Image

രാമകഥയുടെ ലക്ഷ്യം - രാമായണ ചിന്തകള്‍ 1 (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 16 July, 2015
രാമകഥയുടെ ലക്ഷ്യം - രാമായണ ചിന്തകള്‍ 1 (അനില്‍ പെണ്ണുക്കര)
ആരാണ് ഉത്തമ പുരുഷന്‍ ? എന്തൊക്കെയാണ് ഉത്തമ പുരുഷന്റെ ലക്ഷണങ്ങള്‍ ?ഈ ചോദ്യം വാല്‍മീകിയുടെതായിരുന്നുരുന്നു .ചോദ്യമാകട്ടെ   നാരദ മഹര്‍ഷിയോടും .രാമായണ രചനയ്ക്കും മുന്‍പായിരുന്നു ഇത് .വാല്‍മീകിയുടെ ചോദ്യത്തിന് 'രാമന്‍' എന്നായിരുന്നു നാരദരുടെ ഉത്തരം .ഒരു ഉത്തമ പുരുഷന്‍ എങ്ങനെയാണെന്നറിയാന്‍ രാമനെ മനസിലാക്കിയാല്‍ മതി  എന്നായിരുന്നു നാരദരുടെ ഉപദേശം .രാമനെ അറിയാനുള്ള ഒരു ശ്രെമമാണ് രാമായണ രചനയിലൂടെ വാല്‍മീകി നടത്തിയത് .നാരദര്‍ പറഞ്ഞത് ശെരിയാണന്ന നിഗമനത്തില്‍ വാല്‍മീകി എത്തിചേരുകയായിരുന്നു .രാമായത്തിന്റെ പ്രത്യേകത അറിയണമെങ്കില്‍ രാമന്‍ ആരായിരുന്നു  എന്ന് അറിയണം,പഠിക്കണം .അതറിഞ്ഞാല്‍  രാമാവതാരത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിയും .രാമജന്മത്തിന്റെ നിയോഗമറിയുമ്പോള്‍ നാം രാമപൂജയിലേക്ക് കടക്കും .രാമപൂജയിലൂടെ നിരന്തരമായി രാമനെ ഭജിക്കുമ്പോള്‍ നാം ഓരോരുത്തരും ഉത്തമ പുരുഷന്മാരായി തീരുന്നു . സുഭദ്രമായ ഒരു ജീവിതവ്യവസ്തയിലെക്കും ,ധര്‍മ്മിഷ്ട്ടമായ വ്യക്ത്തി ജീവിതത്തിലേക്കും ഓരോ വ്യക്ത്തികളെയും പ്രാപ്തരാക്കുക എന്നതാണ് രാമകഥയുടെ ലക്ഷ്യം.

ശ്രീരാമന് പലവിധ സങ്കല്പ്പങ്ങളുണ്ട് .വാല്‍മീകി രാമനെ മനുഷ്യനായിട്ടാണ് സങ്കല്പ്പിച്ചതെങ്കില്‍ ,എഴുത്തച്ചന്‍ രാമന്‍ പൂര്ണ്ണമായും ഈശ്വരനും,ഈശ്വരാവതാരവുമാണ് .കാവ്യാസ്വാദകര്‍ ധര്‍മ്മരൂപനായ വീരനായകന്നയും ,ഭക്തര്‍ വിഷ്ണുവിന്റെ അവതാരമായും ജ്ഞാനികള്‍ പരമാത്മാവായും ശ്രീരാമനെ കാണുന്നു .എഴുത്തച്ചനിലൂടെ മലയാളികള്‍ക്ക് പരിചിതമായ രാമന്‍ വിശേഷണ പദങ്ങളുടെ ഒരു സമാഹാരമാണ് . ധര്‍മ്മം ,മര്യാദ , ത്യാഗം എന്നിവയുടെ മൂര്‍ത്തിമദ്ഭാവമാണ് രാമന്‍ . 

തന്റെ സുഖം നോക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഏതു ക്ലേശവും അനുഭവിക്കുവാന്‍ തയ്യാറാകുക എന്നതാണ് ത്യാഗ മനോഭാവം .വനവാസം സ്വീകരിച്ചതാണ് ശ്രീരാമന്റെ ഒന്നാമത്തെ ത്യാഗം .ഭരതന്‍ മുഴുവന്‍ അയോധ്യാ  വാസികളുമായി ചെന്ന് രാജ്യം കാല്‍ക്കല്‍ അടിമ വച്ചിട്ടും സത്യപരിപാലനത്തിനുവേണ്ടി രാജ്യം സ്വീകരിക്കാതിരുന്നതാണ്  മറ്റൊരു ത്യാഗം.ഇന്ദ്രജിത്തിനെ അസ്ത്രമേറ്റ് പടക്കളത്തില്‍ ലക്ഷ്മണന്‍ വീണു കിടക്കുന്നത് കണ്ടു ജീവന ത്യജിക്കാന്‍  പോലും തയ്യാറായ സഹോദരനാണ് രാമന്‍ .സീതാപരിത്യാഗത്തിലും ലക്ഷ്മണ
തിരസ്‌കാരത്തിലുമെല്ലാം പരകൊടിയിലെത്തിനില്‍ക്കുന്നത് രാമനിഷ്ട്ടയാണ് .ആ നിഷ്ട്ടകളിലൂടെ മനുഷ്യജീവികള്‍ക്ക് ഒരു പുത്താന്‍ പ്രത്യയ ശാസ്ത്രം ഒരുക്കുകയായിരുന്നു വാല്മീീകി .രാമനിലൂടെ വാല്‍മീകി കാണിച്ചുതരുന്നത് കര്മ്മത്തിലൂടെ ഈശ്വരത്വം ആര്ജ്ജിക്കുന്ന മനുഷ്യനെയാണ് .സന്മാര്ഗത്തിലൂടെ സഞ്ചരിച്ചാല്‍ മഞ്ചാടിക്കുരു പോലും  കൂട്ടമായി വരുമെന്നും വാല്‍മീകി പറയുന്നു .അതല്ല അനീതിയുടെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സഹോദരന്റെ സഹായം പോലും കിട്ടില്ലന്നും രാമായണം പറയുന്നു .

ശ്രീരാമന് സദ്രിശ്യമായി മറ്റൊരാളില്ല .ഗാംഭീര്യത്തില്‍ സമുദ്രത്തെയും സൌന്ദ
ര്യത്തില്‍ പൂര്‍ണ്ണ ചന്ദ്രനേയും ക്രോധത്തില്‍ കാലഗതിയെയും ക്ഷെമയില്‍ ഭുമി ദേവിയെയും വേണമെങ്കില്‍ രാമനു സാമ്യമെന്നു പറയാമെന്നു ചുരുക്കം ..

രാമകഥയുടെ ലക്ഷ്യം - രാമായണ ചിന്തകള്‍ 1 (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക