Image

രാമായണചിന്തകള്‍-7 കളങ്കമില്ലാത്ത കര്‍ക്കടകവും പടികയറി വരുന്ന മഹാലക്ഷ്മിയും (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 23 July, 2015
രാമായണചിന്തകള്‍-7 കളങ്കമില്ലാത്ത കര്‍ക്കടകവും പടികയറി വരുന്ന മഹാലക്ഷ്മിയും (അനില്‍ പെണ്ണുക്കര)
ശൂദ്രന്‍ വേദം പഠിച്ചാല്‍ കാതില്‍ ഈയം ഉരുക്കിയൊഴിക്കുന്ന ഒരുകാലത്ത് അക്ഷരത്തിന്റെ പുലര്‍കാല വെട്ടവുമായി എത്തിയ നമ്മുടെ തുഞ്ചത്ത് എഴുത്തുച്ഛന്‍ അക്ഷരമെന്ന അമൃതിനെയാണ് മലയാളിക്ക് സമ്മാനിച്ചത്.

രാമായണം ഒരു പുലര്‍കാല സ്മൃതി സമ്മാനിക്കുന്ന വായനയാണ്. ശബരിയുടെ തപഃസ്ഥാനത്തുനിന്നും തുടങ്ങുന്ന ആ വിശുദ്ധി വൈദേഹിയുടെ അഗ്നിശുദ്ധിയില്‍ പൂര്‍ണ്ണത കൈവരുത്തുന്നു. കനിവും, കിനാവും കണ്ണീരും, നിഴലും നിലാവും എല്ലാ ഋഃുഭേദങ്ങളിലൂടെയും രാമായണത്തില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. ദുഃഖശാന്തിയില്‍ നിന്നും ആനന്ദത്തിലേക്ക് രാമായണശീലുകള്‍ വളര്‍ച്ച നേടുന്നു. ദുഃഖശാന്തിയില്‍ നിന്നും ആനന്ദത്തിലേക്ക് രാമായണശീലുകള്‍ വളര്‍ച്ച നേടുന്നു. രാമായണത്തിലെ അശോകവൃക്ഷത്തില്‍ പാര്‍ക്കുന്ന പനംതത്തയെ മലയാളത്തിന്റെ നാദമായി നല്‍കിയ എഴുത്തച്ഛ! താപകാംഗുലികളുടെ ലാളനകളില്‍ ഇവിടെ ഇനിയും ആര്‍ദ്രതയോടെ അക്ഷരങ്ങള്‍ ജനിക്കട്ടെ.

കര്‍ക്കടകം കള്ളമല്ലെന്നും കര്‍ക്കടകത്തിലും ശ്രീദേവി പടപ്പുരകള്‍ കയറി വരുമെന്നും, അതിനു കാരണം അങ്ങ് സമ്മാനിച്ച രാമകഥയുടെ ശ്രുതി മര്‍മ്മരങ്ങളാണെന്നും കര്‍ക്കടമാസത്തിലെ  ഈ കനത്ത ഇരുട്ടിലും മലയാളികള്‍ തിരിച്ചറിയുന്നു.

രാമായണചിന്തകള്‍-7 കളങ്കമില്ലാത്ത കര്‍ക്കടകവും പടികയറി വരുന്ന മഹാലക്ഷ്മിയും (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക