Image

കര്‍ക്കിടകം രാമായണമാസമായത്‌ എന്തുകൊണ്ട്‌ ? രാമായണ ചിന്തകള്‍ 3 (അനില്‍ പെണ്ണുക്കര)

Published on 18 July, 2015
കര്‍ക്കിടകം രാമായണമാസമായത്‌ എന്തുകൊണ്ട്‌ ? രാമായണ ചിന്തകള്‍ 3 (അനില്‍ പെണ്ണുക്കര)
കര്‍ക്കിടകം രാമായണമാസമാകാന്‍ കാരണമെന്താണ്. രണ്ടു ശുഭ കാര്യങ്ങള്‍ തമ്മില്‍ യോജിക്കേണ്ടതില്ല. ആശുഭത്തെ ശുദ്ധിയാക്കുകയാണ് ശുഭത്തിന്റെ ലക്ഷ്യം. കര്‍ക്കിടകം നമുക്ക് പഞ്ഞമാസമാണ്. മലയാളിയുടെ പഞ്ഞകര്‍ക്കിടകം. നിലയ്ക്കാത്ത മഴയുടെയും രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെയും ദിവസങ്ങള്‍. ഒരു പുതിയ പിറവിയെ കുറിച്ചുള്ള പ്രതീക്ഷയാണ് കര്‍ക്കടകത്തിലെ ഏക ആശ്വാസം.
ജ്യോതിഷമനുസരിച്ച് കര്‍ക്കടക രാശിയില്‍ സൂര്യന്‍ നീചസ്ഥാനത്താണ്. ഫലം ശാരീരിക ക്ഷീണവും മനൊദുഖവും.
ശ്രീരാമന്‍ സൂര്യവംശജനാണു. സൂര്യവംശിയായ രാമനാമം സൂര്യപ്രീതിക്ക് കാരണമാകുന്നു. മാത്രമല്ല, രാ മ എന്നീ ബീജാക്ഷരങ്ങളുടെ നിരന്തരമായ ഉച്ചാരണ ധ്വനി അസാധാരണമായ വേഗത്തില്‍ നമ്മുടെ നാഡി വ്യവസ്ഥയെയും രക്ത ചംക്രമണത്തെയും അന്തരീക്ഷത്തെയും ക്രമമായി ഉത്തേജിപ്പിക്കുകയും വിമലീകരിക്കുകയും ചെയ്യുന്നു.
കര്‍ക്കടകത്തിലെ രാമായണ വായനയുടെ പരിസമാപ്തിയില്‍ മൂന്നു തവണ പനിനീരിനാല്‍ രാമാഭിഷേകം ചെയ്ത് ആയിരത്തെട്ടു പൊന്നിന്‍ കലശങ്ങളാല്‍ അഭിഷേകം മനസ്സാല്‍ പൂര്‍ത്തിയാക്കി ഭക്ത്തര്‍ സായൂജ്യത്തിലെത്തുന്നു.

പിന്നീട് ഉദിക്കുന്ന കാലത്തിന് ബാലസൂര്യന്റെ ചൈതന്യമാണ്. ആലസ്യവും നീചത്വവും വിട്ടുമാറി ആദിത്യന്‍ ആയിരം കോടി പ്രഭ ചുരത്തുന്നു. ഒരു വര്‍ഷത്തെ മുഴുവന്‍ സദ്ഫലമാണ് രാമായണ വായനയിലൂടെ ലഭിക്കുന്നത് മനുഷ്യജീവിതത്തിലെ പാപങ്ങളും ദുരിതങ്ങളും കര്‍മ്മദൊഷങ്ങളും രാമായണ സമൃതിയിലൂടെ ഇല്ലാതാകുന്നു..
കര്‍ക്കിടകം രാമായണമാസമായത്‌ എന്തുകൊണ്ട്‌ ? രാമായണ ചിന്തകള്‍ 3 (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക