Image

തൃശൂരില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു

Published on 08 January, 2012
തൃശൂരില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ കുതിരാനില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ മരിച്ചു. ഇന്ന്‌ രാവിലെയാണ്‌ സംഭവം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം തടിക്കപ്പറമ്പില്‍ മുഹമ്മദ്‌ ഖാന്റെ മകന്‍ ഫസ്ലി( 53), പൂതക്കുഴി വളവനപ്പാറ വീട്ടില്‍ ഖാന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ്‌ നജീബ്‌ (42) എന്നിവരാണ്‌ മരിച്ചത്‌. മണ്ണാര്‍ക്കാട്ടേക്ക്‌ പോകുകയായിരുന്ന ഇവരുടെ കാറില്‍ ലോറി നിയന്ത്രണം വിട്ട്‌ വന്നിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളെജിലേക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക