Image

രാമായണത്തിന്റെ നിരുക്തിയും അന്തസ്സാരവും-രാമായണ ചിന്തകള്‍ 2 (അനില്‍ പെണ്ണുക്കര)

Published on 17 July, 2015
രാമായണത്തിന്റെ നിരുക്തിയും അന്തസ്സാരവും-രാമായണ ചിന്തകള്‍ 2 (അനില്‍ പെണ്ണുക്കര)
മലയാളിക്ക് കര്‍ക്കിടകമാസം രാമായണ മാസമാണ് .ഓരോ വീടുകളില്‍ നിന്നും രാമായണ ശീലുകള്‍ പുനര്‍വായനയുടെ ശ്രുതിക്ക് കാതോര്‍ക്കുന്നു. കര്‍ക്കിടകത്തിലെ കറുത്ത സങ്കല്പങ്ങള്‍ക്കും മീതെ ശുഭ സന്ദേശവുമായി എത്തുന്ന രാമ സങ്കീര്‍ത്തനങ്ങളുടെ നാളുകള്‍.

ആദി ദ്രാവിഡന് ആടിമാസവും മലയാളിക്ക് കര്‍ക്കിടകവുമായ രാമായണമാസം.ഉമ്മറത്തിരുന്ന് നിറസന്ധ്യയില്‍ രാമനാമമന്ത്രം ജപിക്കുന്ന മുത്തശി പെരക്കിടാവിനുമുന്‍പില്‍ ഒരു പഴയ സംസ്‌കാരത്തിന്റെ പ്രതീകമാകുന്നു.

രാമായണം രാമന്റെ അയനമാണ്. എന്നാല്‍ രാമന്റെ മാത്രം അയനമാണോ?. അയനം കേവലമായ യാത്രയല്ല. കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരമമായ ആത്മസഞ്ചാരമാണ്. അനാസ്‌ക്തിയാണ് അവിടെ ആയുധം. പുരുഷനില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ട പ്രകൃതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം. നഷ്ട്ടപ്പെട്ട വാക്കിനെ വീണ്ടെടുക്കാനുള്ള അന്വേഷണം ആണ് രാമന്റെ അയനം.

ശിവനും ശക്തിയും തമ്മിലുള്ള സംവാദത്തിലൂടെയാണ് രാമായണത്തിന്റെ ആരംഭം. സീത പ്രകൃതിയാണ്. ഉഴവു ചാലില്‍ നിന്നും കണ്ടെടുക്കപ്പെട്ടവള്‍. ഉമയും ലക്ഷ്മിയും പ്രകൃതിയാണ്. പര്‍വതത്തില്‍ നിന്നും പാലാഴിയില്‍ നിന്നും ജന്മം കൊണ്ടവര്‍. രാമായണത്തില്‍ എന്നും കണ്ടെത്തെണ്ട----------വായിത്തീരുന്നു സീത.

ധര്‍മ്മസ്വരൂപനായ രാമന്റെ സ്തുതിയും സ്മൃതിയും കര്‍ക്കിടകത്തില്‍ മാത്രമുള്ളതല്ല. എല്ലാ കാലത്തും ഓരോ നിമിഷവും രാമനാമം വേണ്ടതാണ്. നരന് എങ്ങനെ നരെന്ദ്രനായിത്തീരാമെന്നു രാമന്‍ സ്വവതാരം കൊണ്ട് തെളിയിക്കുന്നു. രാ ഇരുട്ട്; മായണം. ഇരുട്ട് മാറണം. ബാഹ്യമായ ഇരുട്ടല്ല മനസിലെ ഇരുട്ടാണ് മാറേണ്ടത്. അജ്ഞതയും അവിദ്യയും മാറി ജ്ഞാനവും വിദ്യയും ഉണ്ടാകണം. അതാണ് രാമായണത്തിന്റെ നിരുക്തിയും അന്തസ്സാരവും
രാമായണത്തിന്റെ നിരുക്തിയും അന്തസ്സാരവും-രാമായണ ചിന്തകള്‍ 2 (അനില്‍ പെണ്ണുക്കര)
Join WhatsApp News
സന്തോഷ് പിള്ള 2015-07-18 11:27:16

നന്നായിരിക്കുന്നു. അല്‍പംകൂടി വിശദീകരിച്ചാല്‍ കൂടുതല്‍ അറിയാന്‍ കഴിയുമായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക