Image

ശങ്കരത്തില്‍ കുടുംബ സംഗമം ഓഗസ്റ്റ്‌ 22-ന്‌ ന്യുയോര്‍ക്കില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2015
ശങ്കരത്തില്‍ കുടുംബ സംഗമം ഓഗസ്റ്റ്‌ 22-ന്‌ ന്യുയോര്‍ക്കില്‍
ന്യൂയോര്‍ക്ക്‌: അതിപുരാതനമായ ശങ്കരത്തില്‍ കുടുംബത്തിലെ നോര്‍ത്ത്‌ അമേരിക്കയിലുള്ള ശങ്കരത്തില്‍ കുടുംബാംഗങ്ങളുടെയും, ബന്‌ധു മിത്രാദികളുടെയും സ്‌നേഹസംഗമം 2015 ഓഗസ്റ്റ്‌ 22 ന്‌ ശനിയാഴ്‌ച്ച ന്യുയോര്‍ക്ക്‌ ലോംഗ്‌ ഐലന്റ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ (110 School House Road Levittown, NY 11756 ) കുടുംബയോഗം പ്രസിഡന്റ്‌ വെരി. റവ. ഡോ. ശങ്കരത്തില്‍ യോഹന്നാന്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നു.

കുടുംബാംഗങ്ങളായ വൈദിക ശ്രേഷ്‌ഠരുടെയും, വന്ദ്യ വൈദികരുടെയും പ്രാര്‍ത്ഥനയോടു കൂടി ആരംഭിക്കുന്ന ഈ സ്‌നേഹ സംഗമത്തില്‍ കുടുംബ ചരിത്രപഠനം, ചര്‍ച്ചകള്‍, വിവിധ കലാ പരിാടികള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഈ സ്‌നേഹസംഗമത്തിന്റെ വിജയത്തിനായി കുടുംബംഗങ്ങളായ ഏവരുടെയും സഹകരണവും സാന്നിദ്ധ്യവും സാദരം ക്ഷണിച്ചുകൊള്ളുന്നു.

രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന, 10 മുതല്‍ 11 വരെ രജിസ്‌ട്രേഷന്‍- പ്രഭാതഭക്ഷണം, 11 മണിക്ക്‌ കുടുംബയോഗം, 1 മണിക്ക്‌ ഉച്ചഭക്ഷണം തുടര്‍ന്ന്‌ ഫോട്ടോ സെഷന്‍ എന്നിവയാണ്‌ പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പാ (പ്രസിഡന്റെ്‌) 516 850 9213, സജീവ്‌ ശങ്കരത്തില്‍ (സെക്രട്ടറി) 267 767 4275, രാജു ശങ്കരത്തില്‍ (ട്രഷറാര്‍) 215 681 9852, യോഹന്നാന്‍ ശങ്കരത്തില്‍ (പി. ആര്‍. ഒ) 215 778 0162.
ശങ്കരത്തില്‍ കുടുംബ സംഗമം ഓഗസ്റ്റ്‌ 22-ന്‌ ന്യുയോര്‍ക്കില്‍
Join WhatsApp News
Justice 2015-07-23 20:07:37
Who care
bijuny 2015-07-23 21:09:18
വാർത്തയിൽ നിന്ന്: "ഈ
സ്‌നേഹസംഗമത്തിന്റെ വിജയത്തിനായി കുടുംബംഗങ്ങളായ ഏവരുടെയും സഹകരണവും സാന്നിദ്ധ്യവും
സാദരം ക്ഷണിച്ചുകൊള്ളുന്നു.  ".

കുടുംബയോഗത്തിന് കുടുംബങ്ങഗലെ വിളിക്കുന്നത്‌ പത്രം വഴിയാണോ?  വല്ല ഫോണോ ഇമെയിൽ വഴിയോ വിളിക്കാമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക