Image

ആദ്ധ്യാത്മ രാമായണം: എഴുത്തച്ഛന്‍ മലയാളിക്ക് നല്‍കിയ മുന്നറിയിപ്പ്-4

അനില്‍ പെണ്ണുക്കര Published on 20 July, 2015
ആദ്ധ്യാത്മ രാമായണം: എഴുത്തച്ഛന്‍ മലയാളിക്ക് നല്‍കിയ മുന്നറിയിപ്പ്-4
രാമായണം പലതുണ്ടെങ്കിലും എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ് പ്രദോഷഷസന്ധ്യയില്‍ വിളക്കത്തുവച്ചു വായിക്കപ്പെടുന്നത്.

ഈ രാമായണമാണ് കര്‍ക്കിടകരാവുകള്‍ക്ക് കളങ്കരഹിതമായ കാന്തി പകരുന്നത് ആഷാട സന്ധ്യയിലെ അശാന്തി ഈ രാമായണത്തിന്റെ പുനര്‍ വായനയിലൂടെയാണ് ഇല്ലാതെയാകുന്നത്. അതിനു കാരണമുണ്ട് .

ആ പഴയകാല നാട്ടെഴുത്തച്ഛന്റെ നാരായം പനയോലയില്‍ എഴുതിയത് അധ്യാത്മരാമായനമായിരുന്നു .ആദ്ധ്യാത്മികമായ ചിന്തയുടെയും കീര്ത്തനത്തിന്റെയും പാതയിലൂടെ മാത്രമേ പരമമായ മോക്ഷം ലഭിക്കു എന്ന ഒരു അച്ഛന്റെ കര്‍ക്കശമായ താക്കീത് നല്‍കിയ ശേഷമാണ് തുഞ്ചന്‍പറമ്പിലെ കാഞ്ഞിര മരത്തില്‍ എഴുത്തച്ഛന്റെ ശാരിക വിശ്രമിച്ചത്. ആ നാവുതന്നെയായിരുന്നല്ലോ ശാരിക പൈതലും. ശാരികയുടെ നാവിന്‍ തുമ്പില്‍ രാമ നാമം തുളസീ ദള പവിത്രതയോടെ എഴുത്തച്ഛന്‍ പാടിച്ചത് പരമപാവനമായ ഒരു അനുഷ്ട്ടാനത്തിന്റെ തുടക്കത്തിനു കാലത്തെയും ജനത്തെയും സജ്ജമാക്കുവാന്‍ വേണ്ടിയായിരുന്നു.

ത്യാഗത്തിലൂടെയും കര്‍മ്മഗുണത്തിലൂടെയും മനുഷ്യന് എങ്ങനെ ഈശ്വരനാകാം എന്ന ചോദ്യത്തിന് രാമായണത്തിലൂടെ ആചാര്യന്‍ ഉത്തരം നല്‍കുന്നു.

'രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമോദമോടെ നിരൂപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ '

എന്ന സുമിത്രാ വചനത്തില്‍ അപൂര്‍വമായ പിതൃ പുത്ര പാരസ്പര്യമുണ്ട് .ആത്മബന്ധങ്ങളും രക്തബന്ധങ്ങളും മൂല്യങ്ങളും നശിച്ചുപോകാത്ത ഒരു കാലത്താണ് ഇത്രയും കരുത്താര്‍ന്ന ഒരു വംശ വൃക്ഷത്തിന് എഴുത്തച്ഛന്‍ നനവും നിനവും നല്കിയതെന്നും ഓര്‍മ്മിക്കുക. ഇത് ഒരു പിതാവിന്റെ മുന്നറിയിപ്പുകൂടിയാകുന്നു..
ആദ്ധ്യാത്മ രാമായണം: എഴുത്തച്ഛന്‍ മലയാളിക്ക് നല്‍കിയ മുന്നറിയിപ്പ്-4
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക