തിരുവനന്തപുരം: അമേരിക്കയിലെ മായാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ
ഫെഡറേഷന്ഓഫ് മലയാളീസ് അസോസിയേഷന് ഓഫ് അമേരിക്ക എന്ന ഫോമയ്ക്ക് മനേഹരമായ
തീം സോങ്. കേരളത്തിന്റെ പ്രകൃതിയും സംസ്ക്കാരവും പാരമ്പര്യവും ഫോമയുടെ
ചരിത്രത്തിലെ നാളികകല്ലുകളുമെല്ലാം കോര്‍ത്തിണക്കുന്ന മനോഹര ഗാനോപഹാരം
തയ്യാറാക്കിയിരിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ഓണ്‍ ലൈന്‍
റോഡിയോ മഴവില്‍ എഫ് എം ആണ്. പ്രകൃതി ദ്ൃശ്യങ്ങളും ചരിത്രസംഭവങ്ങളുടേയും
പശ്ചത്തലത്തില്‍ ഗാനത്തിന് മനോഹരമായ ദൃശ്യാവിഷ്ക്കാരവും നല്‍കിയിട്ടുണ്ട്
പ്രശസ്ത
ഗാനരചയിതാവ് രവി നായരുടെ ( ന്യുയോര്്ക്ക്) വരികള്‍ക്ക് കോട്ടയം പേംജി കെ
ഭാസിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആള് ഇന്ത്യ റോഡിയോയിലെ എ ഗ്രേഡ്
ആര്‍ട്ടിസ്റ്റ് എസ് നവീനും പേംജി കെ ഭാസിയുംമാണ് ശബ്ദം
നല്‍കിയിരിക്കുന്നത്. മഴവില്‍ സിഇഒ നിഷാന്ത് നായരാണ് സംവിധാനം.
ഫോമ
കേരള കണ്‍വന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തീം
സോങിന്റെ പ്രകാശനം നിര്‍വഹിച്ചു.ാജ്യസഭാ ഉപാധ്യക്ഷന്‍, പ്രൊ. പിജെ
കുര്യന് , ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി മുരളീധരന്, ആന്റോ ആന്റണി
എംപി, പന്തളം സുധാകരന്
ശശിധരന് നായര്‍, പി.വിജയന്, ജേക്കബ്
മാത്യു, സംവിധായകന് ബ്ലസി, നടന് മധു, നടന് നരേന് തുടങ്ങിയവര്‍
സന്നിഹിതരായിരുന്നു. ഫോമോ പ്രസിഡന്റ് ആനന്ദന് നിരമേല്‍ അദ്ധ്യക്ഷത
വഹിച്ചു. മഴവില്‍ സിഇഒ നിഷാന്ത് നായര്‍ ചടങ്ങിനെത്തിയിരുന്നു