Image

യേശുദാസിന് ഗുരുവായൂരില്‍ കയറാവുന്ന ഒരു ദിവസം വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 07 January, 2012
യേശുദാസിന് ഗുരുവായൂരില്‍ കയറാവുന്ന ഒരു ദിവസം വരുമെന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍
തൃശൂര്‍: ഗായകന്‍ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് അവസരം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ടി.ആര്‍. രാഘവന്‍ 10ാം അനുസ്മരണസമ്മേളനത്തില്‍ ശ്രീനാരായണ അവാര്‍ഡ് കെ.ജെ. യേശുദാസിന് സമ്മാനിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ആലപിച്ചപോലെ 'ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോകും.....' ഇത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിക്കുക തന്നെ ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഗുരുവായൂര്‍ അമ്പലത്തിലെ കീര്‍ത്തനഗാനങ്ങള്‍ അദ്ദേഹത്തിന്റെ
കണ്ഠശുദ്ധിയില്‍ ഉരുത്തിരിഞ്ഞതാണ്. അതിനാല്‍ അദ്ദേഹത്തിന് ക്ഷേത്രപ്രവേശനത്തിന് അനുവദിക്കുന്ന കാര്യത്തില്‍ ഹിന്ദു സമൂഹം കൂട്ടായി ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക