Image

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ ജിബ്രാന്‍-ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)

Published on 08 August, 2015
ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ ജിബ്രാന്‍-ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)
(ഭാഗം ഒന്ന്‌)

സഹാനുഭൂതിയുടെ തേജസ്സ്‌ എന്റെ ഹൃദയത്തില്‍ വിതയ്‌ക്കുകയും,
ഗോതമ്പ്‌ കെട്ടുകളായി കൊയ്‌ത്‌ കൂട്ടി വിശക്കുന്നവന്‌ നല്‍കുന്നു.
എന്റെ ആത്‌മാവ്‌ മുന്തിരിവള്ളികള്‍ക്ക്‌ ജീവന്‍ നല്‍കുകയും
അതിന്റെ കുലകളെ പിഴിഞ്ഞ്‌ ചാറ്‌ എടുത്ത്‌ ദാഹിക്കുന്നവര്‍ക്ക്‌ കൊടുക്കുന്നു.
സ്വര്‍ഗ്ഗം എന്റെ വിളക്കിനെ എണ്ണകൊണ്ട നിറയ്‌ക്കുകയും അപരിചിതര്‍ക്ക്‌
വഴികാട്ടിയായി ഞാന്‍ അതിനെ ജാലകപ്പടിയില്‍ വയ്‌ക്കുകയും ചെയ്യുന്നു.
ഞാന്‍ ഇതെല്ലാം ചെയ്യുന്നത്‌ ഞാന്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണ്‌;
വിധി എന്റെ കൈകളെ കെട്ടി എന്നെ ആ പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ നിന്ന്‌
തടയുന്നെങ്കില്‍, എനിക്ക്‌ ഒരേ ഒരു ആഗ്രഹമേയുള്ളു, അത്‌ മരണമാണ്‌.
കാരണം ഞാന്‍ ഒരു കവിയാണ്‌, എനിക്ക്‌ കൊടുക്കന്‍ കഴിയുന്നില്ലെങ്കില്‍
ഞാന്‍ സ്വീകരിക്കുന്നതിനെ വേണ്ടന്ന്‌ വയ്‌ക്കും.
മനുഷ്യകുലം കോപം കൊണ്ട്‌ ഒരു കൊടുങ്കാറ്റുപോലെ അലറുന്നു
പക്ഷെ നിശബ്‌ദതയില്‍ നെടുവീര്‍പ്പിടുന്നു എന്നുവരികിലും എനിയ്‌ക്കറിയാം കൊടുങ്കാറ്റ്‌
അവസാനിക്കുമെന്നും എന്റെ നെടുവീര്‍പ്പുകള്‍ ദൈവത്തിലേക്ക്‌ പോകുമെന്നും
മനുഷ്യരാശി പ്രാപഞ്ചികമായ വസ്‌തുക്കളെ മുറുകെപിടിക്കുന്നു. പക്ഷെ ഞാന്‍
എപ്പോഴും സ്‌നേഹത്തിന്റെ പന്തത്തെ ആശ്ലേഷിക്കുവാന്‍ ആരായുന്നു. കാരണം
അത്‌ അതിന്റെ അഗ്‌നികൊണ്ട്‌ എന്നെ ശുദ്ധീകരിക്കകയും മനുഷ്യരാശിയെ
എന്റെ ഹൃദയത്തില്‍ നിന്ന്‌ വാട്ടിക്കളയുകയും ചെയ്യുന്നു.
മൂര്‍ത്തമായ വസ്‌തുക്കള്‍ ഒരു മനുഷ്യനെ കഷ്‌ടതകള്‍ ഇല്ലാതെ മൃതമാക്കുന്നു;
സ്‌നേഹം, ചൈതന്യം നല്‍കുന്ന വേദനയോടെ അവനെ ഉണര്‍ത്തുന്നു.
മനുഷ്യന്‍ ഗോത്രങ്ങളും കുലങ്ങളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു;
അവര്‍ പട്ടണങ്ങളുടേയും രാജ്യങ്ങളുടേയും ഭാഗമായിരിക്കുന്നു.
പക്ഷെ ഞാന്‍ എന്നെ എല്ല സമൂഹത്തോടും കുടിയേറ്റങ്ങളോടും
അപരിചിതനായികാണുന്നു. ഈ പ്രപഞ്ചം എന്റെ രാജ്യവും ,
അതിലെ മനുഷ്യകുടുംബം എന്റെ ജാതിയുമാകുന്നു.
മനുഷ്യന്‍ ദുര്‍ബലനാണ്‌ അതുപോലെ തന്നെ അവരുടെ ഇടയില്‍
അവര്‍ ഭിന്നിച്ചിരിക്കുന്നതും ദുഃഖകരം തന്നെ. ലോകം ഇടുങ്ങിയതാണ്‌ കൂടാതെ
അത്‌ രാജത്വങ്ങളോടും, സാമ്രാജ്യങ്ങളോടും,ദേശങ്ങളോടും
പറ്റിചേര്‍ന്നു നില്‌ക്കുന്നത്‌ വിവേകശൂന്യവുമാണ്‌.
ആത്‌മാവിന്റെ ക്ഷേത്രങ്ങളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ ഒന്നിക്കുന്നു,
അതുപോലെ ഭൗതിക ശരീത്തിനായുള്ള മണിമാളിക തീര്‍ക്കുവാന്‍ അവര്‍ കൈകോര്‍ക്കുന്നു.
സ്‌നേഹം ഒരു മനുഷ്യഹ്യദയത്തെ ഉത്തേജിപ്പിച്ച്‌ വേദനിപ്പിക്കുന്നതുപോലെ,
അജ്‌ഞത അവനെ അറിവിന്റെ വഴികളെ പഠിപ്പിച്ചു കൊടുക്കുന്നു.
വേദനയം അജ്‌തയും അറിവിലേക്കും വലിയ സന്തോഷത്തിലേക്കും നയിക്കും.
കാരണം ഈ പരംപൊരുള്‍ സൂര്യന്‌ കീഴെ ഒന്നിനേയും വൃഥാ സ്യഷ്‌ടിച്ചിട്ടില്ല.

A Poet’s Voice (Kahlil Gibran)-Part One

The power of charity sows deep in my heart, and I reap and gather the wheat in bundles and give them to the hungry.
My soul gives life to the grapevine and I press its’ bunches and give the juice to the thirsty.
Heaven fills my lamp with oil and I place it at my window to direct the stranger through the dark.
I do all these things because I live in them; and if destiny should tie my hands and prevent me from so doing, then death would be my only desire. For I am a poet, and if I cannot give, I shall refuse to receive.
Humanity rages like a tempest, but I sigh in silence for I know the storm must pass away while a sigh goes to God.
Human kinds cling to earthly things, but I seek ever to embrace the torch of love so it will purify me by its fire and sear inhumanity from my heart.
Substantial things deaden a man without suffering; love awakens him with enlivening pains.
Humans are divided into different clans and tribes, and belong to countries and towns. But I find myself a stranger to all communities and belong to no settlement. The universe is my country and the human family is my tribe.
Men are weak, and it is sad that they divide amongst themselves. The world is narrow and it is unwise to cleave it into kingdoms, empires, and provinces.
Human kinds unite themselves one to destroy the temples of the soul, and they join hands to build edifices for earthly bodies. I stand alone listening to the voice of hope in my deep self saying, “As love enlivens a man’s heart with pain, so ignorance teaches him the way of knowledge.” Pain and ignorance lead to great joy and knowledge because the Supreme Being has created nothing vain under the sun.
ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ ജിബ്രാന്‍-ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
വിദ്യാധരൻ 2015-08-09 13:53:44
 ഒരു കവിയും എഴുത്തുകാരാനും സമൂഹവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നും, അവരുടെ ധാർമ്മിക ചുമതലകൾ എന്തൊക്കയാണെന്നും വരച്ചുകാട്ടുന്ന ഒരു മനോഹര ഗദ്ധ്യകവിതയാണ്, ഖലീൽ ജിബ്രാന്റെ 'ഒരു കവിയുടെ ശബ്ദം' . നമ്മളുടെ ഈ ജീവിതം കൊണ്ട് ഈ ലോകത്തിനോ ഇതിൽ അതിവസിക്കുന്നവർക്കൊ എന്തെങ്കിലും പ്രയോചനം ഉണ്ടോ എന്ന് കവി  പരോക്ഷമായി തൻറെ കവിതയിലൂടെ ചോദിക്കുന്നു.  അല്ലെങ്കിൽ വേണ്ട നമ്മളുടെ കാവ്യ സാഹിത്യ പ്രവർത്തനത്തിലൂടെ ആരെയെങ്കിലും പ്രചൊദിപ്പിക്കാാനെങ്കിലും കഴിയുന്നുണ്ടോ?  'സഹാനുഭൂതിയുടെ തേജ്ജസ്' നമ്മളുടെ ഉള്ളിൽ ഉണ്ടോ? 'സ്നേഹം ഒരു മനുഷ്യഹൃദയത്തെ ഉത്തേജിപ്പിച്ചു വേദനിപ്പിക്കുന്നതുപോലെ അജ്ഞത അവനു അറിവിന്റെ വഴികളെ പഠിപ്പിച്ചു കൊടുക്കുന്നു വേദനയും അഞ്ജതയും അറിവിലേക്കും വലിയ സന്തോഷത്തിലെക്കും നയിക്കും. കാരണം ഈ പരംപൊരുൾ സൂര്യന് കീഴെ ഒന്നിനെയും വൃഥാ സൃഷ്ട്ടിചിട്ടില്ല." അതെ ഇവിടെ ആരേയും ഈ പരമ്പൊരുൾ വൃഥാ സൃഷ്ട്ടിച്ചിട്ടില്ല.  നൂറു വർഷങ്ങളിൽ ഏറെ കഴിഞ്ഞിട്ടും,  ഒരു ചോദ്യമായി ഈ കവിത ഇന്നും നമ്മളുടെ മുന്നിൽ നില്ക്കുന്നു. സാഹിത്യകാരന്മാരും സാഹിത്യകാരികളും കവികളും കവയിത്രികളും ഒക്കെ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.  ഇന്ന് കൊച്ചു കൊച്ചു അവാർഡുകൾ വാങ്ങി ചില്ല അലമാരയിൽ വച്ച്, അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ, അത് കണ്ട് മരിച്ചു മണ്‍മറയണോ അതോ നിങ്ങളുടെ മരണ ശേഷം മനുഷ്യ മനസുകളിൽ അനശ്വരമായി ജീവിക്കണോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ മനുഷ്യ ഗന്ധികളായ സാഹിത്യ സൃഷ്ട്ടികൾ ഉടലെടുക്കും.  കുറ്റിപ്പുറത്തിന്റെ  കവിതകളെ തേടിപിടിക്കാൻ മനസ്സ് വെമ്പുന്നതുപോലെ, ജനത്തിന്റെ ഇടയിലും അവർ ഉൾപ്പെട്ട സമൂഹത്തിലും ജീവിച്ച് കവിത എഴുതുമ്പോൾ, ജനം ഹൃദയസ്പർശിയായ കവിതകളെ സാഹിത്യത്തെ തേടികൊണ്ടിരിക്കും 

'താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴിതന്‍ പുഷ്കലകണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍.

പാടത്തുപോയ്പ്പാംസുലപാദചാരി
കൃഷീവലൻ വേല തുടങ്ങി നൂനം
സോത്സാഹമായ് കാലികളെ ത്തെളിക്കു-
മവന്റെ താരസ്വരമുണ്ടൂ കേൾപ്പൂ.'
(ഗ്രാമീണ കന്യക – കുറ്റിപ്പുറത്ത് കേശവൻ നായർ)- എന്ന കവിത അന്വേഷിച്ച് ഞാൻ അലഞ്ഞതുപൊലെ 

(ശ്രീ. സുധീർ പണിക്കവീട്ടിലിനോടും വായനക്കാരനോടും അകമഴിഞ്ഞ നന്ദി )

andrew 2015-08-09 19:53:53

Thank you Sri. Puthenkurish for the words of wisdom.


Kahlil Gibran's poem -Poets voice

is an enlightenment path for all writers.

The poem is a sublimated version of the 'sermon on the mount in the gospel according to Mathew. From whatever you are wake up or get up and walk forward is the motto behind the sermon on mount. Here in this poem we can see the tears flowing down his cheeks for the poor .

Reap for …....................... the hungry

Grape juice for …........... the thirsty

lamp by the window for ... …..... the ones in dark.

To all those writers out there, let this be your pledge. If you cannot , then stop writing.

If you cannot give, lessons of wisdom, compassion, respect to the people out there do not continue writing. Many of you writers has no energy, enthusiasm and above all humanitarianism enlightenment. Then what you write is simply combination of meaningless words.

Humans may divide themselves in to tribe , race, religion ,color and all different nonsense. But for a true writer , universe is his canvas, he must be a a citizen of the world government.

The temples of soul are not made of stones, each and every brick is made of feelings and compassion. This the path for all to follow- the paths of compassion and feelings.

Your words, deeds and writings must touch the human mind with the magic wand to change. If your words needs some other one to clarify and interpret, you are a failure, then you should stop writing.

Anthappan 2015-08-10 06:48:23

“I do all these things because I live in them; and if destiny should tie my hand and prevent me from doing so then death would be my only desire. For, I am a poet.  And, if I cannot give I will refuse to receive “What a powerful line by Khalil Gibran.  As Vidyahdaran and Andrew suggested, writers should revisit and evaluate themselves for why they are writing.  Do they write for recognition or to be called poet by writing with all complexities?  It looks like some of the poems are like puzzle to be solved by the readers.  Write poems, articles, and story to provoke the thoughts of the readers to bring about the changes in society.  In this poem, the poet is stressing about giving and taking care of the needy.  How many of the writers here are connected with community or associated with some kind of community activity?  Going to church and feeding the pigs are not considered activity.  It is to prop up the already screwed up ego and oppress others.  Kudos to Mr. Puthenkurish translating such meaningful poems of Khalil Gibran .

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക