Image

ആര്‍ത്തവവും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം

Published on 09 August, 2015
ആര്‍ത്തവവും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം
ആര്‍ത്തവവും അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം. വായില്‍ തോന്നുന്നത്‌ വിളിച്ചുകൂവി വലതുപക്ഷത്തെ അസഹിഷ്‌ണുക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്ന കോടീശ്വരന്‍ ഡൊണാള്‍ഡ്‌ ട്രമ്പ്‌ (ട്രമ്പ്‌ എന്നാല്‍ നമ്മുടെ തുരുപ്പ്‌ തന്നെ) ആണ്‌ കഥാപാത്രം. പക്ഷെ ഇത്തവണ ട്രമ്പിന്റെ കഥകഴിയുമെന്ന്‌ വിവരമുള്ളവര്‍ കരുതുന്നുണ്ടെങ്കിലും ട്രമ്പിന്റെ ജനപിന്തുണയ്‌ക്ക്‌ കോട്ടമൊന്നുമില്ല.

പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായി രംഗത്തുള്ള പതിനേഴ്‌ റിപ്പബ്ലിക്കന്‍മാരില്‍ പത്തുപേരെ ഉള്‍പ്പെടുത്തി ഫോക്‌സ്‌ ന്യൂസ്‌ ഒഹായോയിലെ ക്ലീവ്‌ ലാന്റില്‍ നടത്തിയ ചര്‍ച്ചയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. ചര്‍ച്ചയുടെ മൂന്നംഗ മോഡറേറ്റര്‍മാരിലൊരാളായ മെഗിന്‍ കെല്ലി കടുത്ത ചോദ്യം ചോദിച്ചുവെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നുവെന്നുമാണ്‌ ട്രമ്പിന്റെ പരാതി.

ചോദ്യം ഇതായിരുന്നു: `താങ്കള്‍ സ്‌ത്രീകളെ തടിച്ചിപ്പന്നികള്‍, പട്ടികള്‍, വൃത്തികെട്ട മൃഗങ്ങള്‍ എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്‌. പ്രസിഡന്റാകാന്‍ പോകുന്ന ഒരാള്‍ക്ക്‌ യോജിച്ചതാണോ ഇത്‌'.

ടിവി കൊമേഡിയന്‍ റോസി ഓഡോണല്ലിനെ മാത്രമേ താന്‍ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന്‌ ട്രമ്പ്‌ മറുപടി നല്‍കി. എന്നാല്‍ സ്‌ത്രീകള്‍ക്കെതിരേ ട്വിറ്ററിലൂടെ ട്രമ്പ്‌ നിരന്തരം  അധിക്ഷേപം ചൊരിയുന്നത്‌ കെല്ലി ചൂണ്ടിക്കാട്ടി. ഇതാണ്‌ ട്രമ്പിനെ ചൊടിപ്പിച്ചത്‌. പക്ഷെ ഡിബേറ്റ്‌ കഴിഞ്ഞപ്പോഴും ജനപ്രീതിയില്‍ ട്രമ്പ്‌ തന്നെ മുന്നിലായിരുന്നു.

പിറ്റേന്ന്‌ സി.എന്‍.എന്നില്‍ നടത്തിയ അഭിമുഖത്തില്‍ ഫോക്‌സ്‌ ന്യൂസ്‌ ഡിബേറ്റില്‍ തനിക്ക്‌ നീതി ലഭിച്ചില്ലെന്നും, കെല്ലി കടന്നാക്രമണം നടത്തിയെന്നും ട്രമ്പ്‌ പറഞ്ഞു. കെല്ലിയുടെ കണ്ണുകളില്‍ നിന്നും മറ്റെവിടെയെല്ലാമൊക്കെയോ നിന്നും രക്തം വമിക്കുകയായിരുന്നുവെന്നും ട്രമ്പ്‌ ആരോപിച്ചു.

ഇതിന്റെ അര്‍ത്ഥം കെല്ലി ആര്‍ത്തവ ദിനങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ്‌ കടുത്ത ചോദ്യം ചോദിച്ചത്‌ എന്ന്‌ വ്യാഖ്യാനിക്കപ്പെട്ടു. അതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ട്രമ്പിനെതിരായി. അറ്റ്‌ലാന്റയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു പരിപാടിയിലേക്ക്‌ ട്രമ്പിനുള്ള ക്ഷണം പിന്‍വലിക്കുകയും ചെയ്‌തു.

ട്രമ്പിനുണ്ടോ കുലുക്കം. തന്റെ പരാമര്‍ശത്തെ ആര്‍ത്തവവുമായി ബന്ധപ്പെടുത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ കഴിയൂ എന്നാണ്‌ ട്രമ്പിന്റെ പക്ഷം. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വമിക്കുന്നു എന്നാണ്‌ താന്‍ ഉദ്ദേശിച്ചത്‌.

മൊത്തം 24 ദശലക്ഷം പേര്‍ വീക്ഷിച്ച ഡിബേറ്റ്‌ , കണ്ടവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ്‌ സൃഷ്‌ടിച്ചിരുന്നു. എന്തായാലും ഇത്തരമൊരാളെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട്‌, ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയാകുമെന്നു കരുതുന്ന ഹിലാരി ക്ലിന്റണെ തോല്‍പിക്കാനാവില്ലെന്ന തിരിച്ചറിവിലാണ്‌ റിപ്പബ്ലിക്കന്‍ നേതാക്കളില്‍ നല്ലൊരു പങ്ക്‌. അതിനു പുറമെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു പറഞ്ഞ ഏക സ്ഥാനാര്‍ത്ഥിയും ട്രമ്പ്‌ തന്നെ. പാര്‍ട്ടിയുടെ ചൊല്‍പ്പടിയില്‍ ട്രമ്പ്‌ നില്‍ക്കില്ലെന്നര്‍ത്ഥം.

ഡിബേറ്റില്‍ തിളങ്ങിയില്ലെങ്കിലും മിതവാദിത്വംകൊണ്ട്‌ ശ്രദ്ധേയനായ മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ്‌ ബുഷ്‌ (ബുഷ്‌ മൂന്നാമന്‍) ട്രമ്പിനെതിരേ രംഗത്തുവന്നു. 53 ശതമാനം വോട്ടര്‍മാരെയാണ്‌ ട്രമ്പ്‌ അപമാനിച്ചതെന്നദ്ദേഹം പറഞ്ഞു.

യാതൊരു ക്ഷമാപണവും ട്രമ്പ്‌ അര്‍ഹിക്കുന്നില്ലെന്നാണ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ മുന്‍ ഹ്യൂലൈറ്റ്‌ പായ്‌ക്കാര്‍ഡ്‌ മേധാവിയും വനിതയുമായ കാര്‍ലി ഫിയോറിന ട്വിറ്ററില്‍ കുറിച്ചത്‌.

അറ്റ്‌ലാന്റയില്‍ ക്ഷണം റദ്ദാക്കിയ റിപ്പബ്ലിക്കന്‍ നേതാവ്‌ എറിക്‌ എറിക്‌സണെതിരേ ശക്തമായി ആഞ്ഞടിക്കാനും ട്രമ്പ്‌ ക്യാമ്പ്‌ മടിച്ചില്ല. എറിക്‌സണ്‍ ഒരു `ലൂസര്‍' ആണെന്നും തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളെ മാത്രമേ ഇതിനു മുമ്പ്‌ പിന്തുണച്ചിട്ടുള്ളുവെന്നും ട്രമ്പ്‌ ക്യാമ്പ്‌ ആക്ഷേപിച്ചു.

സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യമാണ്‌ ട്രമ്പിനെ ഏറ്റവും പ്രകോപിപ്പിച്ചതെന്ന്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. പണമുണ്ടെങ്കില്‍ തനിച്ച് മത്സരിക്കാമെന്നും ട്രമ്പ്‌ പറഞ്ഞു.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയും മെക്‌സിക്കോയ്‌ക്ക്‌ എതിരേയും പറഞ്ഞുകൊണ്ടാണ്‌ ട്രമ്പ്‌ ജനശ്രദ്ധ നേടാന്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ മുന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായിരുന്ന സെനറ്റര്‍ ജോണ്‍ മക്‌ കെയിന്റെ പട്ടാള സേവനത്തെ പുച്ഛിച്ചു സംസാരിച്ചതും വിവാദമായി. പക്ഷെ വിവാദങ്ങളിലുണ്ടോ ട്രമ്പ്‌ കുലുങ്ങുന്നു. വിവാദമാണല്ലോ അദ്ദേഹത്തിന്റെ ശക്തി.

പക്ഷെ വലിയ ലോക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഇങ്ങനെ കോമാളിത്തമായി മാറുന്നു എന്നത് പൊതുവെ അലോസരമുണ്ടാക്കിയിട്ടുണ്ട്.

അടിക്കുറിപ്പ്:
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പപേക്ഷിക്കുന്ന പ്രശ്‌നം ഇല്ലെന്നും ട്രമ്പ് എന്‍.ബി.സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ആയിരക്കണക്കിനു സ്ത്രീകള്‍ തന്റെ കമ്പനികളില്‍ ജോലി ചെയ്യുന്നു. പലര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ താന്‍ നല്‍കി. സ്ത്രീകളോടു തനിക്ക് ബഹുമാനക്കുറവൊന്നുമില്ല.

ആര്‍ത്തവവും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം
ആര്‍ത്തവവും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം
ഡിബേറ്റ്‌ മോഡറേറ്റ്‌ ചെയ്‌ത ഫോക്‌സ്‌ ന്യൂസിന്റെ മെഗിന്‍ കെല്ലി, ബ്രെറ്റ്‌ ബായര്‍, ക്രിസ്‌ വാലസ്‌.
Join WhatsApp News
Anthappan 2015-08-09 20:13:05

Fox is the Republican parities Mouth piece.  By joining all other candidates Fox is trying to eliminate Donald Trump.  But the more they kick him the stronger he becomes.   The moderator wanted him to make a pledge that he would support the candidate chosen by the GOP.  It was a question aimed at Donald trump but his answer baffled them.  Not only he wouldn’t make the pledge but threatened them that he would run as an independent.   Even though he made many outrageous comments about John McCain, Senator Lindsey Graham, and women his poll numbers rise to the top.  When he said John McCain is not a war hero, and he respect the veterans those who are dying in the VA hospital without getting proper care, he was indirectly telling that McCain was in the Veteran Committee for more than thirty years and did nothing to be called as war hero.    On the debate night when he said most of the people on the stage debating with him had taken his contribution for their election.  He then lashed out that most of the politicians are corrupted and take money from the lobbying group.  He also pointed out about the recent meeting called by Koch brothers  and invited most of the candidates on the stage to get the part of 800 million dollars they have allocated to  defeat Hillary Clinton.  Donald Trump is exposing the corrupted politicians in this country and people like it.  

andrew 2015-08-10 06:10:44

Trumph reflects a large majority of Republican attitude. I agree very much to Anthappan's observation. Trumph is not a crooked hypocrite politician. The rest of the candidates won't say it loud because they don't want to loose the votes of Hispanics and women. They all oppose immigration and w omen’s rights and increasing minimum wage. In fact they don't care for the poor, working class and women.

I am working for Hilary. But I like to see Trumph as a presidential candidate.

Trump Fan 2015-08-10 06:31:52

The entire debate was a conspiracy orchestrated by GOP and Fox to boot Trump out of their camp.   Megan Kelly and Chris Wallace conspired against Trump and asked two ridiculous questions, rather than asking questions on issues concerning this country right now.  She was asking Trump the insignificant question about the women and their look when there was more serious question on women’s health issue on which Jeff Bush commented.  Chris Wallace is not a journalist but he is paid agent by GOP working through FOX.   Despite all these conspiracy and attempt to boot Trump out, it has the opposite effect on him.  He is at least kicking the ass of some of the corrupted politicians. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക