Image

ഡോ. കലാമിന്‌ ഓവര്‍ഗീസ്‌ കോണ്‍ഗ്രസിന്റെ ആദരാഞ്‌ജലി

ജോയിച്ചന്‍ പുതുക്കുളം Published on 29 July, 2015
ഡോ. കലാമിന്‌ ഓവര്‍ഗീസ്‌ കോണ്‍ഗ്രസിന്റെ ആദരാഞ്‌ജലി
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജയന്‍ ഷിക്കാഗോ, മുന്‍ രാഷ്‌ട്രപതിയും, ശാസ്‌ത്രജ്ഞനുമായ ഡോ. അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

യുവാക്കളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ഒരു അനശ്വര വ്യക്തിത്വത്തിനു ഉടമയായിരുന്നു ഡോ. കലാമെന്ന്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിംകുറ്റിയില്‍ പറഞ്ഞു. ഇന്ത്യ കണ്ട ജനകീയ രാഷ്‌ട്രപതിയായിരുന്നു കലാമെന്ന്‌ വര്‍ഗീസ്‌ പാലമലയില്‍ പറഞ്ഞു. നമ്മളിലെ നന്മയെ മനസിലാക്കുവാന്‍ പഠിപ്പിച്ച മഹാ വ്യക്തിത്വത്തിനുടമയായിരുന്നു ഡോ കലാമെന്ന്‌ പ്രൊഫസര്‍ തമ്പി മാത്യു പറഞ്ഞു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പൗരനായിരുന്നു അദ്ദേഹമെന്ന്‌ തോമസ്‌ മാത്യു അഭിപ്രായപ്പെട്ടു. പുത്തന്‍ തലമുറയെ ഉയരങ്ങളിലേക്ക്‌ പറത്തുവാന്‍ അവരുടെ ചിറകുകളില്‍ അഗ്നി നിറച്ച ഭാരതം കണ്ട ഏറ്റവും മഹാനായ ശാസ്‌ത്രജ്ഞനും ഗവേഷകനുമായിരുന്നു ഡോ. കലാമെന്ന്‌ സതീശന്‍ നായര്‍ പറഞ്ഞു.

കൂടാതെ ജോസി കുരിശിങ്കല്‍, ജോര്‍ജ്‌ പണിക്കര്‍, മാത്യൂസ്‌ ഏബ്രഹാം, അബ്രഹാം വര്‍ഗീസ്‌, ഹെറാള്‍ഡ്‌ ഫിഗുരേദോ, ജോഷി വള്ളിക്കളം, ജെസ്സി റിന്‍സി, സജി തോമസ്‌, ബാബു മാത്യു, ഷൈന്‍ ജോര്‍ജ്‌, ബിജു തോമസ്‌, പോള്‍ കിടങ്ങന്‍, സന്തോഷ്‌ നായര്‍, മാത്യു തോമസ്‌ എന്നിവരും അനുശോചനം അറിയിച്ചു. വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.
ഡോ. കലാമിന്‌ ഓവര്‍ഗീസ്‌ കോണ്‍ഗ്രസിന്റെ ആദരാഞ്‌ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക