Image

സുപ്രീം കോടതി വിധി - വിവാഹം ഇനി സ്വര്‍ഗ്ഗത്തിലോ ? “ ഫാദര്‍ ജോസഫ് വര്‍ഗീസ്”

ഫാദര്‍ ജോസഫ് വര്‍ഗീസ് Published on 08 July, 2015
സുപ്രീം കോടതി വിധി - വിവാഹം ഇനി സ്വര്‍ഗ്ഗത്തിലോ ? “ ഫാദര്‍ ജോസഫ് വര്‍ഗീസ്”
കഴിഞ്ഞ ജൂണ്‍ 26 -ാം തിയതി അമേരിക്കയിലെ പരമോന്നത നീതിന്യായ കോടതി ആയ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിപ്രഖ്യാപനം മനുഷ്യബന്ധങ്ങളില്‍ ദൂരവ്യാപകമായ ചലനം സൃഷ്ടിയ്ക്കുവാന്‍ പര്യാപ്തമാണ്. പുതിയ വിധിപ്രഖ്യാപനത്തിലൂടെ സ്വയവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമപ്രാബല്യം ലഭിച്ചിരിക്കുകയാണ്. നിയമതടസം കൂടാതെയും സംസ്ഥാന നിയമങ്ങളുടെ പരാതികള്‍ക്ക് അപ്പുറമായും ഇത്തരം വിവാഹങ്ങള്‍ക്ക് നിയമസാധുത ലഭിച്ചു എന്നുള്ളതാണ് ഈ സുപ്രീം കോടതി വിധിയിലൂടെ കരുതപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് വിവാഹ ബന്ധങ്ങള്‍ക്ക് ഒരു പുതിയ മാനദണ്ഢമാണ് നല്‍കിയിരിക്കുന്നത്. അംഗീകൃതവും ഉല്‍കൃഷ്ടങ്ങളുമായ സ്ത്രീ-പുരുഷബന്ധങ്ങള്‍ക്കാണ് ഇതു മൂലം ആഘാതം സംഭവിച്ചിരിക്കുന്നത്. ഈ സുപ്രീം കോടതി വിധിയിലൂടെ സ്തീ-പുരുഷബന്ധത്തിന്റെ പവിത്രമായ മന്ത്രച്ചരടുകള്‍ പൊട്ടിയേക്കാവുന്ന അവസ്ഥയിലേക്ക് ഈ മനുഷ്യസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.
സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ദൈവീക വരദാനമാണ്. സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ ദൈവം സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാര്‍മ്മികതയും നടത്തപ്പെട്ടു.

പുരുഷനെ സൃഷ്ടിച്ച ദൈവം അവനു ജീവിതസഖിയായി തെരെഞ്ഞെടുത്തത് ഒരു സ്ത്രീയേയാണ്. ആദം എന്ന ആദ്യ മനുഷ്യനു ഒരു ജീവിത സഖി അന്നു സൃഷ്ടിയ്ക്കപ്പെട്ട ജീവജാലകങ്ങളില്‍ നിന്നും ആകാമായിരുന്നു. ഇതിനുള്ള അധികാരവും അവകാശവും ആദ്യമനുഷ്യനുണ്ടായിരുന്നു. എങ്കിലും സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടി പ്രക്രിയയില്‍ ഭാഗമാകുവാന്‍ വേണ്ടി, തുല്യ സ്വാതന്ത്ര്യത്തോടും, അധികാരത്തോടും, കര്‍ത്തവ്യത്തോടും കൂടി ഹൗവ്വാ എന്ന ജീവിതസഖിയെയാണ് ദൈവം അവനായി കൊടുത്തത്. മഹത്തായ വിവാഹ ബന്ധത്തിന്റെ ആരംഭം ഇവിടെയാണ്  തുടങ്ങിയത്. 

സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടിപ്രക്രിയ ഈ ദമ്പതികളിലൂടെ ആരംഭിച്ചത് ഇന്നും തുടരുകയാണ്. ഈ ദൈവനിയമം സകല ജീവചരാചരങ്ങളിലും ഉല്‍കൃഷ്ടമായ വംശവര്‍ദ്ധനവിന്റെ നിദാനമായി കാണപ്പെട്ടു. സകല ജീവജാലങ്ങളുടെയും നിലനില്‍പ്പും വംശവര്‍ദ്ധനയും ക്രമീകൃതമായി ക്രമപ്പെടുത്തിയ ദൈവം സൃഷ്ടിഗണത്തെ മുഴുവനും ആണും, പെണ്ണുമായി നിജപ്പെടുത്തി.
കാറ്റില്‍ പറക്കുന്ന ആയിരക്കണക്കിന് പൂമ്പൊടികള്‍ എന്തുകൊണ്ട് ക്രമം തെറ്റി സംയോജിക്കുന്നില്ല. ആണ്‍ ആനയും പെണ്‍ കുതിരയും ബന്ധങ്ങള്‍ ഉണ്ടാക്കിയതായി കാണുന്നുമില്ല. ഇവയെല്ലാം സൃഷ്ടികര്‍മത്തിന്റെ ക്രമീകൃതമായ നിയമത്താല്‍ ബന്ധിയ്ക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീ-പുരുഷബന്ധവും ഇതുപോലെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മനുഷ്യബന്ധങ്ങള്‍ക്കും സൃഷ്ടി മാനദണ്ഡങ്ങള്‍ക്കും വില കൊടുക്കാതെ മുന്നോട്ടു ഗമിയ്ക്കുന്ന ഒരു സമൂഹത്തിന്റെ ഗതി എന്തായി തീരും എന്ന് ഊഹിക്കുവാന്‍ നമുക്കു സാധിക്കും. മാനുഷിക ബന്ധങ്ങളില്‍  ഉള്ള സാംസ്‌കാരികതയും തുല്യതയും നഷ്ടമാകും. മൃഗീയമായ മ്ലേശ്ചത മനുഷ്യബന്ധങ്ങളില്‍ സംജാതമാകും. സനാതനങ്ങളായ ധര്‍മ്മങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നകാലം വിദൂമല്ല.

സ്വയ വര്‍ഗ്ഗ വിവാഹങ്ങളെ തുണയ്ക്കാത്ത വ്യക്തികളേയും, സമൂഹത്തേയും നിയമവിരുദ്ധരായി പ്രഖ്യാപിക്കവാനും പുതിയ നിയമത്തിനു സാധിക്കും. പരിപാവനമായ വിവാഹബന്ധം പൂര്‍ത്തീകരിക്കപ്പെടുന്നത് സ്വര്‍ഗ്ഗത്തില്‍ ആണെന്ന വിശ്വാസമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. ഏതു തരത്തിലുള്ള ബന്ധവും സ്വീകാര്യവും നിയമാനുസൃതം ആയിത്തീരുമ്പോള്‍ ഒരു വലിയ സംസ്‌കൃതിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ജീവിതം എന്തുമാകാം, എങ്ങനെയുമാകാം എന്ന ശൈലിയാണ് ഇപ്പോള്‍ ലോകത്തില്‍ കാണപ്പെടുന്നത്. ശരിയും തെറ്റും തമ്മിലുള്ള നേര്‍ വരമ്പുകള്‍ക്ക് ഇന്ന് വിഘ്‌നം സംഭവിച്ചിരിക്കുന്നു. എന്തുമാത്രം ശാസ്ത്രസാങ്കേതിക രംഗത്ത് മനുഷ്യന്‍ വളരുന്നുവോ, ഉയരുന്നുവോ, അത്രകണ്ട് ഈ പ്രപഞ്ചത്തെ ഒരുക്കിയ നാഥന്റെ അസ്ഥിത്വത്തെപ്പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഞാന്‍, ഞാന്‍ എന്ന ഭാവവും സ്വയം പര്യാപ്തമെന്ന ചിന്തയും അഹങ്കാരത്തിന്റെ കൊടുമുടിയിലാണ് എത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ അനുവദനീയമെന്നോ, അനുവദിനീയമെന്നോ, വിഹിതമെന്നോ, അവിഹിതമെന്നോ ഒന്നും തന്നെയില്ല. എല്ലാം അനുവദനീയം. എല്ലാം വിഹിതം.

ഈ ലോകത്തിന്റെ പരിരക്ഷയ്ക്കും നിലനില്‍പ്പിനും മനുഷ്യവര്‍ഗ്ഗത്തിന്റെ വംശവര്‍ദ്ധനവിനും വേണ്ടി സര്‍വ്വേശ്വരന്‍ നമുക്കു തന്ന വരദാനമാണ് വിവാഹം എന്ന കൂദാശ. മനുഷ്യ ജീവിതം സുകൃതവും, പരിപാവനവും, പരിശുദ്ധവും ആത്മീയവുമാക്കി തീര്‍ക്കാന്‍ ഈ കൂദാശ നമുക്കു നല്‍കിയപ്പോള്‍, വികലങ്ങളായ ചിന്തകളും ജീവിതശൈലികളും, സ്വയം വര്‍ഗ്ഗ ബന്ധങ്ങളും  വിവാഹം എന്ന ബന്ധത്തെ തച്ചുടച്ചു കളയുകയാണ്. ഇത്തരത്തിലുള്ള സുപ്രീംകോടതി വിധികളോട് നാം നിസ്സംഗതയും മൗനവും പുലര്‍ത്തുമ്പോള്‍ വിളയിയ്ക്കുന്നത് സാമൂഹ്യവിരുദ്ധവും, സ്വാഭാവിക വിരുദ്ധങ്ങളുമായ സംസ്‌കൃതിളാണ്. ഈ മൗനത കാണുമ്പോള്‍ ഉയര്‍ന്ന ചോദ്യം “നമ്മുടെ ആദ്ധ്യാത്മീകത വെറും കാപട്യമാണോ” ?

പ്രതകരിക്കേണ്ടിടത്തു നാം പ്രതികരിക്കപ്പടുന്നില്ലയെങ്കില്‍, നാം നഷ്ടമാക്കുന്നത് ഒരു വിശ്വാസവും ആചാരങ്ങളും മാത്രമല്ല, മനുഷ്യകുലത്തിന്റെ നിലനില്‍പ്പുതന്നെയാണ്. കാലസമ്പൂര്‍ണതയിലേക്കുള്ള ഊറ്റുനോവിന്റെ ആഴം അത്രേ ഉള്ളൂ എന്നു ചിന്തിക്കുക.

[Fr.Joseph Varghese is a freelance writer and Executive Director of Institute of or Religious Freedom and Tolerance(IRFT)  in NewYork]

സുപ്രീം കോടതി വിധി - വിവാഹം ഇനി സ്വര്‍ഗ്ഗത്തിലോ ? “ ഫാദര്‍ ജോസഫ് വര്‍ഗീസ്”സുപ്രീം കോടതി വിധി - വിവാഹം ഇനി സ്വര്‍ഗ്ഗത്തിലോ ? “ ഫാദര്‍ ജോസഫ് വര്‍ഗീസ്”
Join WhatsApp News
പാഷാണം വർക്കി 2015-07-08 10:51:18
I do not agree with Fr. Joseph Varghese opinion. That’s his version. You have to understand the State and the Church first. . As the U.S. Supreme Court ruling on same-sex marriage resonates around the globe, it will have both positive and negative impact. Virtually everyone agrees that the First Amendment to the U.S. Constitution offers some protections for religious groups. For example, most (even among gay rights advocates) believe the Constitution protects clergy from being required to officiate at marriages for same-sex couples and churches from being forced to allow gay and lesbian couples to marry in their sanctuaries. However, those who refuse may lose their non-profit status (churches, hospitals, schools)-meaning an adverse effect on their well -being and financial stability. Now the bad news. It is the sobering reality that for many activists who are still struggling for the most basic recognition of their rights, the marriage ruling, even if relished privately as a potent symbol of equality, will also be a political obstacle to their work. There is no federal law banning discrimination based on sexual orientation. And, of the 22 states that ban discrimination on the basis of sexual orientation, a majority have at least some protections for religious groups written into their anti-discrimination statutes. It is possible that all sides will “be able to live in peace”.
andrew 2015-07-08 16:57:07

US Supreme court made the historical decision on same sex marriage.

Religious fundamentalists crying fowl. But criminal records and public news even with the very limited and buried news they get make it clear that same sex crimes are more there in; religious organizations, 'house of worship', monasteries, nunneries, behind the altar, in confession cubicles and above all priests exploiting single women and house wives.

So you priests, stop your own sexual exploitation. Then we can talk about the same sex people. Even though Jesus called you hypocrites, don't be stubborn to remain same. Come out of your long clothes and face the world.

You white washed ….....

sathyan 2015-07-08 17:12:56
ക്രിസ്തുമതത്തെ ആക്ഷെപിക്കുന്നവരോട് ഒരു വാക്ക്. ഹിന്ദു മതത്തെ ഒന്നു വിമര്‍ശിച് നോക്ക്. വിവരം, അറിയും.
ന്യു ജെഴ്‌സിക്കാരന്‍ ഹിന്ദു ഒരു കമന്റ് ഫേസ്ബുക്കിലിട്ടു. കെ.എച്.എന്‍.എ കണ്‍ വന്‍ഷനായിരുന്നു വിഷയം. ഫേസ്ബുക്കില്‍ അങ്ങേര്‍ക്കു കിട്ടിയ മറുപടികള്‍ കാണുക. ഹിന്ദുക്കള്‍ ഒരുപാട് ക്ഷമിച്ചു, ഇനി പറ്റില്ല എന്നാണു പറയുന്നത്. കമന്റ് എഴുതിയ ആള്‍ അമേരിക്കയില്‍ ആയതു നന്നായി. അല്ലെങ്കില്‍ തല്ലാന്‍ ആള്‍ വന്നേനെ.
ആരാധനാലയങ്ങളോടനുബന്ധിച്ച് ഡ്രില്‍ നടത്തൂന്നതൊക്കെയാണോ ഭക്തി? ഇന്ത്യാക്കാര്‍ക്ക് എതിരെ തന്നെയല്ലെ ഈ പരിശീലനം? എന്താണു ആരും മിണ്ടാത്തത്?
Omana 2015-07-08 19:24:33
i never saw any hate comments posted by Hindus or Muslims. E malayalee is full of christian news and hatred comments about Hindus.
99 % of the articles are christian. is it fare?
കലികാലൻ 2015-07-08 20:11:42
ദൈവമാണ് നിന്റ ഒക്കെ കാലനായ എന്നെയും സൃഷ്ടിച്ചത്.  ദൈവത്തിന്റെ പേര് പറഞ്ഞു നടത്തുന്ന  അഴുമതി കണ്ടിട്ടാണ് അന്ത്രയോസ് അന്തപ്പൻ പിന്നെ ഞാനടക്കം കുറെപേരെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. എവിടെ അധർമ്മം പെരുകുന്നോ അവിടെ ദൈവവും ഞാനും അവതരിക്കും.  ഇത് ദൈവവും ഞാനുമായുള്ള ഒരു കരാറാണ്. അങ്ങേരു ഇല്ലാതെ എനിക്കോ ഞാൻ ഇല്ലാതെ അങ്ങെർക്കൊ ഇവിടെ നിലനില്പ്പില്ല. അതുകൊണ്ട് ഞങ്ങൾ തുല്യ ശക്തികളായി നില്ക്കും. ഒരുത്തനേം മിടുക്കനാകാൻ സമ്മതിക്കില്ല. ക്രിസ്തിയാനി ആയാലും ഹിന്ദു ആയാലും മുസൽമാനായാലും. എല്ലാം സ്വയം വെട്ടി മരിക്കാനുള്ള വഴി ഞങ്ങൾ ഒപ്പിക്കും.  പൂച്ച ഇല്ലാത്തടത്തു എലിയുടെ വിളയാട്ടം ആയിരുന്നു. ചില എലികൾ പോയി പൂച്ചയുടെ വേഷം കെട്ടി, SchCast എന്ന് പറഞ്ഞു കളിക്കുന്നുണ്ട്.  ഐൻസ്റ്റൈൻ അല്ല അയാളുടെ മുത്തപ്പനെ കൂട്ട് പിടിച്ചാലും നിന്നെ ഒന്നും വാഴിക്കില്ല. ആക്കാര്യത്തിൽ ദൈവവും ഞാനും ഒന്നാ. അതുകൊണ്ട് വേഷംകേട്ട് വേണ്ട.  
ഓമനകുട്ടൻ 2015-07-09 06:35:59
ഓമനയുടെ അപേക്ഷ കണക്കിലെടുത്ത് ഉടനെ തന്നെ ഹിന്ദുക്കളുടെം മഹമദിയരുടേം പേര് വച്ച് ക്രിസ്തിയാനികളെ ചീത്തവിളി തുടങ്ങുന്നതായിരിക്കും 

Harmony 2015-07-09 09:05:41
ക്രിസ്ത്യാനികളെയും റിലിജിയനേയും നിരന്തരം തെറിവിളിക്കുന്ന അന്ത്രയോസ് ‘റിലിജിയസ്’ ഹാർമണി’ എന്നും പറഞ്ഞ് ഹിന്ദുക്കളുടെ അടുത്തേക്ക് പോയിട്ടുണ്ട്.
ക്രിസ്ത്യന്‍ 2015-07-09 13:08:15
ഗര്‍ വപ്പാസി  വരുമ്പോള്‍  എല്ലാവരും ഒന്നകുമല്ലോ . കരയാത്  ഹാര്‍മോണി . ഹിന്ദു നന്നായാല്‍  ഇന്ത്യ നന്നാവും . അപ്പോള്‍ കേരളവും നന്നാവും; അപ്പോള്‍  ലോകം നന്നാവും .കാരണം: ലോകത്തില്‍  മലയാളി ഇല്ലാത്ത സ്ഥലം  ഉണ്ടോ . ഓരോ മലയാളിക്കും  5 സംഘടന , സൊന്തം മതം. പിന്നെ അടി . യേശുവിന്‍റെ പേരില്‍ അനേകം സഭ . സഭകള്‍ തമ്മില്‍ അടി. തോമുടെ സഭയും പത്രോസിന്റെ സഭയും തമ്മില്‍ അടി. മത്തങ്ങാ തൊപ്പിയും nighty യും ഇട്ടവര്‍ തമ്മില്‍ തെറിവിളി . തോമ കേരളത്തില്‍ വന്നില്ല എന്നു vathhikkan . എന്നാല്‍ കേരളത്തില്‍ പല തോമ കത്തോലിക്കാ സഭ. ക്രിസ്താനി  രക്ഷ പെടില്ല എന്നു തീര്‍ച്ച . രക്ഷ പെടുന്നതോ  ഉപദേശി മാരും പുരോഹിതന്‍ മാരും. ഹിന്ദുക്കള്‍ എങ്കിലും രക്ഷ പെടട്ടെ .
ഹിന്ദുക്കളെ  നിങ്ങള്‍  ക്രിസ്ടിഅനികളെ  അനു കരിക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക