Image

മുകേഷും ഭാര്യ മേതില്‍ ദേവികയും നാടകത്തില്‍ ഒരുമിക്കുന്നു

Published on 10 August, 2015
മുകേഷും ഭാര്യ മേതില്‍ ദേവികയും നാടകത്തില്‍ ഒരുമിക്കുന്നു
നടന്‍ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും ഒരുമിച്ച്‌ വേദിയിലെത്തുന്നു. പ്രശസ്‌ത കന്നഡ നാടകകൃത്ത്‌ ഗിരീഷ്‌ കര്‍ണാടിന്റെ വിഖ്യാത നാടകം നാഗമണ്‌ഡലയുടെ പുനരാവിഷ്‌കാരമായ `നാഗ' യിലൂടെയാണ്‌ മുകേഷും ദേവികയും നാടകവേദിയില്‍ ഒരുമിക്കുന്നത്‌.

കാളിദാസ കലാകേന്ദ്രയെ സംബന്ധിച്ച്‌ `നാഗ' നിരരവധി പ്രത്യേകതകളുള്ള ഒരു നാടകമാണ്‌. മുകേഷും ഭാര്യ മേതില്‍ ദേവികയും ഒരുമിച്ചു വേദിയിലെത്തുന്നു. അതോടൊപ്പം മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രന്‍ ഇരുപത്‌ വര്‍ഷങ്ങള്‍ക്കു ശേഷം രംഗപ്രവേശനം നടത്തുന്നു എന്ന പ്രത്യേകതയും. മേതില്‍ ദേവികയെ സംബന്ധിച്ച്‌ നൃത്താധ്യാപികയില്‍ നിന്നും നാടക വിദ്യാര്‍ത്ഥിയിലേക്ക്‌ ഒരു വേഷപ്പകര്‍ച്ചകൂടിയാണ്‌ നാഗ. കേരളത്തിലും ഇന്ത്യയിലും പ്രശസ്‌തയായ മോഹിനിയാട്ടം നര്‍ത്തകിയായ മേതില്‍ ദേവിക ഇതാദ്യമായി നാടകത്തില്‍ അഭിനയിക്കുമ്പോള്‍ നടനും ഭര്‍ത്താവുമായ മുകേഷ്‌ അതിനെ വിലയിരുന്നുണ്ട്‌.

കലകള്‍ക്കിടയില്‍ മതിലുകളില്ലെന്ന്‌ ഈ നാടകാനഭവത്തിലൂടെ ദേവിക മനസിലാക്കിയെന്ന്‌ മുകേഷ്‌ പറഞ്ഞു. നൃത്തത്തിന്‌ വര്‍ഷങ്ങളുടെ അഭ്യാസം വേണം. നാടകം അങ്ങനെയല്ല. അത്‌ വ്യത്യസ്‌തമായ ഒരു കലയാണ്‌. വര്‍ഷങ്ങളുടെ ശിക്ഷണവും അഭിനയ ശീലവും വേണം. ഒരു കല മനസിലുണ്ടെങ്കില്‍ കണ്ടും കേട്ടും പരിചയമുണ്ടെങ്കില്‍ അത്‌ ശിക്ഷണത്തിലൂടെ വളരെ ചെറിയ കാലയളവില്‍ വളരെ നന്നായി അവതരിപ്പിക്കാനാകും. മനസില്‍ കലയുണ്ടെങ്കില്‍ നാടകത്തിന്റെ നാടകീയത വേഗം പഠിക്കാന്‍ സാധിക്കും. മനസില്‍ കലയുള്ള വ്യക്തിയാണ്‌ ദേവിക. അതുകൊണ്ടു തന്നെ രണ്ടു ദിവസത്തെ ക്‌ളാസ്‌ കൊണ്ട്‌ ദേവികക്ക്‌ രംഗഭാഷ മനസിലാക്കാന്‍ കഴിഞ്ഞു. ഛായാമുഖിക്കു ശേഷമുള്ള ഇടവേളയിലാണ്‌ ദേവിക ജീവിതത്തിലേക്ക്‌ കടന്നുവരുന്നത്‌. ഞങ്ങള്‍ ഒരുമിച്ചൊരു നാടകം എന്ന സ്വപ്‌നം നാഗയിലൂടെ യാഥാര്‍ത്ഥ്യമാവുകയാണ്‌. രണ്ടു പേര്‍ക്കും തുല്യ പ്രാധാന്യമുള്ള കഥയാണെങ്കിലും ദേവിക അവതരിപ്പിക്കുന്ന റാണി എന്ന കഥാപാത്രം ഒരു പടി മുന്നില്‍ നില്‍ക്കുന്നു എന്നും മുകേഷ്‌ പറഞ്ഞു.
നാഗയില്‍ കുരുടമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആളെ തിരക്കുമ്പോഴാണ്‌ സന്ധ്യ ചേച്ചി അവതരിപ്പിച്ചാല്‍ കഥാപാത്രം നന്നാകുമെന്ന്‌ ദേവിക അഭിപ്രായപ്പെടുന്നത്‌. അതോടെ സന്ധ്യയും നാഗയുടെ ഭാഗമായി. ഒപ്പം നാഗയെന്നത്‌ കുടുംബനാടകവും.
മുകേഷും ഭാര്യ മേതില്‍ ദേവികയും നാടകത്തില്‍ ഒരുമിക്കുന്നു
മുകേഷും ഭാര്യ മേതില്‍ ദേവികയും നാടകത്തില്‍ ഒരുമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക