Image

സ്വാമി ഉദിത്‌ ചൈതന്യജി ഓഗസ്റ്റ്‌ 9-ന്‌ ഫിലാഡല്‍ഫിയയില്‍

സുധാ കര്‍ത്താ Published on 03 August, 2015
സ്വാമി ഉദിത്‌ ചൈതന്യജി ഓഗസ്റ്റ്‌ 9-ന്‌ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: ആത്മീയ പ്രഭാഷണവുമായി അമേരിക്ക സന്ദര്‍ശിക്കുന്ന സ്വാമി ഉദിത്‌ ചൈതന്യജി ഓഗസ്റ്റ്‌ 9-ന്‌ വൈകിട്ട്‌ 5.30-ന്‌ ഫിലാഡല്‍ഫിയയുടെ സമീപത്തുള്ള അപ്പര്‍ഡാബിയില്‍ (ശിവ ഹാള്‍, 7590 വെസ്റ്റ്‌ ചെസ്റ്റര്‍ പൈക്ക്‌, അപ്പര്‍ഡാബി, പി.എ 19082) പ്രഭാഷണം നടത്തുന്നു.

ഭാഗവത കഥകളെ അടിസ്ഥാനമാക്കി നമ്മുടെ നിത്യജീവിത യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തുവാനും ആത്മീയ ചന്തകളിലേക്ക്‌ നമ്മെ വഴികാട്ടുവാനും സ്വാമിയുടെ പ്രഭാഷണ ചാതുര്യം വളരെ പ്രശസ്‌തമാണ്‌.

എണറാകുളത്ത്‌ കാലടിക്കടുത്ത്‌ അദ്ദേഹത്തിന്റെ ഭാവനയില്‍ ഉടലെടുത്ത ഭാഗവതം വില്ലേജ്‌ പദ്ധതി സാക്ഷ്‌തകരിക്കപ്പെടുകയാണ്‌. വില്ലേജില്‍ താമസ സൗകര്യവും ആത്മീയ പഠന ക്ലാസുകള്‍, ഹൈന്ദവ പുരാണഗ്രന്ഥ പഠനം തുടങ്ങിയവയ്‌ക്ക്‌ സൗകര്യം ഒരുക്കുന്നുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുധാ കര്‍ത്താ (267 575 7333), സദാശിവന്‍ സുകുമാരന്‍ (610 789 1557), പി.കെ. സോമരാജന്‍ (484 297 6463), ശിവന്‍ പിള്ള (610 352 0550).
സ്വാമി ഉദിത്‌ ചൈതന്യജി ഓഗസ്റ്റ്‌ 9-ന്‌ ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക