Image

സി.കെ.രാജേന്ദ്രന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

Published on 08 January, 2012
സി.കെ.രാജേന്ദ്രന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
പാലക്കാട് : സിപിഎം പാലക്കാട് ജില്ലാസെക്രട്ടറിയായി മുന്‍ എംഎല്‍എയും കര്‍ഷക സംഘം   ജില്ലാസെക്രട്ടറിയുമായ സി.കെ.രാജേന്ദ്രനെ തിരഞ്ഞെടുത്തു.പി.ഉണ്ണിയെ നിലനിര്‍ത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം   ഔദ്യോഗികപക്ഷത്തെ ഒരുവിഭാഗം ശക്തമായി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് സമവായത്തിലൂടെ രാജേന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. 

41 അംഗ ജില്ലാകമ്മിറ്റിയില്‍ വിനയകുമാര്‍, കെ.ബാബു, സുരേഷ്ബാബു, കെ.വി.സുമേഷ്, വി.കെ.ചന്ദ്രന്‍ എന്നിവര്‍ പുതുമുഖങ്ങളാണ്.നേരത്തേയുണ്ടായിരുന്ന 43 അംഗ ജില്ലാകമ്മിറ്റിയില്‍ ഏഴുപേരെ ഒഴിവാക്കിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക