Image

ശബരിമലയില്‍ ഏഴംഗ മോഷണസംഘം പിടിയില്‍

Published on 09 January, 2012
ശബരിമലയില്‍ ഏഴംഗ മോഷണസംഘം പിടിയില്‍
പത്തനംതിട്ട: ശബരിമലയില്‍ ഏഴംഗ മോഷണസംഘം പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 16000 രൂപയും 14 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. സന്നിധാനത്തെ പ്രത്യേക പോലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. തീര്‍ഥാടകരുടെ വേഷത്തിലാണ് ഇവര്‍ സന്നിധാനത്തും സമീപപ്രദേശങ്ങളിലും മോഷണം നടത്തിവന്നത്. തേനി സ്വദേശികളാണ് അറസ്റ്റിലായ ഏഴ് പേരും.

തീര്‍ഥാടകരുടെ തോള്‍സഞ്ചികള്‍ അറുത്താണ് ഇവര്‍ കവര്‍ച്ചനടത്തിയിരുന്നത്. ചോദ്യംചെയ്യലില്‍ കൂടുതല്‍ പേര്‍ മോഷണസംഘത്തിലുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സന്നിധാനം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക