇവിടമല്ല, ഞാന്‍ ഭൂമിയിലെ രാജാവല്ലെന്നും' യേശു പറഞ്ഞു.

ക്രിസ്‌തുവെന്നാല്‍ ഒരു വ്യക്തിയുടെ പ്രത്യേകമായ പേരല്ല. ഒരു ഓഫീസിനു തുല്യമായി ഗൗനിക്കുകയായിരിക്കും കൂടുതല്‍ യുക്തി. രക്ഷകനായ ക്രിസ്‌തുവിന്റെ ഓഫീസ്‌ എന്ന്‌ ചിന്തിക്കാം. ഒരു മെയറിന്റെ ഓഫീസെന്നു പറയുന്നപോലെയുള്ള ഒരു നാമമാണ്‌ ക്രിസ്‌തുവെന്നുള്ളതും. അത്‌ ഔദ്യോഗികമായി കല്‌പ്പിച്ചിരിക്കുന്ന ദിവ്യത്വം നിറഞ്ഞ ഒരു നാമമാണ്‌. ക്രിസ്‌തുവായ യേശുവെന്നു പറഞ്ഞാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോഡിയെന്നു പറയുന്നതുപോലെ തന്നെ കണക്കാക്കണം. നാം ഇന്ത്യയുടെ പ്രധാനമന്ത്രിയെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ പദവിയെന്തെന്നും അങ്ങനെ വിളിക്കുന്ന ലക്ഷ്യമെന്തെന്നും ആരെപ്പറ്റി സംസാരിക്കുന്നുവെന്നും മനസിലാക്കുന്നു. അതുപോലെ ക്രിസ്‌തുവിനെപ്പറ്റി പറയുമ്പോള്‍ സൃഷ്ടി കര്‍മ്മങ്ങള്‍ മുതല്‍ അനാദിയായവനും ലോകത്തിന്റെ രക്ഷകനായി പിറന്നവനും മുപ്പത്തിമൂന്നാം വയസ്സില്‍ മനുഷ്യ ദൌത്യം പൂര്‍ത്തിയാക്കി പിതാവിങ്കല്‍ എത്തിയവനെന്നും തുടങ്ങിയ തത്ത്വ ശാസ്‌ത്രങ്ങള്‍ വിഷയാവതരണങ്ങളായി വിളമ്പേണ്ടി വരും. ക്രിസ്‌ത്യന്‍ വിശ്വാസമനുസരിച്ച്‌ ക്രിസ്‌തുവിനെ വിളിക്കുന്ന മറ്റു പേരുകള്‍ രക്ഷകന്‍, വാഴ്‌ത്തപ്പെട്ടവന്‍, മിശിഹായെന്നൊക്കെയാകാം. യേശുവും ജോഷുവായും രക്ഷകനും ഒന്നുതന്നെയാണ്‌.

യേശുവെന്നത്‌ അവിടുത്തെ മാതാപിതാക്കള്‍ വിളിച്ചിരുന്ന ഓമന പേരായിരുന്നു. ചിലര്‍ ക്രിസ്‌തുവെന്ന പേര്‌ അവിടുത്തെ കുടുംബ പേരായും കരുതുന്നു. അവിടുത്തെ മാതാപിതാക്കള്‍ മേരി, ജോസഫ്‌ കൃസ്‌തുവായിരുന്നില്ല. രക്ഷകനെന്നര്‍ത്ഥത്തില്‍ ക്രിസ്‌തുവെന്ന നാമം യേശുവിന്റെ പേരിന്റെ കൂടെ പിന്നീട്‌ ചേര്‍ത്തതാണ്‌. ലോകത്തിന്റെ രക്ഷയ്‌ക്കായി രാജാധി രാജനായി അവസാന നാളുകളില്‍ യേശു ക്രിസ്‌തു വരുമെന്ന വിശ്വാസം ക്രിസ്‌ത്യന്‍ ജനത പുലര്‍ത്തുന്നു. അവന്റെ മരണവും ഉയര്‍പ്പും പാപികളുടെ രക്ഷയ്‌ക്കായിരുന്നു. ക്രിസ്‌തു അല്ലെങ്കില്‍ മിശിഹാ, അല്ലെങ്കില്‍ രക്ഷകന്റെ ഓഫീസ്‌ പരിപൂര്‍ണ്ണമായും അവന്റെ നിയന്ത്രണത്തിലാണ്‌. രാജാക്കന്മാരുടെ കാലത്ത്‌ ജനം അവരെ പ്രകീര്‍ത്തിച്ചുകൊണ്ടു പാടുമായിരുന്നു. 'പൊന്നു തമ്പുരാന്‍ നീണാള്‍ വാഴട്ടെ എന്നെല്ലാം ജനം ആര്‍ത്തട്ടഹസിച്ച്‌ രാജാവിനെ പ്രകീര്‍ത്തിക്കുമായിരുന്നു. അതുപോലെ ക്രിസ്‌തുവിന്റെ നാമം മഹത്വപ്പെടട്ടെ, യേശുവിന്റെ നാമം മഹത്വപ്പെടട്ടെ എന്നെല്ലാം പ്രാര്‍ത്ഥനകളില്‍ നാം ആലപിക്കാറുണ്ട്‌. അങ്ങനെ ക്രിസ്‌തുവെന്ന നാമം ഒരു രാജാവിനെപ്പോലെ യേശുവിന്റെ പേരിനോടുകൂടി ചേര്‍ക്കപ്പെട്ടു. അവിടുത്തെ നാമം ഉരുവിട്ടുകൊണ്ട്‌ യേശു ക്രിസ്‌തുവെന്നു സര്‍വ്വരാലും വാഴ്‌ത്തപ്പെടാനും തുടങ്ങി.

യേശു ഒരു യഹൂദനായിരുന്നു. ത്രിത്വത്തിലെ രണ്ടാമത്തെ പുത്രന്‍ തമ്പുരാനെന്ന്‌ ക്രിസ്‌ത്യാനികള്‍ വിശ്വസിക്കുന്നു. പൊതുവേ ക്രിസ്‌ത്യാനികള്‍ യേശുവിനെയും കൃസ്‌തുവിനെയും ഒന്നായി കാണുന്നു. എന്നാല്‍ യഹൂദര്‍ക്ക്‌ യേശു ഒരു റാബി മാത്രം. ഹൈന്ദവ ശ്രേഷ്‌ഠന്മാരും യേശുവിനെ ഒരു ഗുരുവായി ബഹുമാനിക്കുന്നു. ക്രിസ്‌ത്യാനികളില്‍ ഭൂരി വിഭാഗങ്ങളും ബൈബിള്‍ ദൈവവാക്യമായി കണക്കാക്കി വചനത്തിലധിഷ്ടിതമായി വിശ്വസിക്കുന്നു. എന്നാല്‍ വിശുദ്ധ വചനങ്ങള്‍ മനുഷ്യന്റെ ഭാവനകളെന്നു അെ്രെകസ്‌തവരായവര്‍ കരുതുന്നു. യേശു മാത്രമേ വഴിയും സത്യവുമെന്നും യേശുവില്‍ക്കൂടി മാത്രമേ സ്വര്‍ഗം ലഭിക്കൂവെന്നും അനേകമനേക ക്രിസ്‌ത്യാനികളുടെ പരമ്പരാഗതമായ വിശ്വാസവുമാണ്‌. യഹൂദര്‍ ക്രിസ്‌ത്യന്‍ വിശ്വാസത്തിനു ഘടകവിരുദ്ധമായി നന്മ ചെയ്യുന്നവര്‍ക്ക്‌ സ്വര്‍ഗമെന്നു വിശ്വസിക്കുന്നു. നന്മ തിന്മകളെ വിവേചിച്ചറിഞ്ഞ്‌ കര്‍മ്മ മാര്‍ഗേണ ജീവിക്കുന്നവന്‍ അത്യന്ത സത്യമായ പരമാത്മാവില്‍ ലയിക്കുന്നുവെന്നു ഹൈന്ദവത്വവും പഠിപ്പിക്കുന്നു .

ക്രിസ്‌തുവെന്നു പറഞ്ഞാല്‍ വിശ്വസിക്കുന്നവരുടെ പൂര്‍ണ്ണനായ ദൈവമാണ്‌. അവന്‍ സൃഷ്ടിക്കു മുമ്പും ഉണ്ടായിരുന്നു. എന്നാല്‍ യേശു മനുഷ്യനാണ്‌. ജീവന്റെ വഴിയായി അവന്‍ ഭൂമിയില്‍ വന്നു. അങ്ങനെ ദൈവത്തിന്റെ പ്രതിരൂപത്തില്‍ പൂര്‍ണ്ണത നിറഞ്ഞ മനുഷ്യനായി അവന്‍ ജന്മമെടുത്തു. അവന്‍ ക്രിസ്‌തുവിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത മനുഷ്യനായിരുന്നു. അവനില്‍ പാപമില്ലായിരുന്നുവെന്ന്‌ ക്രിസ്‌ത്യന്‍ വേദങ്ങള്‍ മുഴുവനും ഉരുവിടുന്നു. ക്രിസ്‌തു സൃഷ്ടികള്‍ക്കും മുമ്പുണ്ടായിരുന്ന അനാദിയായവന്‍, ആദിയും അന്തവുമില്ലാത്തവന്‍ എന്നിങ്ങനെ ദൈവ ശാസ്‌ത്രജ്ഞരുടെ ഭാവനകളനുസരിച്ച്‌ അര്‍ത്ഥം കല്‍പ്പിച്ചേക്കാം. എന്നാല്‍ യേശു മനുഷ്യനാണ്‌. ദൈവിക തത്ത്വങ്ങളെ അത്യഗാധമായി ഹൃദ്യസ്‌തമാക്കിയ ദിവ്യാത്മാവും പരമ ഗുരുവുമായിരുന്നു. മനുഷ്യനായി ദൈവത്തിന്റെ പ്രഭാകിരണങ്ങള്‍ ചൊരിഞ്ഞ്‌ മാനവരാശിയ്‌ക്കു വേണ്ടി മാതൃകയായി ജീവിച്ചു. യേശു ക്രിസ്‌തു എല്ലാ ദൈവഗുണങ്ങളുമുള്ള ആദ്യത്തെ മനുഷ്യനായിരുന്നു . ക്രിസ്‌തുവിന്റെ അതേപോലെ, മനുഷ്യനായ യേശുവിനെയും വാര്‍ത്തെടുത്തുവെന്ന്‌ വേദപണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

പ്രാര്‍ത്ഥനകളില്‍ നാം ക്രിസ്‌തുവെന്ന നാമവും അവന്റെ രാജ്യം വരണമെയെന്നും ഉരുവിടാറുണ്ട്‌. അവിടെ യേശുവിന്‍റെ ദൈവികത്വത്തെ തിരിച്ചറിയാനുള്ള ഒരു ശ്രമമാണ്‌. ക്രിസ്‌തുവിനെ ദൈവമായി ഉപബോധമനസ്സില്‍ ആവഹിച്ചാലെ ദൈവികമായ ആ സത്ത മറ്റുള്ളവര്‍ക്ക്‌ പങ്കു വെക്കാന്‍ സാധിക്കുള്ളൂവെന്ന വിശ്വാസം ക്രിസ്‌ത്യന്‍ ദൈവിക ശാസ്‌ത്രത്തില്‍ തെളിഞ്ഞിരിക്കുന്നു. അതിന്‌ പ്രാര്‍ത്ഥന ഒരു ഉപാധിയായി ക്രിസ്‌ത്യാനികള്‍ കരുതുന്നു. പിശാച്‌ യേശുവിനെ പരീക്ഷിക്കാന്‍ വന്നപ്പോള്‍ 'നരക പിശാചേ നീ എന്നില്‍ നിന്നും അകന്നു പോവൂ'യെന്നു പറഞ്ഞ്‌ യേശു അവിടെനിന്നും പിശാചിനെ ആട്ടിയോടിച്ചതായി വചനത്തില്‍ വായിക്കുന്നുണ്ട്‌. ക്രിസ്‌ത്യന്‍ സഭകള്‍ യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചു. ക്രിസ്‌തുവിന്റെ നാമത്തിലോ മിശിഹായുടെ നാമത്തിലോ രക്ഷകന്റെ നാമത്തിലോ പ്രാര്‍ത്ഥന നാം ഉരുവിടാറില്ല. പിശാചിന്റെ പരീക്ഷണങ്ങളില്‍ നിന്നും രക്ഷിക്കണമേയെന്നു പ്രാര്‍ത്ഥിക്കുന്നതും യേശുവിനോടാണ്‌.

ക്രിസ്‌ത്യന്‍ വിശ്വാസത്തിനു പുറത്തുള്ളവരും യുക്തിവാദികളും യേശുവിന്റെ ദൈവികത്വത്തെ ചോദ്യം ചെയ്യാറുണ്ട്‌. ദൈവവും യേശുവും തമ്മിലുള്ള ബന്ധം തിമോത്തി, അദ്ധ്യായം ഒന്ന്‌, രണ്ടു മുതല്‍ അഞ്ചുവരെയുള്ള വചനത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. `ദൈവം ഒന്നേയുള്ളൂ, മനുഷ്യനായ യേശു ക്രിസ്‌തു ദൈവത്തിനും മനുഷ്യനുമിടയ്‌ക്ക്‌ നിലകൊള്ളുന്നു. ദൈവം ഒന്നേയുള്ള സ്ഥിതിയ്‌ക്ക്‌ യേശു ദൈവമാകാന്‍ അസാധ്യമാണ്‌. പിതാവ്‌ ദൈവമെങ്കില്‍ യേശുവും ദൈവമെങ്കില്‍ ദൈവങ്ങള്‍ രണ്ടെന്നു ചിന്തിക്കേണ്ടി വരും. കോറിന്തോസ്‌ 1,8:6 വാക്യത്തില്‍ ഒരു ദൈവം, അത്‌ പിതാവാകുന്നു. അപ്പോള്‍ പിതാവ്‌ മാത്രം ദൈവമെങ്കില്‍ രണ്ടാമത്‌ ഒരു പുത്രന്‍ ദൈവം അസാധ്യമാണ്‌. ത്രിത്വം തെറ്റായ ഒരു ദൈവ ശാസ്‌ത്രമായി കണക്കാക്കണം. പഴയ നിയമത്തിലും യഹോവാ മാത്രം ദൈവമെന്നു ചിത്രീകരിക്കുന്നു. ഒരേ ദൈവം കൂടാതെ ദൈവത്തിനും മനുഷ്യനുമിടയിലുള്ള മദ്ധ്യവര്‍ത്തിയെ മനുഷ്യനായ ജീസസ്‌ െ്രെകസ്‌റ്റെന്നു വിളിക്കുന്നു. ആ വാക്ക്‌ യേശുവും ദൈവവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നു.

യേശു പാപ രഹിതനെന്നു സങ്കല്‌പ്പിക്കുന്നുണ്ടെങ്കിലും ബലഹീനതകള്‍ അവിടുത്തെ ജീവിതത്തിലും പ്രകടമായിരുന്നു. അവിടുന്ന്‌ ദൈവത്തിനും മനുഷ്യനുമിടയിലുള്ള മദ്ധ്യസ്ഥനായ സ്ഥിതിയ്‌ക്ക്‌ മനുഷ്യനായ എല്ലാ ബലഹീനതകളും മദ്ധ്യസ്‌തനില്‍ പ്രകടമായിരിക്കും. യേശുവില്‍ പൂര്‍ണ്ണ ദൈവത്വം ഉണ്ടെങ്കില്‍ ആ ബലഹീനത അവിടുത്തുങ്കല്‍ കാണരുതായിരുന്നു. അപൂര്‍ണ്ണനായ യേശുവെന്ന ദൈവം പൂര്‍ണ്ണത നിറഞ്ഞ ദൈവത്തിന്റെയിടയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു പറയുന്നതും യുക്തി രഹിതമാണ്‌. ദൈവം ആദിയും അന്തവും ഇല്ലാത്തതെന്ന്‌ സങ്കല്‍പ്പിക്കുന്നു. പുത്രനെന്നു പറയുമ്പോള്‍ പിതാവായിരിക്കും പ്രായം കൂടിയതും ആദ്യമില്ലാത്തതും. ഇതില്‍നിന്നും പുത്രനെന്ന സങ്കല്‍പ്പത്തില്‍ പുത്രന്‌ ആദിയുണ്ടെന്നും വരുന്നു. പിതാവില്ലാതെ പുത്രന്‍ എങ്ങനെ വചനമാകും ?

ജയിംസ്‌ ഒന്നാം അദ്ധ്യായം പതിമൂന്നാം വാക്യത്തില്‍ പറയുന്നു, ദൈവം വികാര വിചാരങ്ങള്‍ക്ക്‌ അടിമപ്പെടില്ല. ഹീബ്രു നാലാം അദ്ധ്യായം പതിനഞ്ചാം വാക്യത്തില്‍ 'ക്രിസ്‌തുവായ യേശു സര്‍വ്വ വിധ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും അടിമപ്പെട്ടവനായിരുന്നുവെന്നും പറയുന്നുണ്ട്‌.' അതുപോലെ തിമോത്തി ആറാം അദ്ധ്യായത്തില്‍ പതിനാറാം വാക്യത്തില്‍ ദൈവം മരിക്കില്ല, അവിടുന്ന്‌ നിത്യനെന്നു പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ യേശുവായ ക്രിസ്‌തു മരിച്ചു. പാതാളത്തിലായിരുന്നു. മൂന്നാം ദിവസം ഉയര്‍ത്തു. അപ്പോസ്‌തോലിക പ്രവര്‍ത്തികള്‍ ഒന്നാം അദ്ധ്യായം ഏഴാം വാക്യമനുസരിച്ച്‌ ക്രിസ്‌തുവിന്റെ രണ്ടാം വരവ്‌ ദൈവത്തിനു മാത്രമേ അറിയുള്ളൂവെന്നു പറയുന്നു. മത്തായി 24:36 വാക്യത്തില്‍ ' ക്രിസ്‌തു അവസാന നാളുകളില്‍ വീണ്ടും ലോകത്തിനെ വിധിക്കാനായി വരുമെന്നു' പറഞ്ഞിട്ടുണ്ട്‌. എന്നാണ്‌ വരുന്നതെന്ന സമയകാലങ്ങള്‍ അവിടുത്തേയ്‌ക്ക്‌ നിശ്ചയമില്ലായിരുന്നുവെന്നും ' വചനം സാക്ഷിപ്പെടുത്തുന്നു. തിമോത്തി ആറാം അദ്ധ്യായം പതിനാറാം വാക്യത്തില്‍ പറയുന്നു,'ദൈവത്തെ മനുഷ്യന്‌ കാണാന്‍ കഴിയില്ല.' എന്നാല്‍ മനുഷ്യര്‍ യേശുവിനെ കണ്ടു. ശിക്ഷ്യന്മാര്‍ ഒന്നിച്ചു നടന്നു. മരിച്ചു കഴിഞ്ഞ്‌ ഉയര്‍ത്തെഴുന്നേറ്റ യേശുവിനെ ശിക്ഷ്യരും മഗ്‌ദാലനായും കണ്ടു. യേശു ദൈവമാണെങ്കില്‍ കാണപ്പെടാത്ത ആത്മാവായ യേശുവിനെ മറ്റുളളവര്‍ ദര്‍ശിച്ചെങ്കില്‍ അത്‌ യേശുവിന്റെ ദൈവികത്വത്തെപ്പറ്റിയുള്ള ഒരു ചോദ്യം ചെയ്യലാണ്‌.

ഒരുവന്‍ വികാരങ്ങള്‍ക്കടിമപ്പെടുമ്പോള്‍ പാപം ചെയ്യാനോ ദൈവത്തെയനുസരിക്കാനോ ഒരുമ്പെടുന്നു. ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നവന്‍ ദൈവത്തെ നിഷേധിക്കാനും ശ്രമിക്കും. മനുഷ്യനായി ജനിച്ചപ്പോള്‍ ക്രിസ്‌തുവിന്റെ മുമ്പിലും ആ പോരായ്‌മകള്‍ ഉണ്ടായിരുന്നു. എങ്കിലും ദൈവത്തെ അനുസരിച്ചുള്ള ജീവിതമായിരുന്നു യേശു നയിച്ചത്‌. ഒരിക്കലും പാപം ചെയ്‌തില്ലായിരുന്നെങ്കിലും പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നു. ദൈവത്തിന്‌ പാപം ചെയ്യാനുള്ള സാധ്യതകളുണ്ടായിരുന്നുവെന്ന്‌ ചിന്തിക്കാന്‍പോലും സാധിക്കില്ല. യേശു പിതാവിന്റെ അധികാരത്തിന്‍ കീഴിലായിരുന്നു. സൃഷ്ടി കര്‍മ്മങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരം യേശുവിനും ലഭിക്കേണ്ടതായിരുന്നു. പിതാവിന്‌ കീഴ്‌പ്പെട്ടിരുന്ന യേശുവിന്‌ അങ്ങനെയൊരു അധികാരം ഉണ്ടായിരുന്നില്ല. പുത്രനില്‍ സൃഷ്ടി കര്‍മ്മങ്ങള്‍ നടത്തിയതായി വചനങ്ങളില്‍ പറഞ്ഞിട്ടുമില്ല.

യേശുവെന്നു പറയുമ്പോള്‍ ഭൂമിയിലെ അവന്‍റെ പേരായിരുന്നു. അവന്റെ മുഴുവനായ പേര്‌ ജീസസ്‌ ബെന്‍ യൂസഫ്‌ (ജോസഫിന്റെ പുത്രനായ ജീസസ്‌) എന്നായിരുന്നു. മുസ്ലിമുകള്‍ അവനെ ഇസാ ഇബിന്‍ മരിയം (മറിയത്തിന്റെ പുത്രനായ ജീസസ്‌) എന്നു വിളിച്ചു. യേശു ഒരുവന്റെ ആത്മാവിലധിഷ്ടിതമായ വ്യക്തിപരമായ സുഹൃത്തായിരിക്കാം. എന്നാല്‍ ക്രിസ്‌തു മാനവ ജാതിയുടെ രക്ഷകനായി ജനിച്ചു. ക്രിസ്‌ത്യാനികള്‍ യേശുവിനെ മനുഷ്യരൂപത്തിലുള്ള ദൈവമായി കണക്കാക്കുന്നു. ഇസ്ലാമില്‍ യേശുവിനെ 'ഈസാ'യെന്നാണ്‌ തര്‍ജിമ ചെയ്‌തിരിക്കുന്നത്‌. യേശുവിനെ ദൈവത്തിന്റെ പ്രവാചകനും മിശിയായുമായി ഇസ്ലാമിക മതവും ആദരിക്കുന്നു. ഇസ്ലാമിക മതത്തില്‍ യേശു ദൈവത്തിങ്കല്‍ നിന്നും വചനങ്ങള്‍ കൊണ്ടുവന്നുവെന്നും കന്യകയില്‍ നിന്ന്‌ ജനിച്ചുവെന്നും ദൈവ പുത്രനല്ലെന്നും കുരിശുമരണം പ്രാപിച്ചില്ലെന്നും വിശ്വസിക്കുന്നു. ഖുറാനില്‍ പറഞ്ഞിരിക്കുന്നത്‌ യേശു കുരിശു മരണം പ്രാപിച്ചില്ലെന്നും യേശുവിനെ ദൈവം സ്വര്‍ഗത്തിലെയ്‌ക്ക്‌ ഉയര്‍പ്പിച്ചുവെന്നുമാണ്‌. ക്രിസ്‌ത്യാനികളുടെയും മുസ്ലീമുകളുടെയും വിശ്വാസത്തെ യഹൂദര്‍ പരിപൂര്‍ണ്ണമായും എതിര്‍ക്കുന്നു. യേശു രക്ഷകന്റെ ദൗത്യം പൂര്‍ത്തികരിച്ചില്ലെന്നു യഹൂദ ഗ്രന്ഥമായ തനക്കായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

പണ്ഡിതലോകം ഭൂരിഭാഗം പേരും ചരിത്രപുരുഷനായ യേശുവിന്റെ ജീവിതം സത്യമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ചരിത്രം അന്വേഷിക്കുന്നവര്‍ക്ക്‌ 'മാര്‍ക്കിന്റെയും' 'മാത്യൂവിന്റെയും' 'ലൂക്കിന്റെയും' സുവിശേഷങ്ങള്‍ സാക്ഷ്യങ്ങളായി കരുതാം. ചരിത്രത്തിലെ യേശു ഗലീലിയനായിരുന്നുവെന്നും, യഹൂദ റാബിയായിരുന്നുവെന്നും മലയോരങ്ങളിലും കടലോരങ്ങളിലും ശിക്ഷ്യഗണങ്ങളോട്‌ പ്രസംഗിച്ചുവെന്നും സ്‌നാപക യോഹന്നാനില്‍ നിന്നും സ്‌നാനം സ്വീകരിച്ചുവെന്നും റോമന്‍ അധികാരികളുടെയും പൊന്തിയോസ്‌ പീലാത്തോസ്സിന്റെയും ആജ്ഞയാല്‍ കുരിശു മരണം പ്രാപിച്ചെന്നും സുവിശേഷങ്ങള്‍ വിവരിക്കുന്നു. ക്രിസ്‌ത്യന്‍ വിശ്വാസമനുസരിച്ച്‌ പരിശുദ്ധാത്മാവിനാല്‍ മറിയത്തില്‍ ജീസസിന്‌ ജന്മം നല്‌കിയെന്നും കന്യകയില്‍ നിന്നും ജനിച്ചുവെന്നും അത്ഭുതങ്ങള്‍ കാണിച്ചുവെന്നും സഭ സ്ഥാപിച്ചുവെന്നും കുരിശു മരണം പ്രാപിച്ചുവെന്നും മൂന്നാം നാള്‍ ഉയര്‍ത്തുവെന്നും സ്വര്‍ഗാരോഹണം ചെയ്‌തെന്നും മനുഷ്യരുടെ രക്ഷകനായി വീണ്ടും വരുമെന്നും വിശ്വസിക്കുന്നു. ഭൂരിഭാഗം ക്രിസ്‌ത്യാനികളും യേശുവിനെ ദൈവത്തിന്റെ അവതാരമായും ത്രിത്വ ത്തില്‍ രണ്ടാമനായും ദൈവ പുത്രനായും വിശ്വസിക്കുന്നു. ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ ചിലര്‍ ത്രിത്വത്തെ എതിര്‍ക്കുകയും ചെയ്യുന്നു. ത്രിത്വം വചനത്തിലധിഷ്ടിതമല്ലെന്നും പേഗനീസ മത വിഭാഗങ്ങളുടെ തുടര്‍ച്ചയെന്നും ത്രിത്വത്തെ എതിര്‍ക്കുന്ന മതവിഭാഗങ്ങള്‍ വാദിക്കുന്നു.
യേശുവും ക്രിസ്‌തുവും വിവാദ ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
ജേജി 2015-07-02 11:14:31
ശ്രീ ജോസഫ് പടന്നമാകൻറെ ശൈലി, നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആ സാത്താനെ പടം കൊള്ളാം. ഇവിടെ ഉള്ള ഒരു അച്ചായൻറെ ഏകദേശരൂപം. സ്വഭാവത്തിലും കുറെയൊക്കെ ഒപ്പിക്കാം. യേശുവിന്റെ ജീവചരിത്രത്തിൽ ഭൂരിഭാഗവും, ഏകദേശം 18 വർഷത്തോളവും എവിടെ ആയിരുന്നു എന്ത് ചെയ്തു എന്ന് ഒരിടത്തും പറയുന്നില്ല. അതെ പറ്റി നമ്മുടെ പുരോഹിതൻമാരോട് ചോദിച്ചാൽ രാഹുൽ ഗാന്ധി രണ്ടു മാസം എവിടെ പോയിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കന്മാരോട് ചോദിക്കുന്ന പോലെ ആണ്. ചോദിക്കുന്ന ആളെ കളിയാകുന്ന രീതിയിൽ ആണ് ഭൂരിപക്ഷവും ഉത്തരം തരാറ്. വളരെ അസഹിഷ്ണത പ്രകടിപ്പിക്കുന്നതും കാണാം. അത് കൊണ്ട് കുറെ നാളായി ആ ചോദ്യം പുരോഹിതരോട് ചോദിക്കാറില്ല. ഈ ഫോറത്തിൽ അറിയാവുന്നവർ പ്രതികരിക്കണമെന്ന് താല്പര്യപ്പെടുന്നു. യേശു പഠിപ്പിച്ചതും സിടാർത്ത ഗൌതമൻ (ശ്രീ ബുദൻ) പറഞ്ഞതും വളരെ വളരെ സാദ്രിശ്യം കാണുന്നു. ഒരു പക്ഷെ നികോളാസ് നോടോവിച്ക് തുടങ്ങിയ സഞാരികൾ പറയുന്നതിൽ കാര്യം ഇല്ലേ. അന്ന് ലോകത്തിൽ സമാദാനവും സ്നേഹവും പറയുന്ന ഒരേ ഒരു മതം ഉണ്ടായിരുന്നത് ബുദ്ധ മതം ആണെന്ന് തോന്നുന്നു. കാശ്മീരിൽ ഇപ്പോഴും കാണുന്ന യഹൂദ വംസജരും (അവരുടെ തലമുറ ഇസ്ലാം മതത്തിൽ ആണ്) യേശുവും തമ്മിൽ എന്തെങ്ങിലും ബന്ധം ഉണ്ടായിരുന്നോ. അതോ വല്ല EGIPTIAN ഗോത്രവർഗകാരുടെ കൂടെ ആയിരുന്നോ. അവര്രും ബുദ്ധ സന്യാസിമാരെപോലെ അത്ബുധങ്ങൾ കാണിക്കുമായിരുന്നു എന്ന് കാണാം
ammini 2015-07-02 13:39:13
എന്റെ അച്ചായന്റെ മുഖം യേശുവിന്റെ മുഖം പോലയെ പക്ഷെ വൈകിട്ടു വെള്ളം അടിച്ചു കഴിഞ്ഞാൽ ചെകുത്താൻ അച്ചായന്റെ മുഖച്ഛായയാണ്. അദ്ദേഹത്തിൻറെ ഉള്ളിലിരിക്കുന്ന കൊമ്പും പല്ലും എല്ലാം അന്നേരം പുറത്തു വരും.
Mathew K 2015-07-02 18:39:02
Jesus spoke Aramaic or western Syriac. I n Aramaic Jesus'' name was eeso in the Southern Palestine and Yesu in the North. You may verify if I am correct. Mat. K
andrew 2015-07-03 19:06:22

' Jesus said'

what is written in the gospels as 'Jesus said' is not what he said or he would have said. The synoptic gospels – mark, Mathew & Luke differ a lot in Jesus words. John's gospels present an entirely different Jesus. None of them are eye witness news. The name of the authors are later added to fool the readers and make them believe they were written by immediate followers of Jesus. No one knows who wrote them. Even though Paul lived at the same time as Jesus [if he ever was real]; Paul never saw Jesus in person. Gospels and Paul's letters were edited, corrected, re-written several times. Jesus, if he was a historical person, he would have lived in the time frame of 10 BCE – 30 CE.

Mark never saw Jesus in person and did not even visit the land area where Jesus lived. Mark's gospel was written may be by CE 73, soon after the fall of the temple in CE 70. Mark's author thought the end of world will be soon within days after the fall of temple . But it did not happen. So Mathew's was written to rectify Mark's mistakes. Mathew too thought the end is near but not immediate. Luke's was written trying to correct both Mathew & Mark. John said, there is no 'coming soon or last judgment' because he already came and the judgment was done.

There are several contradictory 'sayings' of Jesus in the gospels. Many of the sayings are famous quotes from Jewish Rabbis. Some are Buddhist sayings and some are teachings of Stoics [ traveling teachers] What is seen in the gospels as ' Jesus said' may be 10 % has a probability of Jesus might have said or would have said, if he was a real person. Appollonious was a traveling teacher, he is believed to be a miracle worker, lived very simple, humble life, visited India and had a disciple Domas = Thomas. In fact; Jesus is a remake of Appolonious.

The story of Jesus was fabricated my mixing the stories and legends of Egyptian & several Mediterranean gods. Jesus's ' teachings' are a copy of Stoic, Buddhist, Rabbinic teachings.

Christian scholars knows this very well and the Pope admitted it publicly.

So please do not fight about 'what Jesus said'

+ why you humans fight for god ? If your god is out there, let him come and fight for himself.

Dr James Kottoor 2015-07-03 19:14:23
I salute to Joseph Padannamakkel as the new theological shooting star or rising star, not merely in Almayasabdam, but on the Malayalam horizon. For those not familiar with latest theological thinking -- and they include a whole lot of Catholic clergy who stop reading and studying with their priestly ordination -- what Joseph Padanamakal writes may sound heresy, pure and simple. But among learned theological circle topics like: Jesus, Christ, Son of God, Son of man, virgin birth, hidden life of Jesus, church, churches, hierarchy, infallible or immutable truths, heaven, hell, purgatory, sin -- are topics of heated discussion but in a subdued voice (submission Voce) not to scandalize the common folk, who think not anything by themselves and for themselves, but believe all blindly. Sree Joseph Padannamakkel have made theology an easy to grasp subject with proper quotes from sacred scripture (who made it sacred, no one questions) considered to be the Word of God while it is common knowledge no one heard a God speaking, nor read his writings, Jesus never wrote anything, nor did his heavenly or earthly Father or Mother. Then what are we talking about? Things no human being is able to understand. Dream about or digest? Thank you Jose, for making theology understandable for theologically illiterate ordinary folks. No one is forced to swallow without digesting what he has written but what harm is there, if his writings help people to reflect and become theologically literate and enlightened? James kottoor
SchCast 2015-07-03 20:53:26
Dr. James Kottoor is an agent of Joseph Padannamaakkel.  Padannamaakkel is an atheist. He is an RSS and probably talk more about Mahabharatha a fiction.  E-malayaalee is filled with atheist.  All the atheist are doomed to be thrown into hell on the judgement day. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക