Image

സ്വവര്‍ഗ വിവാഹവും സമ്പദ്ഘടനയും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 July, 2015
സ്വവര്‍ഗ വിവാഹവും സമ്പദ്ഘടനയും (ഏബ്രഹാം തോമസ്)
വാഷിങ്ടണ്‍ വിവാഹം ഭരണ ഘടന ഉറപ്പ് നല്‍കുന്ന അവകാശമാണ്. ലൈംഗിക താല്‍പര്യമനുസരിച്ച് വേര്‍കൃത്യം ഏര്‍പ്പെടുത്താനാവില്ല എന്ന സുപ്രീം കോടതി വിധിക്കുശേഷം സ്വവര്‍ഗ വിവാഹത്തിന് തിരക്കാണ്.

കമിതാക്കള്‍ ധൃതഗതിയില്‍ വിവാഹിതരാവുമ്പോള്‍ സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതു വലിയ സംഭാവന നല്‍കാനാണ് സാധ്യത. ടെക്‌സാസിന്റെ കാര്യം മാത്രം പരിശോധിച്ചാല്‍ സംസ്ഥാനത്ത് 46,401 സ്വവര്‍ഗ പങ്കാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ പകുതിയെങ്കിലും അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ വിവാഹിതരാവും. 23,200 ജോഡികള്‍ വിവാഹിതരാവുമ്പോള്‍ സംസ്ഥാനത്തിന് 182 മില്യണ്‍ ഡോളറെങ്കിലും നേട്ടം ഉണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. കല്യാണ ചെലവ് അതിഥികളായും സന്ദര്‍ശനത്തിനായും എത്തുന്നവര്‍ ചെലവഴിക്കുന്നത്, സംസ്ഥാന വില്‍പന നികുതി എന്നിങ്ങനെ പല വരുമാന സ്രോതസുകള്‍ സംസ്ഥാനത്തിന് ലഭിക്കുന്നു. വില്യംസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ സെക്‌സ്വല്‍ ഓറിയന്റേഷന്‍ ആന്റ് ജെന്‍ഡര്‍ ഐഡന്റിറ്റി ലോ ആന്റ് പബ്ലിക് പോളിസി കഴിഞ്ഞ വര്‍ഷം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉളളത്. 2010 ലെ സെന്‍സസ് അനുസരിച്ചാണ് ടെക്‌സാസില്‍ 46,401 സമലൈംഗിക ജോഡികള്‍ ഉണ്ട് എന്ന വിവരം.

രാജ്യമൊട്ടാകെയുളള സ്വവര്‍ഗ ജോഡികളില്‍ പകുതിയെങ്കിലും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവാഹിതരാവും എന്നാണ് അനുമാനം. ലോസാഞ്ചല്‍സ് ആസ്ഥാനമായ ഇന്‍സ്റ്റ്യൂട്ട് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലേക്ക് 2.6 ബില്യണ്‍ ഡോളര്‍ ഗേ, ലെസ് ബിയന്‍, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ വിവാഹങ്ങളിലൂടെ ഒഴുകുമെന്ന് പ്രവചിക്കുന്നു. സാമ്പത്തിക രംഗത്ത് ഈ വിവാഹങ്ങളിലൂടെ ലഭിക്കുന്ന സംഭാവനകളുടെ പ്രഭാവം ശക്തമായിരിക്കുമെന്ന് സര്‍വേയുടെ ഉപജ്ഞാതാക്കളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു. എം. വി. ലീ ബാഡ് ജറ്റ് എന്ന റിസര്‍ച്ച് ഡയറക്ടര്‍ പറഞ്ഞത് ' ആദ്യ കണക്കു കൂട്ടലില്‍ വളരെയധികം യാഥാസ്ഥിതികരായ പങ്കാളികള്‍ മാത്രമേ പെട്ടെന്ന് വിവാഹിതരാവാന്‍ ഉത്സുകരാവുകയുളളു എന്നാണ്. എന്നാല്‍ പിന്നീട് നടത്തിയ സര്‍വ്വേകളില്‍ മറ്റുളളവരും നിയമപരമായി ബന്ധം ഉറപ്പിക്കുവാന്‍ തയാറാവുന്നതായി വ്യക്തമായി ! വരുമാന കണക്കുകളില്‍ മാര്യേജ് ലൈസന്‍സ് ഫീസ് ഉള്‍പ്പെടുത്തിയിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി. ഇതുകൂടി ഉള്‍പെടുത്തിയാല്‍ 2.6 ബില്യണ്‍ ഡോളര്‍ എന്ന തുകയില്‍ മാറ്റം ഉണ്ടാവും. മിക്കവാറും കൗണ്ടികള്‍ സമലൈംഗിക വിവാഹങ്ങള്‍ക്ക് തങ്ങള്‍ തയാറാണെന്ന് അറിയിച്ചു കഴിഞ്ഞു.

ഡാലസില്‍ ഫ്‌ലോറല്‍ സര്‍വീസ് നടത്തുന്ന ഡിഫിയോരിയുടെ ഉടമ പറയുന്നത് തങ്ങളുടെ ശരാശരി ബില്‍ ഒരു വിവാഹത്തിന് 3,000 ഡോളറാണെന്നാണ്. ഇത് സാധാരണ വിവാഹത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന് പുറമെയാണ് വിവാഹ മോതിരങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍.

ഇത്തരം ചെലവുകള്‍ ഉണ്ടാവുമ്പോള്‍ തദ്ദേശ, സംസ്ഥാന ട്രഷറികളിലേയ്ക്ക് വരുമാനം കൂടും. ഇവയ്ക്ക് 14.8 മില്യന്‍ ഡോളറിന്റെ നികുതി വരുമാനം ഉണ്ടാകുമെന്ന് കണക്കാക്കുന്നു. മൂന്നു വര്‍ഷത്തിനുളളില്‍ 523 മുതല്‍ 1,570 പുതിയ തൊഴില്‍ അവസരങ്ങളും ഉണ്ടാകും. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഫ്‌ലോറിഡ, മാസച്യൂസറ്റ്‌സ്, ടെക്‌സാസ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ നേട്ടം ഉണ്ടാവുക.
Join WhatsApp News
കണക്കപ്പിള്ള തോമാ 2015-07-09 20:29:18
സാമ്പ്ത്തികത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചിലവിനെ കുറിച്ചും സ്മ്സാരിക്കെണ്ടേ സാറേ.  എയിഡ്സ് , ഗുണേറിയാ, സിഫിലിസ്, കപ്പല് എന്നീ രോഗങ്ങൾ കൂടുകയും,അതിനുള്ള ചിലവ് റ്റാക്സ് പേയെഴ്സ് വഹിക്കണ്ടാതായിട്ടും വരും. കൂടാതെ ഇവന്റെ ഇവലുമാരുടേം കൂടെ വളരുന്ന പിള്ളാര് മാനസികമായി ഒത്തിരി പ്രശനം ഉള്ളവരുമായിരിക്കും.  അതുകൊണ്ട് അവസാനം കൂട്ടി നോക്കുമ്പോൾ 

14.6-14.6 =0 എന്നായിരിക്കും ഉത്തരം. 

പാസ്റ്റർ മത്തായി 2015-07-10 06:05:09
തെറ്റായ വഴികളിലൂടെ അകത്ത് പ്രവേശിക്കുന്നവരെല്ലാം കള്ളനും കവർച്ചക്കാരനുമാകുന്നു. നേരായാ വഴി അല്പം ഇടുക്കം ഉള്ളതാണ്

christian 2015-07-10 09:47:22
നേരായ വഴി ഉള്ളപ്പോള്‍ എന്തിനാണ്  പാസ്റ്റര്‍  ഇട വഴിയില്‍  പമ്മുന്നത് . പള്ളി  ഉടെ വാതിലും  പസറെരുടെ  വീടിന്റെ  വാതിലും വലിയ ആന വാതില്‍ അല്ലെ . അപ്പോള്‍ അതിലെ കേറുന്നവര്‍ എല്ലാം ....................
കൊള്ളഅം , സത്യം പറഞ്ഞാല്‍  ആദികം കാലം പണി  കാണില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക