Image

ഗീതാമണ്‌ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2015
ഗീതാമണ്‌ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു
ചിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനയുടെ മാതാവായ ചിക്കാഗോ ഗീതാമണ്ഡലം, ഈ വര്‍ഷത്തെ രാമായണ മാസ ആരംഭം ഭാഗവത ആചാര്യന്‍ ശ്രീ മണ്ണടി ഹരിജിയുടെ രണ്ടു ദിവസം നീണ്ടു നിന്ന രാമായണ യജ്ഞത്തോടെ ജൂലൈ 18നു ആരംഭിച്ചു. ശനിയാഴിച്ച രാവിലെ എട്ടുമണിക്ക്‌ വിഷ്‌ണുസഹസ്രനാമത്തോടെ ആരംഭിച്ച രാമായണ യജ്ഞം ഭകതരെ ഭക്തിയുടെ മറ്റൊരു തലത്തിലേക്ക്‌ ഉയര്‍ത്തി.രാമായണ വായനയോടൊപ്പം തന്നെ നടത്തിയ രാമായണ പ്രവചനങ്ങള്‍ ഭകതര്‍ക്കു നവ്യാനുഭൂതി നല്‌കുവാന്‍ സാധിച്ചു.

`രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്‌ഠവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്‌കാരചരിത്രത്തിലുണ്ടായിട്ടില്ല' എന്ന വിവേകാനന്ദ സ്വാമികളുടെ രാമായണത്തെ കുറിച്ചുള്ള വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ ആണ്‌ ആചാര്യന്‍ പ്രവചനം ആരംഭിച്ചത്‌. ക്ഷണഭംഗുരമാണു മര്‍ത്ത്യ ജീവിതമെന്നും, ബ്രാഹ്മണനാണെന്നും ധനികനാണെന്നും ധീരനാണെന്നുമൊക്കെ അഹങ്കാരംകൊണ്ട്‌ മദിക്കുന്നവര്‍ ഒരു ദിവസം വെന്തു വെണ്ണീറാകുമെന്ന പരമമായ സത്യം നാം ഓരോ നിമിഷവും ഓര്‍മ്മിക്കണം എന്നും രാജ്യം, ദേശം, ധനം, ധാന്യം എന്നിവ നശ്വരമാണെന്നു ശ്രീരാമനിലൂടെ എഴുത്തച്ഛന്‍ രാമായണത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല ഇത്‌ വായിച്ചാല്‍ കാമം, ക്രോധം, മോഹം എന്നിവ നിയന്ത്രിക്കു വാന്‍ കഴിയുകയും ജനനം, മരണം, ദുഃഖം എന്നിവയെക്കുറിച്ചു ചിന്തിച്ച്‌ ജീവിതം വ്യര്‍ഥമാക്കാതെ തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി, മനസ്സ്‌ ശുദ്ധമാക്കി രാമായണ പാരായണം നടത്തി ശ്രീരാമ ഭക്‌തിയില്‍ ജീവിച്ച്‌ മോക്ഷം പ്രാപിക്കാന്‍ വളരെ വേഗം സാധിക്കും എന്ന്‌ ആചാര്യന്‍ പ്രവചന വേളയില്‍ അഭിപ്രായപ്പെട്ടു.

ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട മാസമായ ഈ രാമായണ മാസത്തിലെ യജ്ഞ സമ്മര്‍പ്പണ ത്തില്‍ പങ്കെടുക്കുവാന്‍ ഭകതരുടെ അഭൂതപൂര്‍വ്വമായ പ്രവാഹം ആണ്‌ കാണുവാന്‍ കഴിഞ്ഞത്‌. ശ്രീ ജയചന്ദ്രന്‍, ശ്രീ ശേഖരന്‍ അപ്പുകുട്ടന്‍, ശ്രീ ബൈജു മേനോന്‍ എന്നിവര്‍ രാമായണ യജ്ഞ ത്തിന്റെ സുഗമമായ നടത്തിപ്പിന്‌ നേതൃത്വം നല്‌കി. രണ്ടു ദിവസം നീണ്ടു നിന്ന ഈ മഹാസംരംഭം ഒരു വന്‍ വിജയ മാക്കുവാന്‍ സാധിച്ചത്‌ ജഗദീശ്വേരന്റെ കൃപയും യജ്ഞ ആചാര്യന്റെ അനുഗ്രഹവും ഭക്ത ജനങ്ങളുടെ നിസീമമായ സഹകരണം ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌ എന്ന്‌ ശ്രീ ജയചന്ദ്രന്‍ നന്ദി പ്രകാശ വേളയില്‍ അറിയിച്ചു. തുടര്‍ന്ന്‌ ആഗസ്റ്റ്‌ ഒന്നിന്‌ നടക്കാന്‍ പോകുന്ന സ്വാമി ഉദിത്‌ ചൈതന്യയുടെ `ജീവിതം എങ്ങനെ ആനന്ദപ്രദമാക്കം` എന്ന പ്രഭാഷണത്തിന്‌ ഏവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.
ഗീതാമണ്‌ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു
ഗീതാമണ്‌ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു
ഗീതാമണ്‌ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു
ഗീതാമണ്‌ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു
ഗീതാമണ്‌ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക