Image

യാത്രക്കൂലി വെട്ടിപ്പ്‌: കിരണ്‍ബേദിക്കെതിരേ അന്വേഷണം ആരംഭിച്ചു

Published on 08 January, 2012
യാത്രക്കൂലി വെട്ടിപ്പ്‌: കിരണ്‍ബേദിക്കെതിരേ അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: യാത്രക്കൂലി വെട്ടിപ്പ്‌ സംബന്ധിച്ച്‌ ആരോപണം നേരിടുന്ന അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖ അംഗവും മുന്‍ ഐപിഎസ്‌ ഉദ്യോഗസ്‌ഥയുമായ കിരണ്‍ ബേദിക്കെതിരെ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ്‌ അറിയിച്ചു. ഒരു സന്നദ്ധ സംഘടനയുടെ പണമിടപാടിലെ തിരിമറിയും പരിപാടികള്‍ക്കായുള്ള യാത്രകളില്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റിന്റെ പണം ഈടാക്കിയതുമാണ്‌ അന്വേഷിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ടു ഡല്‍ഹി പൊലീസ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

ഇതിനിടെ കിരണ്‍ ബേദി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ വിഷന്‍ ഫൗണ്ടേഷന്‌ (ഐവിഎഫ്‌) മൈക്രോസോഫ്‌റ്റ്‌ 48 ലക്ഷം രൂപയും കംപ്യൂട്ടര്‍ വിദ്യാഭ്യാസ പരിപാടികള്‍ക്കായി 62 ലാപ്‌ടോപ്പും രണ്ടു കംപ്യൂട്ടറുകളും നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 26 നാണ്‌ കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ്‌ ക്രൈം ബ്രാഞ്ച്‌ ബേദിക്ക്‌ എതിരെ കേസ്‌ റജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക