Image

നെടുമ്പാശേരിയില്‍ പിടിച്ചെടുത്ത സിക്കിം ലോട്ടറികള്‍ സാന്റിയാഗോ മാര്‍ട്ടിന്റേത്

Published on 07 January, 2012
നെടുമ്പാശേരിയില്‍ പിടിച്ചെടുത്ത സിക്കിം ലോട്ടറികള്‍ സാന്റിയാഗോ മാര്‍ട്ടിന്റേത്
കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ പിടിച്ച ലക്ഷക്കണക്കിനു രൂപ വില വരുന്ന സിക്കിം ലോട്ടറികള്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ വിതരണ കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്തി. തുടര്‍ന്നു മാര്‍ട്ടിനെയും കൂട്ടാളിയും ബന്ധുവുമായ ജോണ്‍ കെന്നഡിയെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ നിന്നെത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കാര്‍ഗോയായാണ് ലോട്ടറി എത്തിച്ചത്. പതിനൊന്നു ചാക്കുകളിലായിരുന്നു ലോട്ടറി ടിക്കറ്റുകള്‍.

സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലോട്ടറി ഏറ്റുവാങ്ങാന്‍ വന്ന പാലക്കാട് പട്ടഞ്ചേരി പനങ്കാവ് സജീഷ് (28), ഇളംകുളം കതൃക്കടവ് ഊത്തപ്പിള്ളി പ്രതീഷ് (28) എന്നിവരാണ് പിടിയിലായത്. മൂന്നു പേര്‍ ഒളിവിലാണെന്നു പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക