Image

രാമായണവും, രാമായണമാസവും (ജ്യോതിലക്ഷ്‌മി നമ്പ്യാര്‍)

Published on 21 July, 2015
രാമായണവും, രാമായണമാസവും (ജ്യോതിലക്ഷ്‌മി നമ്പ്യാര്‍)
കര്‍ക്കടകമാസത്തെ രാമായണമാസം എന്നാണു മലയാളികള്‍വിളിയ്‌ക്കുന്നത്‌. മലയാളംകലണ്ടറില്‍ ജൂലൈമാസം പകുതി തുടങ്ങി ആരംഭിയ്‌ക്കുന്ന കര്‍ക്കടകമാസം ആഗസ്റ്റ്‌പകുതിയോടെയാണു അവസാനിയ്‌ക്കുന്നത്‌. രാമായണമാസം എന്ന്‌കേട്ടാല്‍ കര്‍ക്കട കംഒന്ന്‌ മുതല്‍ എല്ലാദിവസവും സന്ധ്യാസമയത്ത്‌ കത്തിച്ചുവച്ച നില വിളക്കിനുമുന്നില്‍ ചമ്രംപടിഞ്ഞിരുന്ന്‌ പ്രായമായവര്‍ രാമായണംഉറക്കെവായിയ്‌ക്കുന്ന ചിത്രവും, വീടിന്റെ ഓരോമുക്കുംമൂലയും അടിച്ചുതുടച്ച്വൃത്തിയാക്കി അഷ്ടമംഗല്യവും, ദശപുഷ്‌പങ്ങളും, പുതുവസ്‌ത്രവും, വാല്‍കണ്ണാടിയും മുന്നില്‍ കെടാവിളക്കും വച്ച്‌ ശ്രീഭഗവതിയെ, ഐശ്വര്യത്തെ ഓരോവീടുകളിലും സ്‌മരിയ്‌ക്കുന്ന ചിത്രവുമാണ്‌ഓരോ മലയാളിയുടേയും മനസ്സില്‍ഓടിവരുന്നത്‌.കര്‍ക്കടകമാസം ഒന്നുമുത്തല്‍ വായിച്ചുതുടങ്ങി മാസം അവസാനിയ്‌ക്കുന്ന ദി വസമാണ്‌ രാമായണവും വായിച്ചുതീര്‍ക്കുന്നത്‌. തലേദിവസം വായിച്ചു നിര്‍ത്തിയിടത്തുനിന്നുമാണു അടുത്തദിവസംതുടങ്ങുന്നത്‌ .കര്‍ക്കടകമാസത്തില്‍ ഓരോദിവസവും എത്രഭാഗംവായിയ്‌ക്കണമെന്നു കണക്കുണ്ട്‌. അതനുസരിച്ചാണു ഓരോദിവസവും വായിയ്‌ക്കുന്നത്‌.

ഓരോരോ ഹിന്ദു കുടുംമ്പങ്ങളിലും ഹിന്ദുത്വത്തിന്റെ പ്രതീകമായിസ ൂക്ഷിയ്‌ക്കുന്ന ഒരുപവിത്രമായ ഗ്രന്ഥമാണ്രാമായണം. ഹിന്ദുകുടുംമ്പങ്ങളില്‍ പലചടങ്ങുകള്‍ക്കും ഈഗ്രന്ഥം സാക്ഷ്യം വഹിയ്‌ക്കുന്നു. അറിഞ്ഞോ അറിയാതെയോ ചെയ്‌ത എല്ലാപാപങ്ങളും അകറ്റാന്‍ രാമായണപാരായണത്തിലൂടെ കഴിയുമെന്നും, ഇതിലൂടെ ഓരോ കുടുംമ്പത്തിലേയും വിഫലതകളെ മാറ്റി ഐശ്വര്യം കൈവരിയ്‌ക്കാന്‍ കഴിയുന്നുവെന്നും ഹിന്ദുക്കള്‍ ഉറച്ചുവിശ്വസിയ്‌ക്കുന്നു. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നീഏഴു അദ്ധ്യായങ്ങള്‍ രാമായണത്തിനുണ്‌ദ്‌. ഇതില്‍ ഉത്തരകാണ്ഡം സാധാരണയായിവായിയ്‌ക്കാറില്ല. ഓരോരോ അദ്ധ്യായവും ശ്രീരാമനെന്ന പുരാണപുരുഷ ന്റെജീവിതത്തിലെഓരോരോഘട്ടങ്ങളെയുംവിശദീക രിച്ചിരിയ്‌ക്കുന്നു. അതുകൊണ്ടുത്തന്നെ രാമായണപാരായണത്തിലൂടെ സാധാരണ മനുഷ്യന്‌, മനുഷ്യബന്ധങ്ങളെയും കുടുംമ്പബന്ധങ്ങളെയും കുറിച്ചും, മാതാപിതാക്കളോടും മുതിര്‌ന്നവരോടും സ്‌ത്രീകളോടുമുള്ള ബഹുമാനത്തെക്കുറിച്ചും, ഓരോമനുഷ്യനും ഓരോരോസാഹചര്യങ്ങളിലും എടുക്കേണ്ടുന്നതായ തീരുമാനങ്ങളെയും കുറിച്ചും, കടമകളെക്ക ുറിച്ചുംമനുഷ്യനെ ബോധവാനാക്കുന്നു .രാമായണത്തിന്റെ വ്യാഖ്യാനങ്ങ ള്‍അറിഞ്ഞും, അറിയാതെയും ലയമാധുര്യത്തില്‍ ഉറക്കെപാരായണം ചെയ്യുമ്പോള്‍ വായിക്കുന്നവരുടേയും, ശ്രവിയ്‌ക്കുന്നവരുടേയും മനസ്സ്‌അറിയാതെ ഭക്തിസാന്ദ്രമാകുന്നു എ ന്നഒരു ഗുണംകൂടി രാമായണപാരായണത്തിനുണ്ട്‌ എന്നുമാത്രമല്ല പല പ്രാവശ്യവുംവായിയ്‌ക്കുമ്പോള്‍ ഓരോകഥാപത്രവും, സാഹചര്യവും മനുഷ്യന്റെ മനസ്സില്‍മായാത്ത ചിത്രമായിമാറുമ്പോള്‍ ഓരോസാഹ ചര്യങ്ങളും തന്റെജീവിതത്തെ രാമായണവുമായി ബന്ധപ്പെടുത്തി പലപ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ മനുഷ്യന്‍ പ്രാപ്‌തരാകുന്നു.

രാമായണവും, കര്‍ക്കടകമാസവും തമ്മില്‍ എന്താണുബന്ധം?

രാമരാവണയുദ്ധംനടന്നത്‌ കര്‍ക്കടകമാസത്തിലാണെന്നും, അതിന്റെ ഓര്‍മ്മ പുതുക്കലായാണു കര്‍ക്കടകമാസംആചരിയ്‌ക്കുന്നതെന്നും പറയപ്പെടുന്നു. മറ്റൊന്നു കര്‍ക്കടകമാസത്തെ പഴയആളുകള്‍ കള്ളകര്‍ക്കടകം എന്ന ാണു വിളിച്ചിരുന്നത്‌. ഇതൊരു പഞ്ഞമാസമാണു.പണ്ടു കാലങ്ങളില്‍ വിള െവടുപ്പൊന്നുമില്ലാത്ത ഈമാസത്തില്‍ ഭക്ഷണത്തിനുപോലും ദാരിദ്ര്യം നേരിടാറുണ്ടെന്നും പറയപ്പെടുന്നു. കേരളത്തില്‍ ജൂണ്‍ മാസത്തിലാണ്‌ വര്‍ഷഋതു ആരംഭിയ്‌ക്കുന്നത്‌.ഇത്‌ ശക്തിപ്രാപിയ്‌ക്കുന്നത ്‌ജൂലൈ 17 മുതല്‍ അഗസ്റ്റ്‌ 16 (ഈവര്‍ഷം) വരെയാണ്‌. ഈദിവസങ്ങളില്‍ മഴവിടാതെനില്‌ക്കുന്നു. മാത്രമല്ലതോരാ െതപെയ്‌തുനില്‌ക്കുന്ന മഴയില്‍ ചീഞ്ഞടിയുന്ന പച്ചിലകളുംചത്തൊടുങ്ങ ുന്നജന്തുക്കളും പലപ്പോഴും പകര്‍ച്ചവ്യാധികള്‍വ്യാപിയ്‌ക്കാന്‍ ഇടവരുത്താറുണ്ട്‌..ഇതിനെ ഭയന്നാണ്‌ ഈ മ ാസത്തില്‍ ആളുകള്‍കൂടുതല്‍ ഭക്തിപരമായകാര്യങ്ങളില്‍ ഇടപ്പെടുന്നതും ,പവിത്രഗ്രന്ഥമായ രാമായണം വായിയ്‌ക്കുന്നതും, ക്ഷേത്രദര്‍ശനം നടത്തുന്നതും എന്നും പറയുന്നു. കൂടാതെ ശ്രീഭഗവതിയെ വരവേല്‍ക്കാന്‍ വീടുംപരിസരവും വൃത്തിയാക്കുന്നതിലൂടെ ഒരുപരിധിവരെ പകര്‍ച്ചവ്യാധികളെ തടുക്കാനും കഴിയുന്നു.

രാമായണപാരായണം വീടുകല്‍ നിറഞ്ഞസന്ധ്യാസമയത്ത്‌ കൊളുത്തിവച്ച നിലവിളക്കിനുമുന്നില്‍നട ത്തിയാല്‍ വീട്ടിലെഓരോരോഅംഗങ്ങള്‍ക്കും ഇത്‌ ശ്രവിയ്‌ക്കാന്‍ കഴിയുന്നു. കര്‍ക്കിടമാസത്തില്‍ ചിലക്ഷേത്രങ്ങളിലൊ, പൊതുസ്ഥലങ്ങളിലൊകൂട്ടായിരുന്നും രാമായണംവായിയ്‌ക്കാരുണ്ട്‌. ഇന്ന െത്തയാന്ത്രികതലമുറയ്‌ക്കാണെങ്കില്‍ കമ്പ്യൂട്ടറില്‍ ഡൗണ്‍ ലോഡ്‌ ചെയ്‌തും രാമായണംവായിയ്‌ക്കാം.

എന്തായിരുന്നാലും രാമായനമാസവും, രാമായണവും മലയാളിയെ എന്നും തിന്മയില്‌നിന്നും നന്മയിലേയ്‌ക്ക്‌ നയിയ്‌ക്കട്ടെ.
രാമായണവും, രാമായണമാസവും (ജ്യോതിലക്ഷ്‌മി നമ്പ്യാര്‍)
Join WhatsApp News
jyoti 2015-07-26 21:35:03
വളരെ നന്നായിട്ടുണ്ട് ജ്യോതി  ഒരു സംശയം  ഉത്തരാകണ്ടം  എന്താന്ന് വായിക്കാത്തത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക