Image

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഒരു മരണം; 67 പേര്‍ക്ക്‌ പരിക്ക്‌

Published on 08 January, 2012
പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഒരു മരണം; 67 പേര്‍ക്ക്‌ പരിക്ക്‌
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു ട്രയിന്‍ ഇടിച്ച്‌ ഒരാള്‍ മരിക്കുകയും 67 പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്‌തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ്‌ സംഭവം. റെയില്‍വെ ജീവനക്കാരന്‍ പൂര്‍ണേന്ദു മണ്ഡലാണ്‌ മരിച്ചത്‌. പരിക്കേറ്റവരില്‍ രണ്ട്‌ ട്രെയിനുകളിലേയും ഡ്രൈവര്‍മാരും ഉള്‍പ്പെടുന്നു. ഇന്നലെ രാത്രിയാണ്‌ അപകടം നടന്നത്‌. ശാന്തിപൂരില്‍നിന്ന്‌ സീല്‍ഡയിലേക്ക്‌ പോയ പാസഞ്ചര്‍ ട്രെയിന്‍ ഫുലിയ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന സീല്‍ഡ ശാന്തിപൂര്‍ പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്‌ അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപവീതവും നഷ്ടപരിഹാരം നല്‍കുമെന്ന്‌ റെയില്‍വെ മന്ത്രി ദിനേഷ്‌ ത്രിവേദി അറിയിച്ചു. സിഗ്‌നല്‍ ലംഘിച്ചതാണ്‌ അപകട കാരണമെന്നാണ്‌ റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക