(ഇതെഴുതുമ്പോള്‍, ശശി തരൂരിനെതിരേ മാധ്യമങ്ങള്‍ അതിരുവിട്ട
വ്യക്തിഹത്യയ്ക്ക് വേദിയൊരുക്കുന്നൂ എന്ന് ഈ ലേഖകന്‍ ഏതാനും മാസങ്ങള്‍ക്കു
മുമ്പ് എഴുതിയ ലേഖനത്തെ അധികരിച്ച്, ഈ-മലയാളിയിലെ സ്ഥിരം കമന്റു
സ്പോക്സ്പേഴ്സണായ വിദ്യാധരന് , (വിദ്യാധരന് ഈ മലയാളിയുടെ സ്ഥിരം
കമന്റുകാരനാകയാല് ഈ-മലയാളിയിലെ പത്രാധിപ സമിതിയംഗം തന്നെയാണ് ഈ വ്യാജ
നാമത്തിന്റെ പിന്നില്‍ എന്നു ന്യായമായും കരുതാം)- എഴുതിയ കമന്റ്
ഓര്‍മ്മയില്‍ നീറുന്നു.
കെ. എം. മാണിയ്ക്കെതിരേ
വന്ന കൈക്കുലിയാരോപണത്തെ മാദ്ധ്യമങ്ങള്‍ വൈര്യബുദ്ധിയോടെ ആഘോഷിക്കുന്നു
എന്ന അര്‍ത്ഥത്തില്‍ ഈ ലേഖകന്‍ എഴുതിയ ലേഖനനത്തില്ത്തന്നെയാണ് , ശശി
തരൂരിന്റെ ഭാര്യയുടെ വേര്‍പാടിനെത്തുടര്‍ന്ന്, ശശി തരൂരിനെതിരേ,
മാധ്യമങ്ങള്‍ അതിരുവിട്ട വ്യക്തിഹത്യയ്ക്ക് വേദിയൊരുക്കുന്നൂ എന്ന്്
പരാമര്‍ശിച്ചിരുന്നത്.
കത്തോലിക്കനു പക്ഷം
പിടിച്ച് എഴുതുന്നൂ എന്നും, അതിന് മുഖം മൂടിയിടാന്‍ വെറുതേ ശശി തരൂര്‍ എന്ന
ഹിന്ദുവിനെ ന്യായീകരിക്കുന്നൂ എന്നും ഈ ലേഖകനെതിരേ അകാരണമായി പോറിയ
ആളാണ് വിദ്യാധരന്.
ഹവ്വയുടെ യുക്തിയെ
അവലംബിച്ച് ഈ ലേഖകന്‍ എഴുതിയ ഒരു ഹൈക്കു കവിത ഈ മലയാളിയില്‍ രണ്ടു വര്‍ഷം
മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അതിപ്രകാരമായിരുന്നു:
വന്നു,
നിന്നു,
തന്നു,
തിന്നു.
ഹവ്വാ,
പാമ്പ്, മരം, പഴം, ആദം എന്നീ ഘടകങ്ങളുള്ള ചിത്രവും ആ കവിതയ്ക്കൊപ്പം
ചേര്‍ത്തിരുന്നു. ഈ ഹൈക്കു കവിതയെ വിമര്‍ശിക്കുന്നതിനു പകരം, അതെഴുതിയ
ജോര്‍ജ് നടവയല്‍, നടവയലിലൂടെ വെയില് കൊണ്ടു തലയ്ക്കു കാച്ചില് പിടിച്ചു
വീണു് സുബോധമറ്റാണ് ഇങ്ങനെ എഴുതുന്നതെന്നും, ഈ ലേഖകന്‍ ഇവിടെ കുറിയ്ക്കാന്‍
മനസ്സനുവദിക്കാത്ത മറ്റുപരാമര്ശങ്ങളും വിദ്യാധര നാമധാരി എഴുതിയിരുന്നു.
രചനയെ
ആസ്വാദനയുക്തിയോടെ വിലയിരുത്തുന്നതിനു പകരം വിദ്യാധരന്
വ്യക്തിഹത്യയ്ക്കാണ് ഈ ലേഖകന്റെ വിവിധ രചനാ സന്ദര്‍ഭങ്ങളില്‍
മുതിര്‍ന്നിട്ടുള്ളത്.
അതുകൊണ്ട് ഇനി പറയുന്ന കാര്യവും ശ്രദ്ധിക്കണം.
15
സംഘടനകള്‍ ഒരുമിച്ച് 2009ല്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ
ആഭിമുഖ്യത്തില്‍ നടത്തിയ തിരുവോണാഘോഷ വേദിയ്ക്ക് ''ശശി തരൂര്‍ ഗ്രാമം''
എന്ന പേരില്‍ ഒരു വേദിയുണ്ടായിരുന്നൂ. ശശി തരൂര്‍ എന്ന മലയാള പുത്രന്,
ഐക്യരാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ചെയ്ത
സേവനങ്ങളും, യൂ എന്നിന്റെ സെക്രട്ടറി ജനറല്‍ ആകുവാന്‍ ശശി തരൂര്‍ സര്‍വ്വഥാ
യോഗ്യനായിരുന്നു എന്നതും, ഇക്കാരണങ്ങളെല്ലാം ആഗോള മലയാളിയുടെ ആത്മാഭിമാനം
വാനോളം ഉയര്‍ത്തുന്നതാണ് എന്നതും മാനിച്ചായിരുന്നു അങ്ങനെ ചെയ്തത്. ഈ
ലേഖകനായിരുന്നൂ അപ്പോഴത്തെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്മാന്.
നായരെന്നോ, മുസ്ലീമെന്നോ, ക്രിസ്ത്യനെന്നോ ചിന്തിച്ചവരാരുമില്ലായിരുന്നു.
ഒരു
എഴുത്തുകാരന് എന്ന നിലയില്‍ ഈ ലേഖകന്റെ രചാനോത്സുകതയെ വിദ്യാധാരന്റെ തനി
നിറം ക്രൂരമായി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്്. ഈ-മലയാളിയുടെ അഞ്ചു
വര്‍ഷം മുമ്പുള്ള താളുകള്‍ പരിശോധിച്ചാല്‍ അനുവാചകര്‍ക്ക്
മനസ്സിലാക്കാവുന്നതേയുള്ളൂ ഈ ലേഖകന്‍ തുടര്‍ച്ചയായി രചനകള്‍ ഈ-മലയാളിക്ക്
നല്കിയിരുന്നൂ എന്ന്. അന്ന് വിദ്യാധരന് മറ്റു പേരുകളില്‍ മറ്റു
പത്രങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം)
Read also
http://emalayalee.com/varthaFull.php?newsId=104670
Mr. George Nadavayal is a good writer, but his opinion about Sasi Tharoor, K.M. Mani and related matter I disagree with George Nadavayal. I fully agree with Mr. Vidhyadharan and he is very sensible critic and writer. Just examine the historic actions of people like Sasi Tharoor, K.M. Mani like minded peoples in an independent and impartial way. A sensible person cannot support such personalities, because their actions and utterances are quite opposite. They are a kind of opportunists. Those people got the money, positions, power whatever more than they deserve. Once people like me also trusted, believed, sided with them. Now no more. The recent Oxford speech by Sasi Thrur is just a thara speech, intended to get some attention only. Where is the base and logic for his arguments? All Indian low caste and down trodden people must get compensation from the kings and upper class people of India for their slavery. It is a right statement. Can our government bring in to practice, make it reality?
The British ruled many countries of the entire world. Can the British give or able to give compensation to all their previous colonies. No not all. Now previous colonies like India or USA is are more rich and powerful than Britain. Sasi Tharoor speech and arguments are absurd. Very soon we can see him in BJP camp. He is not a stable person with principle. Vidhadharan Sir, I think you are on the right track.