Image

രാമായണചിന്തകള്‍-5 (രാവണന്റെ വ്യക്തിത്വവും ആര്‍ജ്ജവവും) - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 22 July, 2015
രാമായണചിന്തകള്‍-5 (രാവണന്റെ വ്യക്തിത്വവും ആര്‍ജ്ജവവും) - അനില്‍ പെണ്ണുക്കര
ഭൗതിക സുഖങ്ങള്‍ വെടിഞ്ഞ് എങ്ങനെ മോക്ഷം നേടാം എന്ന ചോദ്യമല്ല രാമായണം ഉയര്‍ത്തുന്നത്. മറിച്ച്, ലൗകിക ജീവിതത്തില്‍ എങ്ങനെ മോക്ഷം നേടാമെന്ന ചോദ്യമാണ് രാമായണത്തിലുള്ളത്. ഒരു മനുഷ്യന്‍ ജീവിക്കുന്ന പരിതസ്ഥിതി എത്ര മോശമായാലും ദുര്‍ഗന്ധപൂരിതമായാലും ശരി, അതിന്റെ സ്പര്‍ശഗന്ധങ്ങള്‍ തെല്ലുപോലും മനസ്സിലും ശരീരത്തിലും ഏല്‍പ്പിക്കാതെ വ്യക്തിത്വത്തോടെ തലയുര്‍ത്തി നില്‍ക്കണം. ഇത്തരം വ്യക്തിത്വമുള്ള നിരവധി കഥാപാത്രങ്ങള്‍ രാമായണത്തിലുണ്ട്.

രാവണനെത്തന്നെ നോക്കൂ. അയാളുടെ അനുഭവമണ്ഡലങ്ങളും പ്രവൃത്തി മണ്ഡലങ്ങളും എത്രയോ മലീമസമാണ്. പക്ഷെ, എത്ര ഉജ്ജ്വലമായിട്ടാണ് അയാള്‍ സംസാരിക്കുന്നതും ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കിടയറ്റ യോദ്ധാവും, പ്രതിഭാധനനുമായ കലാകാരനുമാണ് രാവണന്‍. വിധിയുടെ അനിവാര്യതയ്‌ക്കെതിരെയാണ് രാവണന്‍ പോരാടുന്നത്.

അധര്‍മ്മ പക്ഷത്താണെങ്കിലും തന്റെ വിശ്വാസങ്ങളുടെ നിലപാടു തറയില്‍ ശക്തമായി കാലുറപ്പിച്ചാണ് രാവണന്‍ സ്വന്തം സ്വത്വശക്തിയും വ്യക്തിത്വവും തന്റേടത്തോടെ ഉയര്‍ത്തിക്കാട്ടുന്നത്. ഏകാകിയുടെ നിര്‍ഭയത്വമാണ് ആ വ്യക്തിത്വത്തിന്റെ കാതല്‍. ഈശ്വരനായ രാമന്‍ മനുഷ്യരൂപത്തില്‍ എന്നെ കൊല്ലാനായി വന്നതാണെങ്കില്‍ അദ്ദേഹം അത് തീര്‍ച്ചയായും ചെയ്യും എന്ന് സ്വന്തം മരണം മുന്‍കൂട്ടി പറയുന്ന രാവണന്റെ ആര്‍ജവം കൂടിയാണ് രാമായണത്തിന്റെ കാതല്‍.

രാമായണചിന്തകള്‍-5 (രാവണന്റെ വ്യക്തിത്വവും ആര്‍ജ്ജവവും) - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക