Image

കാനഡയുടെ അറ്റ്‌ലാന്‍ഡിക്‌ തീരങ്ങളിലൂടെ (സഞ്ചാരകുറിപ്പുകള്‍-1: ജോണ്‍ ഇളമത)

Published on 13 July, 2015
കാനഡയുടെ അറ്റ്‌ലാന്‍ഡിക്‌ തീരങ്ങളിലൂടെ (സഞ്ചാരകുറിപ്പുകള്‍-1: ജോണ്‍ ഇളമത)

വേനല്‍ക്കാല കുളിര്‍മയില്‍ ഒരുയാത്ര പുറപ്പെട്ടു,2015 ജൂണ്‍ 23 മുതല്‍ ജൂലൈ 2 വരെ.ഞങ്ങള്‍ നാലുപേര്‍. ടോറന്‍േറായില്‍ നിന്ന്‌ ഞാന്‍, ഭര്യആനിമ്മ, ചിക്കാഗോയില്‍ നിന്ന്‌ തോമസ്‌ ചിറമേല്‍, ഭാര്യഅല്‍ഫോന്‍സ. ഒരുനീണ്ട ഡ്രൈവ്‌; ഏതാണ്ട്‌ നാലായിരത്തിലധികം മൈലുകള്‍;, വടക്കുകിഴക്കന്‍ അറ്റ്‌ലാന്‍ഡിക്‌ തീരങ്ങളിലൂടെ.

പതിനാലാംനൂറ്റാണ്ടിന്‍െറ അന്ത്യത്തില്‍ പൊന്നും, ഭമിയുംതേടി പോയ അതിസാഹസികരായ യൂറോപ്യന്‍ കപ്പലോട്ടക്കാരുടെ കൂട്ടത്തില്‍ ക്രിസ്‌റ്റഫര്‍ കൊളബസ്‌ എത്തപ്പെട്ട പുതിയഭൂഖണ്ഡം. വടക്ക്‌ അറ്റലാന്‍ഡിക്‌ തിരകളില്‍ മുറിഞ്ഞ്‌ കിടക്കുന്ന ദ്വീപുകള്‍. ചരിത്രത്തിന്‍െറ ഇടനാഴികളില്‍ ഭുമിക്കുവേണ്ടി മല്ലിട്ടു മരിച്ചവരുടെ അനേകായിരം ശവകുടീരങ്ങള്‍. അവ നിര്‍ജ്ജീവ രക്‌തസാക്ഷ്യത്തിന്‍െറ തിരുശേഷിപ്പുകളായി അങ്ങിങ്ങു കാണപ്പെട്ടു. അലയിടിച്ച്‌ അട്ടഹസിക്കുന്ന അറ്റ്‌ലാന്‍ഡിക്കില്‍ ഉടഞ്ഞുപോയ `ടൈട്ടാനിക്‌' എന്ന ഉരുക്കുകപ്പല്‍ ഒര്‍മ്മയില്‍ എത്തി. പൊലിഞ്ഞുപോയ നിരവധി നിസ്സഹായരുടെ ദീനരോദനം, അറ്റ്‌ലാന്‍ഡിക്‌ തിരകളില്‍ ഒരു ശോകഗാനാലാപനംപോലെ മുഴങ്ങുന്നില്ലേ എന്നുതോന്നി.

യാത്രപുറപ്പെട്ടത്‌ ക്യുബക്കിലേക്കാണ്‌. ഒട്ടവയുടെയുടെയും, മോണ്‍ട്രിയോളിന്റേയും, പ്രാന്തപ്രദേശങ്ങളെ പിന്നിട്ട്‌, ഇടതുര്‍ന്ന വനമദ്ധ്യങ്ങളിലൂടെയും,കണ്ണെത്താത്ത വയലുകളിലൂടെയും,അവക്കിടയിലെ തടാകകരയിലൂടെയും, നദിക്കരയിലൂടെയും പിന്നിട്ടപ്പോള്‍, ഫ്രഞ്ച്‌ അധീന ക്യുബക്കില്‍ ഇംഗ്ലീഷ്‌ ഭാഷയുടെ ഒഴുക്ക്‌ അസ്‌തമിച്ചു എന്നുതോന്നി.ഫ്രഞ്ച്‌ അക്ഷരങ്ങള്‍ പേറി നില്‍ക്കുന്ന വഴിവിവര ബോര്‍ഡുകള്‍,സംഗീതമഴപോലെ പെയ്‌തിറങ്ങുന്ന ഫ്രഞ്ച്‌ സംസാരിക്കുന്ന ക്യുബക്കുകാര്‍. എല്ലാം ഫ്രാന്‍സിലെത്തിയ പ്രതീതി ഉണര്‍ത്തി. മുറിഞ്ഞുവീണ ഇംഗീഷ്‌ സംസാരിക്കാന്‍ ബന്ധപ്പെടുന്ന കൃുബക്കുകാരെ കാണുബോള്‍, `കനാഡ' എന്നു പരിചയപ്പെടത്തി, സ്വന്തം ഭൂമിയെ യൂറോപ്യര്‍ക്ക്‌ പങ്കിട്ടു കൊടുക്കേണ്ടി വന്ന `റെഡ്‌ ഇന്ത്യാ'ക്കാരെയാണ്‌ നമ്മുക്കോര്‍മ്മ വരിക. യൂറോപ്യരുടെ പീരങ്കിക്കുമുമ്പില്‍ ചാവേറുകളെ പോലെ ചത്തൊടുങ്ങിയ ധീരരായ ആദിവാസികള്‍; അവരുടെ മണ്ണും, പൊന്നും, പെണ്ണും, പാക്കപ്പലിലെത്തിയ കപ്പിത്താന്‍മാരും,അവരുടെ അനുയായികളും,പിന്നീടെത്തിയ കുടിറ്റേക്കാരും പങ്കിട്ടെടുത്തപ്പോള്‍ ഒരു പുതിയ ഭൂഖണ്ഡത്തിന്‍െറ ചരിത്രം അനാവരണം ചെയ്യുന്നു.

അവിടെ സാമ്രാജ്യങ്ങളുയര്‍ന്നു.ഫ്രാന്‍സിലെ ധീരരായ കപ്പിത്താന്മാരുടെയും, പട്ടാളമേധാവികളുടെയും, രാജാക്കന്മാരുടെയും, പ്രഭക്കന്മാരുടെയും, ഉരുക്ക്‌, ചെമ്പ്‌ പ്രതിമകള്‍ ,മദ്ധ്യകാല യൂറേപ്പിന്റെ ഗതകാലസ്‌മരണകളെ ഉണര്‍ത്തി. കുടിയേറ്റക്കാരുടെ ഇടുങ്ങിയ ഭവനങ്ങള്‍, അതിശീതത്തെ അതീജീവിച്ച ജീര്‍ണ്ണിച്ച അവരുടെ വിറകുചിമ്മിനികളുടെ കറുത്ത മഷിക്കറ, ചൂപ്പല്‍പിടിച്ച കൃഷി ആയുധങ്ങള്‍, കുതിരവണ്ടികള്‍, അവക്കിടയിലുയര്‍ന്നു നില്‍ക്കുന്ന ഗോധിക്‌ ഗോപുരങ്ങളുള്ള പള്ളികള്‍. ഇന്നവ ആരാധാനാലയങ്ങളല്ല. മറിച്ച്‌ പുരാതന വസ്‌തു നിരീക്ഷണകാഴ്‌ചവസ്‌തുക്കളായി സന്ദര്‍ശകരുടെ മുമ്പില്‍ കൈകൂപ്പിനിക്കന്നു. കല്ലുകളില്‍ കൊത്തിയപുണ്യവാളന്മാരും, പറക്കാന്‍ ചിറകുയര്‍ത്തി നില്‍ക്കുന്ന മാലാഖമാരും, നമ്മെ മദ്ധ്യകാല ജീവിതത്തിന്‍െറയും അതിഭാവനയുടെയും, അതിവിസ്‌മയത്തിന്‍െറയും സരണികളിലേക്ക്‌ കൈപിടിച്ചു കൊണ്ടുപോകുന്നു.

ക്യുബക്ക്‌ നഗരമദ്ധ്യത്തിലെ ചുടുകട്ടകള്‍ പാകിയ ഇടുങ്ങിയ നിരത്ത്‌, മദ്ധ്യകാലഘട്ടങ്ങളിലെ യൂറോപ്പിനെ അനുസ്‌മരിപ്പിക്കുന്നു. ചരിത്രത്തിന്‍െറ രക്‌തകറകള്‍ പുരണ്ട കുതിരവണ്ടികളുടെ ഇരുമ്പുപട്ടകള്‍ കോറിയിട്ടപാടുകള്‍ അവ്യക്‌തമെങ്കിലും ഇടക്കിടെ കാണാം. അവക്കിരുപുറവുമുള്ള കരിങ്കല്‍കൊട്ടാരങ്ങളില്‍ രാജാക്കളും, പ്രഭുക്കളും, കപ്പിത്താന്‍മാരും,സേനാധിപതികളും പാര്‍ത്തരിക്കണം. അവിടെ അലങ്കരിച്ച കുതിരവണ്ടികളില്‍ അത്തര്‍പുരട്ടി,ചുണ്ടുകള്‍ ചുവപ്പിച്ച സുന്ദരിമാരായ വെപ്പാട്ടികള്‍ സഞ്ചരിച്ചിരിക്കണം.

തടാകക്കരയിലും, നദിക്കരയിലും, കുടിയേറ്റക്കാരുടെ ഭവനങ്ങള്‍കണ്ടു.കരിങ്കല്വും, തടികള്‍കൊണ്ടുംതീര്‍ത്തവ. അവക്കുചുറ്റും പരന്നു കിടക്കുന്ന കൃഷിസഥലങ്ങള്‍, വിറകുപുരകള്‍, പാകംചെയ്യാനുപയോഗിക്കുന്ന കരിങ്കല്‍ കെട്ടിയ നെരിപ്പോടുകള്‍, വൈക്കോല്‍ കെട്ടുകളാക്കി തെറുത്തുകെട്ടുന്ന പുരാതനയന്ത്രസാമഗ്രികള്‍, പഴുകി തുരുമ്പിച്ച പണി ആയുധങ്ങള്‍. ഇവയൊക്കെ ചില ഇടങ്ങളില്‍ ക്യുബക്കുകാര്‍ സ്‌മാരകങ്ങളായി സൂക്ഷിച്ചിരിക്കുന്നു,കാഴ്‌ചക്കാര്‍ക്കുവണ്ടിയും, ഗൃഹാതുരത്വം നിലനിര്‍ത്താന്‍ വേണ്ടിയും.

ക്യുബക്കിലെ മറ്റൊരു കാഴ്‌ച ആല്‍ബ്രട്ട്‌ ഗില്‍സ്സെന്ന ഫ്രഞ്ചുകുടിയേറ്റ തലമുറയുടെ ചെമ്പു ശില്‌പനിര്‍മ്മാണ കേന്ദ്രമാണ്‌. ചെമ്പില്‍ കവിതത ീര്‍ക്കുന്ന നയന സുന്ദരമായഒരു ഓട്ടപ്രതിക്ഷണം, ഒരുഫ്രഞ്ചുകുടിയേറ്റത്തിന്‍െറ മൗനമുദ്രപോലെ നമ്മെ അത്‌ ആവേശഭരിതരാക്കുന്നു. ക്യുബക്കു നഗരത്തിലെ സെന്റ#്‌ അന്നാ ബസിലിക്കയെ അലങ്കരിക്കുന്ന ചെമ്പുശില്‌പ്പങ്ങള്‍ഇവരുടെ നിര്‍മ്മിതിയാണ്‌. ലോകത്തിലെ ചെമ്പ്‌ ഉത്‌പാദന കേന്ദ്രങ്ങളില്‍ ക്യുബക്ക്‌ പ്രസിദ്ധമാണ്‌. ക്ലാവ്‌പിടിച്ച ചെമ്പു പ്രതിമകള്‍ എവിടെയും കാണാം, സാഹസികരായ ഫ്രഞ്ചു കപ്പിത്താന്മാരുടെയും, സൈനികമേധാവികളായ പ്രഭുക്കളുടെയും. എന്തിന്‌ സെന്റ്‌ അന്നാ ബസിലിക്കയുടെമേല്‍ക്കുരയുടെ കുറേഭാഗമെങ്കിലും ചെമ്പുതന്നെ;

കാഴ്‌ചക്കാരെ ആകര്‍ഷിക്കുന്ന മറ്റൊന്ന്‌ കുടിയേറ്റഗ്രാമങ്ങളുടെ മദ്ധ്യത്തില്‍എവിടെയും തലയുയര്‍ത്തിനില്‍ക്കുന്ന കപ്പേളകളും, പള്ളികളുമാണ്‌. അവയുടെ മുകളില്‍ കുരിശോട്‌ചേര്‍ന്നുനില്‍ക്കുന്ന 'കോഴിപൂവന്‍' ഫ്രഞ്ചടയാളമായി നിലകൊള്ളുന്നു. ക്യുബക്കിന്‍െറ മഹാമുദ്ര സെന്റ്‌ അന്നാ ബസിലിക്കയാണ്‌. മദ്ധ്യകാല ഫ്രഞ്ചുകുടിയറ്റത്തിലെ വലിയ നാഴികകല്ലുപോലെആകാശത്തിലേക്ക്‌ തലയുയര്‍ത്തി ഇരുഗോപുരങ്ങള്‍. അതിനുമദ്ധ്യത്തില്‍ വിശുദ്ധ അന്നയുടെതങ്കംപൂശിയ പൂര്‍ണ്ണകായ പ്രതിമ സൂര്യകിരണങ്ങളില്‍ സുവര്‍ണ്ണ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു. മാസങ്ങളോളം നീളുന്ന കപ്പല്‍യാതക്കൊടുവില്‍ ക്ഷീണിച്ചവശരായ കുടയേറ്റക്കാരുടെ ആശ്രയആശ്വാസ കേന്ദ്രമായിരുന്നു, പതിനെട്ടും, പത്തൊമ്പതും നൂറ്റാണ്ടികളില്‍ ഈ ബസിലിക്ക. .അവര്‍അര്‍പ്പച്ചനേര്‍ച്ച കാഴചകളും, ഭണ്ഡാരങ്ങളില്‍ അവര്‍ കുത്തിനിറച്ച സമ്പത്തിലും ഈ ബസിലിക്ക കൈവിട്ടൊരു മദ്ധ്യകാല ഫ്രഞ്ചുസംസ്‌ക്കാത്തിന്‍െറ സ്‌മാരകമായി ഇന്നുംനിലകൊള്ളുന്നു. ഇന്നത്തെതലമറയാകട്ടെ ഈശ്വരവിശ്വാസം കൈയൊഴിഞ്ഞൊരു തലമുറ ആയികൊണ്ടിരിക്കുന്നതുകൊണ്ട്‌ഒട്ടേറെ പള്ളകളും, ബസിലിക്കകളും,അരാധന ഇല്ലാത്ത പുരാതനകാഴ്‌വസ്‌തുക്കളായി നിലകൊള്ളുന്നു.

ഒരു സംസ്‌ക്കാരത്തിന്‍െറ , ഒരുജനതയുടെ രണ്ടുമുഖങ്ങളാണ്‌, ഫ്രന്‍സും, ഇംഗ്ലണ്ടും,ഫ്രഞ്ചും, ഇംഗ്ലീഷും; അവയെ വേര്‍തിരക്കാനാകത്ത വിധം അവ പരസ്‌പരം ചുറ്റിപിരിഞ്ഞുകിടക്കന്നു. പരിപൂര്‍ണ്ണ ഫ്രഞ്ചുകാരല്ലാത്തവരുടെയും, ഇംഗ്ലീഷുകാരല്ലാത്തവരുടെയും ഒരു സംസ്‌ക്കാരസസമ്മിശ്രണമാണ്‌ കാനഡ. ഉള്ളില്‍ ഫ്രഞ്ചും, ഇംഗ്ലിഷും, സംസ്‌ക്കാരങ്ങളും, രീതികളും,അഭിലാഷങ്ങളും, ആശയങ്ങളും, ഇടക്കിടെ അവരെ മാനസികമായും, സാംസ്‌ക്കാരികമായുംഭിന്നിപ്പിക്കാറുണ്ടെങ്കിലും, `ഫ്രീ കണ്‍ട്രി' എന്ന ഉടമ്പടിയില്‍ പിറന്ന `സയാമീസ്‌ ഇരട്ട'കളെന്ന്‌്‌അവരെ വിശേഷിപ്പിച്ചാല്‍ അതില്‍അതിശയോക്‌തി ഇല്ല തന്നെ;

തുടരും......

കാനഡയുടെ അറ്റ്‌ലാന്‍ഡിക്‌ തീരങ്ങളിലൂടെ (സഞ്ചാരകുറിപ്പുകള്‍-1: ജോണ്‍ ഇളമത)
കാനഡയുടെ അറ്റ്‌ലാന്‍ഡിക്‌ തീരങ്ങളിലൂടെ (സഞ്ചാരകുറിപ്പുകള്‍-1: ജോണ്‍ ഇളമത)
കാനഡയുടെ അറ്റ്‌ലാന്‍ഡിക്‌ തീരങ്ങളിലൂടെ (സഞ്ചാരകുറിപ്പുകള്‍-1: ജോണ്‍ ഇളമത)
Join WhatsApp News
വായനക്കാര്‍ 2015-07-14 19:16:42
വല്ല പെണ്‍ പിള്ളേരുടെ  പേരും ഫോട്ടോയും  വച്ചാല്‍  പിന്നെ  60 കഴിഞ്ഞ  പൂവാലന്മാര്‍ എന്തെല്ലാം  എഴുതിയേനെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക