Image

റ്റച്ചിംഗ്‌ കേരള സ്റ്റൈല്‍ (വര്‍ഗീസ്‌ ഏബ്രഹാം, ഡെന്‍വര്‍)

Published on 06 July, 2015
റ്റച്ചിംഗ്‌ കേരള സ്റ്റൈല്‍ (വര്‍ഗീസ്‌ ഏബ്രഹാം, ഡെന്‍വര്‍)
റ്റച്ചിംഗ്‌ എന്നു കേട്ടാലുടന്‍ ഒരു സദാ മലയാളി ചിന്തിക്കുന്നതു നമ്മുടെ നാട്ടില്‍, അങ്ങു കേരളക്കരയില്‍ ചില അച്ചായന്‍മാര്‍ `സ്‌മോളോ', `ലാര്‍ജോ' അടിക്കുമ്പോള്‍ അതിനൊരു കൂട്ടായിട്ടു വലതു കയ്യുടെ നടുവിരല്‍ ഏതോ എരിവുള്ള ഉപദംശത്തില്‍ തൊട്ടു വായ്‌ വിസ്‌താരത്തില്‍ തുറന്നു നാക്കിന്റെ മദ്ധ്യഭാഗത്തു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വളരെ ഗോപ്യമായ്‌ ഒന്നു റ്റച്ചു ചെയ്യുന്ന ഒന്നാണല്ലൊ? അതു കഴിഞ്ഞു മൂന്നാലു പ്രാവശ്യം മരണവെപ്രാളത്തില്‍ വായ തുറക്കുകയും, അടയ്‌ക്കുകയും, നീട്ടി ആകാശത്തേക്കു ഊതുകയും ചെയ്യുന്ന ഒരു പ്രക്രിയ. വാസ്‌തവത്തില്‍ ഇതു കണ്ടു നില്‍ക്കുന്നവര്‍ക്കു വലിയ മാനസിക സമ്മര്‍ദ്ദമാണു ഈ അച്ചായന്‍മാര്‌ സൃഷ്‌ടിക്കാറ്‌.

ഇത്രയും പറഞ്ഞപ്പോള്‍ ഒരു കാര്യം തുറന്നുപറയേണ്ട തായി വരുന്നു. ഈയുള്ളവന്‍ ഒരു വെജിറ്റേറിയനാണ്‌. വെജിറ്റേറിയന്‍ എന്നു പറയുമ്പോള്‍ സ്‌മോളും, ലാര്‍ജും കയ്യ്‌ കൊണ്ടു പോലും തൊടാത്തവന്‍. കുറഞ്ഞപക്ഷം ദുരുദ്ദേശത്തോടു കൂടെ ഒന്നു നോക്കുക പോലും ചെയ്യാത്തവന്‍ ! അപ്പോള്‍ റ്റച്ചിംഗിനേപറ്റി ആധികാരികമായി പറയാനുള്ള അവകാശം നേടിയെടുത്തിട്ടില്ല, എന്നു ബോധപൂര്‍വ്വം സമ്മതിക്കുന്നു. റ്റച്ചിംഗിനേപറ്റി കുറ്റമായോ, കുറച്ചു പറയുവാനോ അല്ല ഈയുള്ളവന്റെ ശ്രമം. അങ്ങനെ കുറച്ചു പറഞ്ഞാല്‍ എന്റെ സ്‌നേഹിതന്മാരായ അച്ചായന്‍മാരുടെ ശത്രുവായി മാറും ഈ പാവം ഞാന്‍. കൂടാതെ ഇതിഷ്‌ടപ്പെടാത്ത ഏതെങ്കിലും ഒരച്ചായന്‍ ഒന്നു വീശിയിട്ടു തന്റെ കയ്യെടുത്തു എന്റെ നേരെയും ഒന്നു വീശിയാല്‍. . . ? അതിനെയും ഒരു വക റ്റച്ചിംഗ്‌ എന്നു പറയാമല്ലൊ ? അതായത്‌ ഇമ്മിണി വല്യറ്റച്ചിംഗ്‌ !

റ്റച്ചിംഗിന്റെ അര്‍ത്ഥമെന്താണന്നറിയാന്‍ എന്റെ ഇരുപതു കിലോ തൂക്കമുള്ള മെറിയം വെബ്‌സ്റ്റര്‍ ഡിക്ഷനറി യില്‍ നോക്കിയപ്പോള്‍ കിട്ടിയതു, ഇതിനു പലവിധ അര്‍ത്ഥങ്ങളുണ്ടന്നാണ്‌; എന്നാല്‍ നാട്ടിലെ റ്റച്ചിംഗിനേപറ്റി ഒന്നും പറയുന്നതില്ലതാനും. കേരളത്തിലാണങ്കില്‍ ഇപ്പോള്‍ റ്റച്ചിംഗിന്റെ പെരുമഴക്കാലമാണ്‌. റ്റച്ചിംഗ്‌ ഇന്നു പലവിധം. നമ്മുടെ ഡോക്‌ടര്‍മാര്‍ രോഗിയെ മൃദുവായി റ്റച്ചു ചെയ്‌തു കുഴപ്പം വല്ലോം ഉണ്ടോ എന്നു നോക്കുന്നത്‌, ചൂടു പാത്രങ്ങളോ, ആഹാരമോ ചൂടുാേ അതോ തണുത്തതാണോ എന്നറിയാന്‍ റ്റച്ചു ചെയ്‌തു നോക്കുന്നത്‌, ഉറങ്ങിയ ആളിനെ ഒന്നുണര്‍ത്താന്‍ ചെറുതായിഒന്നു റ്റച്ചു ചെയ്യുന്നത്‌, അബദ്ധവശാല്‍ ആരുടെയെങ്കിലും ദേഹത്തു കാലു മുട്ടിയാല്‍ നമ്മള്‍ അവരെ ചെറുതായി ഒന്നു റ്റച്ചു ചെയ്‌തിട്ടു സോറി പറയുന്നത്‌, ഇതെല്ലാം അനുവദനീയമായ റ്റച്ചിംഗാണ്‌. എന്തിനേറെ പറയുന്നു പണ്ട്‌ ആല്‍ഡ്രിനും, ആംസ്‌ട്രോങ്ങും അവരുടെ നാല്‍ക്കാലി പേടകവും നമ്മുടെ അമ്പിളി അമ്മാവന്റെ നിറുകയില്‍ സോഫ്‌റ്റു ലാന്‍ഡിംഗ്‌ നടത്തിയതും, വലിയ ജംബോ ജറ്റുഎയര്‍പോര്‍ട്ടില്‍ റ്റച്ച്‌ഡൌണ്‍ ചെയ്യുന്നതുമെല്ലാം ഓരോ തരം റ്റച്ചിംഗ്‌ ആണല്ലൊ ? എന്നാല്‍ ഇപ്പോള്‍ ഇവിടെ പറയുന്ന റ്റച്ചിംഗ്‌ ഒരു അരുതാത്ത സാഹചര്യത്തില്‍, അരുതാത്ത രീതിയില്‍, അരുതാത്ത ഒരാള്‍, അരുതാത്ത ഒരാളുടെ മേല്‍ നടത്തിയതാണ്‌. കാര്യം നിസാരമെങ്കിലും, പ്രശ്‌നം ഗുരുതരമാണ്‌. കാരണം റ്റച്ചു ചെയ്‌ത ആള്‍ സാല്‍മാന്‍ഖാനോ, അമീര്‍ഖാനോഅല്ല, പ്രത്യുത ഷഷ്‌ഠിപൂര്‍ത്തികഴിഞ്ഞ ഒരു പ്രവാസി.

പണ്ടു നാടന്‍ ബസില്‍ ഏറ്റവും മുമ്പില്‍ മാത്രംനിന്നു പരിചയിച്ച ഒരു പ്രവാസി പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ബസിന്റെ മുമ്പില്‍ നിന്ന ഒരു മഹിളയെഅറിയാതെയോ, അറിഞ്ഞോ ഒന്നു റ്റച്ചു ചെയ്‌തുപോലും . . .! അതിലെന്താ ഇത്ര വലിയ കാര്യമെന്നു ചോദിച്ചേക്കാം. ബസില്‍ ധാരാളം യാത്രക്കാര്‍ ചാളമീന്‍ അടുക്കി വെച്ചതുപോലെ കുത്തിനിറച്ചു നിത്യേന യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ എന്നല്ല ധാരാളം പ്രാവശ്യം റ്റച്ചു ചെയ്‌തെന്നു വരും.

പണ്ടുകാലത്തെ റ്റച്ചിംഗ്‌ നിരുപദ്രവകരമായ, ക്ഷമിച്ചു കളയാവുന്ന ഒരു റ്റച്ചിംഗ്‌ ആയിരുന്നു. റ്റച്ചു ചെയ്യുന്നതു നമ്മളും, അവരും അറിയുന്നില്ല. ഈയുള്ളവനും ഒരു റിച്വല്‍ പോലെ ചന്തളം ബസില്‍ കയറി കോളേജിലേക്കു അഞ്ചുവര്‍ഷം യാത്ര ചെയ്‌തവനാണ്‌. പക്ഷെ അന്നത്തെ റ്റച്ചിംഗിനു ദുരുദ്ദേ
ശത്തിന്റെ യാതൊരു ചുവയും ഇല്ലായിരുന്നു. കൂടാതെ ഈയുള്ളവന്‍ ഒരു അദ്ധ്യാപകന്‍ സ്ലാഷ്‌പ്രീച്ചറുടെയും മകനുമാണല്ലോ ? ഇന്ന്‌ എന്തുമാത്രം റ്റച്ചിംഗ്‌ നടക്കുന്നു. അതിനിത്രമാത്രം എഴുതാനെന്തിരിക്കുന്നു. ? ചോദ്യംവളരെ പ്രസക്തമായത്‌. കേരള രാഷ്‌ട്രീയത്തിലെ മെനുവില്‍ റ്റച്ചിംഗ്‌ ഒരു വലിയ ഐറ്റം ആണത്രെ.
പണ്ടൊരിക്കല്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മുമ്പിലിരിക്കുന്ന ഒരു സ്‌ത്രീയേ കൈനീട്ടി ഒരുവൃദ്ധന്‍ റ്റച്ചു ചെയ്‌തിട്ടും ഒന്നും സംഭവിച്ചില്ലല്ലേ ? ചാനലായ ചാനലുകളും, കേരള ജനതയും ഒരുവിനോദമായി ഒന്നിച്ചാഘോഷിച്ച ഒരു വലിയ റ്റച്ചിംഗ്‌ ! അതൊരു ഫേമസ്‌ റ്റച്ചിംഗായിരുന്നു. സദാചാര പോലീസിന്റെ ഉറക്കം കെടുത്തിയ ഒരു തരം വിവാദ റ്റച്ചിംഗായിരുന്നു കഴിഞ്ഞ നാളുകളില്‍ കേരളത്തിലും ഇന്ത്യയുടെ മറ്റു ചില ഭാഗങ്ങളിലും അരങ്ങേറിയത്‌. ചന്തയില്‍ നിന്നും ചാളമീന്‍ ചേളാകില്‍ വാങ്ങി, തിക്കിതിങ്ങിയ ബസിന്റെ ഏറ്റവും പുറകിലത്തെ സീറ്റില്‍ നിന്നും ആളിറങ്ങാനുേേണ്ട എന്നു നീട്ടി വിളിച്ചു കൊണ്ടു യാത്രക്കാരുടെയെല്ലാംദേഹത്തു കൂടെ റ്റച്ചു ചെയ്‌തു കൊുവരുന്നതും ഒരു തരം റ്റച്ചിംഗ്‌ ആണ്‌. അന്നതു സഹിക്കാനുള്ള ത്രാണിയുാ യിരുന്നു.

സെല്‍ഫോണ്‍, ഇന്റര്‍നെറ്റ്‌, ന്യൂജെന്‍ സിനിമ-സീരിയല്‍ കൂടെയും വരുന്ന മാലിന്യങ്ങള്‍ ആസ്വദിച്ചും പിന്നെ മീനച്ചിലാറിലെയും, പെരിയാറിലെയും മലീമസമായ വെള്ളവും കുടിച്ചു, തമിഴന്റെ വിഷം ചേര്‍ത്ത പച്ചക്കറികളും, കായ്‌കനികളും ഭക്ഷിച്ചും നല്ലൊരു ശതമാനത്തിന്റെയും രക്തത്തില്‍ രാസപരിണാമങ്ങള്‍ സംഭവിച്ചു. അങ്ങനെ അവരുടെ തലച്ചോറിലെ ന്യൂറോട്രന്‍സ്‌മിറ്റേഴ്‌സിന്റെ അനുപാതം തകിടം മറിഞ്ഞു. അര്‍മ്മാദ രോഗികളുടെ സംഖ്യനിയന്ത്രണാധീതമായി. പീഡനം എന്നതു ഒരു നിത്യസംഭവമായി തീര്‍ന്നു. അതോടുകൂടി സ്‌ത്രീ ജനങ്ങളുടെ സംരക്ഷണാര്‍ത്ഥം പുതിയ `നിയമങ്ങളും' വന്നു.

ഈയൊരു സാഹചര്യത്തിലാണു നമ്മുടെ പ്രവാസി അച്ചായന്റെ റ്റച്ചിംഗ്‌. അതു മഹിളയ്‌ക്കിഷ്‌ടപ്പെട്ടില്ലെന്നു പറയേണമൊ; അവര്‍ പഞ്ചാംഗുലികള്‍ നിവര്‍ത്തി അച്ചായന്റെ കവിളത്തു ഒന്നു `റ്റച്ചു' ചെയ്‌തു. രണ്ടു ടണ്‍കേവു ഭാരമുള്ള ഒരു റ്റച്ചിംഗ്‌. ഒരിക്കലും കിട്ടിയിട്ടില്ലാത്ത ഒരു തരം റ്റച്ചിംഗ്‌. ഒരിക്കലും മറക്കാന്‍ മേലാത്ത ഒരു റ്റച്ചിംഗ്‌.

സിനിമയില്‍ കാണുന്ന പോലെ നിമിഷത്തിനകം പോലീസ്‌ ജീപ്പില്‍ നിന്നും ഏമാനും,കൂട്ടരും ചാടിയിറങ്ങി. സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവരുടെ വക റ്റച്ചിംഗും, തുടര്‍ന്നു സ്‌പെഷ്യല്‍ഉഴിച്ചിലും, പിഴിച്ചിലും വേറെ. കാര്‍ത്തികപ്പള്ളിയിലെ തിരുമ്മുശാലയില്‍ നിന്നും ഇറങ്ങിയപ്പോള്‍നേരം നന്നേ വൈകി. അപ്പോഴേക്കും എയര്‍ ഇന്ത്യയുടെ `ലാസ്റ്റു വണ്ടിയും'പോയിരുന്നു.
റ്റച്ചിംഗ്‌ കേരള സ്റ്റൈല്‍ (വര്‍ഗീസ്‌ ഏബ്രഹാം, ഡെന്‍വര്‍)
Join WhatsApp News
christian 2015-07-07 12:01:07
'' നടു വിരല്‍  ഏതോ  ............തുറന്ന വായില്‍  ....
i cannot think of it. It is the sin of sodom. America said ok. but  VadaNY, and his group -oh no ; i dont know what they do to you.
A.C.George 2015-07-07 16:50:26

Mr. Varghese Abraham, Denver, Your humor about touching really touched my heart and body very much.  The subject matter is touchy. Do not forget about poor untouchables of the past.  As you said whether you are a pravasi or daridravasi, if you have the intention of touching, you have to think about touching many times, otherwise you will get in to trouble. Do not touch on hot spots, because your portions of the spot using for touching get burned. There are smooth touches, soft touches, hard touches, all kinds of art of touching involved. If you travel by bus, train, plain beware of proper touching. Be cautious about proper and improper touching. If you are a big movie star, big politician, minister, priest or pujari you can somehow get away with all sorts of touching.  Thank you Mr. Varghese Abraham for bring up this delicate touchy subject to the attention of the reading public.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക