Image

സി.ബി.എസ്.ഇ പ്ളസ് വണ്‍, പ്ളസ് ടു സിലബസില്‍ യോഗ പഠനം നിര്‍ബന്ധമാക്കി

Published on 22 July, 2015
സി.ബി.എസ്.ഇ പ്ളസ് വണ്‍, പ്ളസ് ടു സിലബസില്‍ യോഗ പഠനം നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ളസ് വണ്‍, പ്ളസ് ടു സിലബസില്‍ യോഗ പഠനം നിര്‍ബന്ധമാക്കി കേന്ദ്രം ചൊവ്വാഴ്ച ഉത്തരവിറക്കി. മറ്റു ക്ളാസുകളില്‍ ആഴ്ചയില്‍ രണ്ടു ദിവസം അവരുടെ കായിക പ്രോഗ്രാമിന്‍െറ ഭാഗമായി യോഗ അഭ്യസിക്കണം. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്‍ (എന്‍.സി.ടി.സി) യോഗ വിദ്യാഭ്യാസം അധ്യാപക പഠനത്തിന്‍െറ ഭാഗമാക്കിയതായും കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസോ നായ്ക് രാജ്യസഭയില്‍ അറിയിച്ചു.

സി.ബി.എസ്.ഇ പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളില്‍ ആരോഗ്യ കായിക വിദ്യാഭ്യാസം നല്‍കിവരുന്നുണ്ട്. ഈ പാഠ്യപദ്ധതിയില്‍ യോഗ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അധ്യാപക പഠനത്തിന്‍െറ പ്രാഥമിക ബിരുദ കോഴ്സുകളില്‍ ഉള്‍പ്പെടുത്താനുള്ള യോഗ പാഠഭാഗങ്ങള്‍ എന്‍.സി.ടി.സി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ 18,000ത്തോളം അധ്യാപക പഠനകേന്ദ്രങ്ങളിലൂടെ ഇതു നടപ്പാക്കും. നാഷനല്‍ ആയുഷ് മിഷന്‍ പദ്ധതിയിലൂടെയും മറ്റു കേന്ദ്ര പദ്ധതികളിലൂടെയും യോഗയുടെ പ്രചാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്.

Join WhatsApp News
andrew 2015-07-22 16:18:07
 Environmental science, pollution prevention, Human anatomy , how to tolerate and respect others, scientific sex education all these need to be added from 4th grade onwards. Teaching of religion need to be prohibited in all schools. Religion is a personal taste. When the individual grows up in age and mentally, let them study religion of their choice.
that is the only way we can continue a healthy society in India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക