Image

ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട മലയാളി യുവാവിനു നീതി ലഭിക്കാന്‍ സഹായാഭ്യര്‍ത്ഥന

തോമസ്‌ കൂവള്ളൂര്‍ Published on 07 August, 2015
ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട മലയാളി യുവാവിനു നീതി ലഭിക്കാന്‍ സഹായാഭ്യര്‍ത്ഥന
ന്യൂജേഴ്‌സി: 2014 സെപ്‌റ്റംബര്‍ ആറാംതീയതി ഇന്ത്യയില്‍ നിന്നും എച്ച്‌1ബി വിസയില്‍ ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള ടി.സി.എസ്‌ (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്‌) റീജിയണല്‍ ഓഫീസില്‍ ജോലിക്കായി എത്തിയ സജിന്‍ സുരേഷ്‌ എന്ന 28-കാരന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ ചാറ്റിംഗിന്റെ കെണിയില്‍പ്പെട്ട്‌ ജയില്‍ എത്തിയത്‌ മിക്കവരും പത്രമാധ്യമങ്ങളില്‍ക്കൂടി അറിഞ്ഞു കാണും.

ജയിലില്‍ എത്താനുള്ള സഭവം ഒന്നുകൂടി വിവരിക്കുന്നത്‌ സംശയദുരീകരണത്തിന്‌ ഉതകുമെന്നു കരുതുന്നു. നാട്ടില്‍ എത്തി വൈകാതെ ചാറ്റിംഗിനിടയില്‍ ഒരു യുവതിയുമായി പരിചയപ്പെട്ടു. അവര്‍ പിന്നീട്‌ വീട്ടിലേക്ക്‌ ക്ഷണിച്ചു. അവള്‍ പറഞ്ഞ പ്രകാരം ബസും ട്രെയിനും കയറി സജിന്‍ അവളുടെ വീട്ടുപടിക്കലെത്തി. പരിചയമില്ലാത്ത ഇന്ത്യക്കാരനെ സംശായസ്‌പദമായ സാഹചര്യത്തില്‍ വെള്ളക്കാര്‍ മാത്രം താമസിക്കുന്ന ആ പ്രദേശത്തു കണ്ടപ്പോള്‍ അയല്‍ക്കാര്‍ പോലീസില്‍ അറിയിച്ചു.

സജിന്‍ വീടിന്റെ ഡോര്‍ ബെല്ലടിച്ചപ്പോള്‍ അമേരിക്കക്കാരിയായ ചെറുപ്പക്കാരി സുഹൃത്തിനെ അകത്തേയ്‌ക്ക്‌ ക്ഷണിച്ച്‌ കതകടച്ചു. ഈ സമയം പോലീസ്‌ എത്തി. പോലീസ്‌ വാതില്‍ തുറന്നപ്പോള്‍ സജിന്‍ ഭയന്ന്‌ പൂറംവാതിലിലൂടെ രക്ഷപെടാന്‍ ശ്രമിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുവെന്നും അവളുടെ സുരക്ഷ അപകടത്തിലാക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങളാണ്‌ പോലീസ്‌ സജിനുമേല്‍ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌. ഏതായാലും ബലാത്സംഗം ചെയ്‌തു എന്ന്‌ രേഖപ്പെടുത്താത്‌ ഭാഗ്യം!

പഠിപ്പും വിവരവുമുള്ള ഒരു ചെറുപ്പക്കാരന്‍ നാട്ടില്‍ നിന്നും വന്നപ്പോഴേ ഇത്തരം മണ്ടത്തരം കാട്ടിയത് എന്ത് കൊണ്ട് എന്ന്  ചോദിക്കുന്നവര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്‌. പക്ഷെ സജിനുമായി അടുത്ത്‌ ബന്ധപ്പെടാന്‍ കഴിഞ്ഞ എനിക്ക്‌ വളരെ നല്ല സ്വഭാവത്തിന്‌ ഉടമയാണ്‌ ആ ചെറുപ്പക്കാരന്‍ എന്നു മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. നല്ലൊരു ചെറുപ്പക്കാരന്‌ ഈ ഗതികേട്‌ സംഭവിച്ചതില്‍ അതിയായ ഖേദമുണ്ട്‌. സജിനെപ്പോലുള്ള ഒരാളെ ജയിലില്‍ നിന്നും രക്ഷപെടുത്താന്‍ പരമാവധി ശ്രമിക്കേണ്ടത്‌ നമ്മുടെ കടമയായി കരുതേണ്ടതാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം.

പോലീസുകാര്‍ക്ക്‌ നിസാര കാരണങ്ങളുടെ പേരില്‍ ആരുടെ മേലും കേസ്‌ ചാര്‍ജ്‌ ചെയ്യാനാകും. നിസാര കാരണങ്ങളുടെ പേരില്‍ എത്രയോ മനുഷ്യരാണ്‌ ജയിലുകളില്‍ കഴിയുന്നത്‌.

ആദ്യ അറ്റോര്‍ണിയെക്കൊണ്ട്‌ പ്രയോജനമില്ലാതെവന്നപ്പോഴാണ്‌  അനില്‍ പുത്തന്‍ചിറയുമായും, ഞാനുമായും മാതാപിതാക്കള്‍ ബന്ധപ്പെട്ടത്‌. ഞങ്ങള്‍ ജയിലില്‍ സജിനെ സന്ദര്‍ശിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ മൈക്കിള്‍ കാറക്‌ടാ എന്ന അറ്റോര്‍ണിയെ ബന്ധപ്പെട്ടു. രണ്ടു തവണകളായി ഇതിനോടകം 10,000 ഡോളര്‍ മാതാപിതാക്കള്‍ വളരെ കഷ്‌ടപ്പെട്ട്‌ അറ്റോര്‍ണിക്ക്‌ നല്‍കി.

2015 മാര്‍ച്ച്‌ ആറാം തീയതി വക്കീല്‍ കോടതിയില്‍ മോഷന്‍ ഫയല്‍ ചെയ്‌തു. ഒട്ടേറെ പേര്‍ അന്ന്‌ കോടതിയില്‍ പോയി. അന്ന്‌ ജഡ്‌ജി ബോണ്ട്‌ കുറച്ചു. പ്രോസിക്യൂട്ടര്‍ അന്ന്‌ കോടതിയില്‍ വാദിച്ചത്‌ സജിന്‍ നാട്ടില്‍ ക്രമിനല്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്‌, അതു തെളിയിക്കണം എന്നും ഇപ്പോഴത്തെ കുറ്റമനുസരിച്ച്‌ 10 വര്‍ഷത്തെ ശിക്ഷ കൊടുക്കണം എന്നൊക്കെയാണ്‌. ഇത്തരത്തില്‍ യാതൊരു മനസാക്ഷിയും തത്വദീക്ഷയുമില്ലാത്ത കുറ്റാരോപണങ്ങളാണ്‌ പലപ്പോഴും കോടതികളില്‍ കെട്ടിച്ചമയ്‌ക്കാറുള്ളത്‌.

മനസാക്ഷിയില്ലാത്ത ഇത്തരം നടപടികള്‍ക്കെതിരേ സ്റ്റേറ്റ്‌ അറ്റോര്‍ണി ജനറല്‍മാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും പരാതി നല്‍കിയാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കുകയും, അനീതിയിക്ക്‌ കുറവുണ്ടാകാന്‍ കാരണാകുകയും ചെയ്യും.

സജിന്റെ സംഭവം നടന്നിട്ട്‌ ഒരു വര്‍ഷമാകാന്‍ പോകുകയാണ്‌. കൗണ്ടി ജയിലില്‍ നിന്നും സ്റ്റേറ്റ്‌ ജയിലേക്ക്‌ മാറ്റാന്‍ സാധ്യതയുണ്ട്‌. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിനുശേഷം പല അവധികള്‍ ഉണ്ടായിട്ടും പ്രോസിക്യൂട്ടര്‍ ഹാജരായില്ല എന്നതിന്റെ പേരില്‍ കേസ്‌ നീണ്ടുപോയി.

കഴിഞ്ഞ ജൂലൈ 27-ന്‌ സജിന്റെ കേസിന്റെ അവധിയായിരുന്നു. അന്നും പ്രോസിക്യൂട്ടര്‍ ഹാജരായില്ല. അതിന്റെ പിറ്റേ ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേള്‍ക്കാനിടയായി. സജിനെ ജയിലില്‍ വെച്ച്‌ മറ്റൊരു ജയില്‍പ്പുള്ളി ആക്രമിച്ചെന്നു.  ഈ വിവരം ഭയംമൂലം സജിന്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു.  ഇതു വളരെ ഗൗരവമുള്ള ഒരു കാര്യമാണ്‌. അമേരിക്കയില്‍ കൂട്ടില്‍ കിടക്കുന്ന ഒരു പട്ടിയെ ഉപദ്രവിച്ചാല്‍ അതിന്റെ പേരില്‍ കടുത്ത ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരും. മറ്റൊരാളാണ്‌ ആ പട്ടിയെ ഉപദ്രവിക്കുന്നതെങ്കില്‍ പട്ടിയുടെ ഉടമസ്ഥന്‌ ഉപദ്രവിച്ച ആള്‍ക്കെതിരേ നഷ്‌ടപരിഹാരത്തിന്‌ കേസുകൊടുക്കാനാകും. എന്നിട്ടു പോലും സജിന്റെ കാര്യത്തില്‍ ആരും അനങ്ങുന്നില്ല.

കേസ്‌ ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നും ഉടന്‍ നടപടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം അറ്റോര്‍ണി കാറക്‌ടയുമായി ഞങ്ങള്‍ ടെലിഫോണ്‍ കോണ്‍ഫറന്‍സ്‌ നടത്തുകയുണ്ടായി. അതിന്റെ വെളിച്ചത്തില്‍ ജഡ്‌ജിക്കും ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിക്കും സജിന്റെ കേസ്‌ എത്രയും വേഗം തീര്‍പ്പാക്കാന്‍ നടപടി ഉണ്ടാകണമെന്നും, സജിന്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി അമേരിക്കയില്‍ വന്നതിനാല്‍ ഇവിടുത്തെ നിയമങ്ങള്‍ അറിയാതെ സംഭവിച്ചതാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ്‌ നല്‍കി നാട്ടിലേക്ക്‌ അയയ്‌ക്കാന്‍ നടപടി എടുക്കുന്നത്‌ സ്റ്റേറ്റിനും സമൂഹത്തിനും ജനങ്ങള്‍ക്കും ലാഭകരമായിരിക്കും എന്ന രീതിയില്‍ സാധിക്കുന്നിടത്തോളം ആളുകള്‍ എഴുതിയാല്‍ ഒരുപക്ഷെ സജിന്റെ മേല്‍ കരുണ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഞങ്ങള്‍ കരുതുന്നു.

ഈ മാസം 17-നാണ്‌ സജിന്റെ കേസിന്റെ അടുത്ത അവധി. അന്ന്‌ കഴിയുന്നത്ര പേര്‍ 77 ഹാമില്‍ട്ടണ്‍ സ്‌ട്രീറ്റിലെ നാലാമത്തെ നിലയിലുള്ള പസ്സായിക്‌ കൗണ്ടി കോര്‍ട്ട്‌ ഹൗസില്‍ ഹാജരായി സജിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സജിന്റെ കേസ്‌ ജഡ്‌ജ്‌ സ്‌കോട്ട്‌ ജെ. ബന്നിയോണ്‍ ആണ്‌ പരിഗണിക്കുന്നത്‌. സജിന്റെ മേല്‍ കരുണയുണ്ടാകണമെന്ന്‌ ജഡ്‌ജിക്ക്‌ എഴുതിയാല്‍ അത്‌ പ്രയോജനപ്പെടും എന്ന്‌ മനസിലാക്കാന്‍ കഴിഞ്ഞു. എഴുത്തിന്റെ ഫോര്‍മാറ്റ്‌ തയാറാക്കിയുട്ടുണ്ട്‌. ഏറെക്കുറെ ആ രീതിയില്‍ എഴുതിയാല്‍ മതിയാകും. ഇതൊരു പരീക്ഷണമായി എടുക്കാം. ചിലപ്പോള്‍ ജയിച്ചെന്നും ചിലപ്പോള്‍ നീണ്ടുപോയെന്നുമിരിക്കും. നമുക്ക്‌ ഒറ്റക്കെട്ടായി ശ്രമിച്ചുനോക്കാം. സജിന്‍ എത്രയും വേഗം ജയില്‍വിമുക്തനാകട്ടെ എന്ന പ്രതീക്ഷയോടെ

Law Office Of Michael F. Caracta, P.C.
80 Wall Street, Suite 815
New York, New York 10005
Tel.  (212) 232-2393
Fax  (212) 480-0717

  Email: mcaracta@optonline.net


Address of the court and Court room:

PASSAIC COUNTY COURT HOUSE

 77 HAMILTON ST., 4TH FLOOR

 PATERSON, NJ 07505

JUDGE'S NAME : HON. JUDGE SCOTT J. BENNION, J.S.C.

COURT DATE: AUGUST 17TH, 2015 AT 9: 00 AM

For more information or any changes contact attorney via email only, or contact the following people:

Anil Puthenchira , Cell: 732-319-6001; Email: anil@puthenchira.com;

Thomas koovalloor, Cell: 914-409-5772; Email: tjkoovalloor@live.com

Please note; anyone from anywhere in the world can write to the Judge, and just forward through email or by mail a copy to the Attorney so that we we can track it. You can also send a copy to Anil or Koovalloor via email. 


Sample letter

 

Name:                ____________________________________________

Address  :               ____________________________________________

Phone:              (__ __ __) - __ __ __ - __ __ __ __

E-Mail:                 _____________________________________________

 

 

Honorable Judge Scott J Bennion, J.S.C

PASSAIC COUNTY COURT HOUSE

77 Hamilton St., 4th Floor

Paterson, NJ 07505

 

Date:  _______________________________

 

Ref:  The People of the State of New Jersey VS SAJIN SURESH: Inmate No. 0027854

 

Sub: Request for Mercy towards Sajin Suresh

 

Respected Honorable Judge,

 

I am writing this letter on behalf of Sajin Suresh, who is presently before your Honor  on criminal charges. I am a member of the WORLD MALAYALEE COMMUNITY originated from KERALA STATE, INDIA, of which Sajin is an active member.  

Sajin is a Software Engineer, employed with TCS, a well reputed International company, and he was working with them in India. He was deputed to TCS’s Regional office at Edison, NJ for Client Support and he arrived on Sept. 6th, 2014.  He was arrested on September 22nd before he started his new job. He did not know many of the laws here.

We also came to know that he was attacked by another inmate in the jail.   Still he has no intention to fight against it. This is an example of his humility.  Sajin is a God fearing individual. He is the only breadwinner for his elderly parents.  After his arrest his entire family is weeping and mourning.

Honorable judge, I am humbly requesting you to have mercy towards Sajin.  I believe that it would be in the interest of the state, Sajin, and also to our community than a longer period of incarceration.

Thank you in advance for your valuable time and consideration.

 

Respectfully Yours.

 

Signature: ______________________________________________________ (SD)                        

 

Type Your Name: ________________________________________________________________________________________________


Join WhatsApp News
Reghunathan nair 2015-08-08 06:14:14
Aarkum ithokke sambhavikkan.  Deivam undennu viswasikkunnavaranello nammal, deivam aa cheruppakkarane kathu rekshikkename, theercha.  Nammal varatharanello, appol enthu thonyavasavum
Avarkku mattam.  Ividuthe niyamam americakkar ennu parayunna samoohathinu vendiyullatha, namukku oru reethiyilum neethi kittilla.  Aval enthu preyasappettanu ee cheruppakkarane avalude veettil vilichu
varuthiyathu, ayalkku oru kuzhappavum illa.  Theruvu thorum animalsinepoleyanu ividuthukar vrithikedukal kaanikkunnathu athinonnum oru kushappavum illa, 10 vayassu muthal gerbhavum dharikkam.  Enthoru lokam, enthoru neethi !
Sunil Thomas 2016-02-22 15:14:26
Now we are a community that are supporting rapists, pedophiles, and internet predators. What a shameful state of affairs!!!

I have lived in the US for nearly 50 years and no one has ever charged me with a crime.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക