Image

രാമായണചിന്തകള്‍ 6- രാമായണം നമുക്ക് നല്‍കുന്ന സംസ്‌കാരം - അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 22 July, 2015
 രാമായണചിന്തകള്‍ 6- രാമായണം നമുക്ക് നല്‍കുന്ന സംസ്‌കാരം - അനില്‍ പെണ്ണുക്കര
രാമായണത്തിന് ഒരു വലിയ സംസ്‌കാരമുണ്ട്. അത് ത്രേതായുഗ സംസ്‌കാരം മാത്രമല്ല. സീതാരാമ സംസ്‌കാരം മാത്രമല്ല. മനുഷ്യചിത്ത വൃത്തികളുടേയും പ്രകൃതിയുടേയും ഭൂമിയിലെ മറ്റ് ജീവജാല വര്‍ഗങ്ങളുടേയും അതിവിശാലവും, അഗാധവുമായ ഒരു സംസ്‌കാരമാണ്. രാഘവനിലേക്കുള്ള യാത്രകള്‍ തുടങ്ങുന്നത് രാമനില്‍ നിന്നാണെങ്കിലും അത് അവസാനിക്കുന്നത് പല രാമന്മാരിലും സീതമാരിലുമാണ്.

രാമന്റെ കഥ വേദങ്ങളിലുമുണ്ട്. എന്നൊരു മിഥ്യാധാരണ രാമായണ സംസ്‌കാരത്തെ വേദസംസ്‌കാരവുമായി കൂട്ടിയിണക്കുവാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഋഗ്വേദത്തില്‍ കാണുന്ന രാമദശരഥ സംജ്ഞകള്‍ രാമായണ സംബന്ധമായ വ്യക്തിവാചിയല്ല. വേദത്തില്‍ 'ദശരഥന്‍' എന്ന വാക്കിനര്‍ത്ഥം പത്ത് രഥങ്ങളുടെ തലവനായ സേനാപതി എന്നും, രാമന് 'രമണീയന്‍' എന്നുമാണ് അര്‍ത്ഥം.
സീതയെപ്പറ്റി ഋഗ്വേദത്തിലും അഥര്‍വത്തിലും ചില ബ്രാഹ്മണങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. അത് രാമപത്‌നിയായ സീതയല്ല. വേദങ്ങളിലെ കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചുള്ള ഭാഗങ്ങളില്‍ ഉഴവുചാല്‍, ഭൂമി, യജ്ഞം, കല്പ്പ എന്നീ അര്‍ത്ഥങ്ങളിലാണ് സീതാശബ്ദം ഉപയോഗിച്ചിരിക്കുന്നത്. രാമായണവും മഹാഭാരതവും വേദങ്ങളേക്കാള്‍ കാലപ്പഴമുള്ളവയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സയുക്തികമായ കാരണങ്ങളാലല്ല. രാമനും കൃഷ്ണനും യഥാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഭാഗമാണ്.

ചീരാമന്റെ രാമചരിതം, നിരണത്ത് രാമപ്പണിക്കരുടെ കണ്ണശരാമായണം, പുനംനമ്പൂതിരിയുടെ രാമായണം ചമ്പു, എഴുത്തച്ഛന്റെ അധ്യാത്മരാമായണം തുടങ്ങി പ്രധാന പ്രാചീന രാമകഥകള്‍ മലയാളത്തിലുണ്ട്. കണ്ണശ്ശരാമായണം വാല്‍മീകി രാമായണത്തിന്റെ ഒരു സംക്ഷിപ്ത വിവരണമാണ്. ഇങ്ങനെ നിരവധി തര്‍ജ്ജകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സൂര്യന്‍് തുല്യന്‍ എന്നപോലെ എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തെ വെല്ലാന്‍ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല.

 രാമായണചിന്തകള്‍ 6- രാമായണം നമുക്ക് നല്‍കുന്ന സംസ്‌കാരം - അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക