Image

സൂര്യകാന്തി പൂക്കളേ.... (വേനല്‍ കുറിപ്പ്‌ 6: സുധീര്‍ പണിക്കവീട്ടില്‍)

Published on 13 August, 2015
സൂര്യകാന്തി പൂക്കളേ.... (വേനല്‍ കുറിപ്പ്‌ 6: സുധീര്‍ പണിക്കവീട്ടില്‍)
മഞ്ഞു വീണു, മഴ പെയ്‌തു എന്നൊക്കെ പറയുമ്പോള്‍ വെയില്‍ ഉദിച്ചു എന്നാണു നമ്മള്‍ പറയുന്നത്‌. മറ്റ്‌ രണ്ടു ഋതുക്കള്‍ വീഴുമ്പോള്‍ വെയില്‍ ഉദിക്കുന്നു. അത്‌ കൊണ്ട്‌ തന്നെ വേനല്‍കാലം ഉണര്‍വ്വിന്റേയും ഉന്മേഷത്തിന്റേയും കാലമാണു്‌. അമേരിക്കയിലെ മിക്ക സംസ്‌ഥാനങ്ങളിലും വേനല്‍കാലം വസന്തകാലത്തിന്റെ ഒരു തുടര്‍ച്ചയാണ്‌. വസന്തം വിരിയിച്ച പൂക്കള്‍ക്കൊപ്പം പഴങ്ങളുടെ ഒരു അക്ഷയപാത്രം വേനലില്‍ പ്രക്രുതി മനുഷ്യര്‍ക്കായി ഒരുക്കുന്നു. `ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വ്രുക്ഷത്തിന്റെ വിത്തുള്ള ഫലം കായ്‌ക്കുന്ന സകല വ്രുക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്ക്‌ തന്നിരിക്കുന്നു, അവ നിങ്ങള്‍ക്ക്‌ ആഹാരമായിരിക്കട്ടെ'' (ഉല്‍പ്പത്തി 1:29). പ്രക്രുതി അമ്മയെപോലെയാണു്‌. നമ്മുടെ കാര്യങ്ങളില്‍ എത്രമാത്രം ശ്രദ്ധപതിപ്പിക്കുന്നു. വേനല്‍ ചൂട്‌ അസഹ്യമാകുമ്പോള്‍ പഴ വര്‍ഗ്ഗങ്ങള്‍ തണുപ്പ്‌ പകരാനായി എത്തുന്നു. വേനലില്‍ മാത്രം വിളഞ്ഞ്‌ പഴുക്കുന്ന ഫലങ്ങള്‍ എത്രയോ സ്വാദേറിയതാണു്‌. വേനല്‍ വിയര്‍പ്പിക്കുന്നു, പിന്നെ തണുപ്പിക്കുന്നു. ചൂടും വെളിച്ചവും നല്‍കുന്ന വരദായിനി.

സൂര്യനഭിമുഖമായി മാത്രം വിടരുന്ന പൂക്കള്‍ സൂര്യരശ്‌മികളൂടെ മാര്‍ഗ്ഗമനുസരിച്ച്‌ അവയുടെ മുഖം തിരിക്കുന്നു. സൂര്യകാന്തി പൂക്കള്‍ ഈ ഇനത്തില്‍ പെടുന്നു. അവയുടെ ഇതളുകള്‍ക്ക്‌ സൂര്യന്റെ ആക്രുതിയാണു്‌. സൂര്യകാന്തിപൂക്കളുടെ ഈ സവിശേഷത മഹാകവി ജി. വളരെ മനോഹരമായി. എടുത്ത്‌ കാട്ടുന്നുണ്ട്‌ `സൂര്യകാന്തി' എന്ന കവിതയില്‍ `....മുഗ്‌ദമാം മുഖം പൊക്കി സുന്ദര ദിവാകരന്‍ ചോദിച്ചു മധുരമായി, ആരു്‌ നീ അനുജത്തി നിര്‍ന്നിമേഷമായെന്തെന്‍ തേരു്‌ പോകവേ നീളെ, നോക്കി നില്‍ക്കുന്നു ദൂരേ.. സൗമ്യമായി പിന്നെ പിന്നെ വിടരും സ്‌നിഗ്‌ദ കണ്ണാല്‍ രമ്യമായി വീക്ഷിക്കുന്നു തിരിഞ്ഞു തിരിഞ്ഞെന്നെ നീ`. നിലാവ്‌ പോലെ പൊന്‍ വെയിലും സഹ്രുദയ മനസ്സുകള്‍ക്ക്‌ എന്നും ഹരം പകരുന്നു. ഒരു പക്ഷെ നിലാവിന്റെ സൗമ്യമനോഹാരിതയെക്കാള്‍ ഗാംഭീര്യമാര്‍ന്ന പ്രസരിപ്പും ചൈതന്യവും സൂര്യരശ്‌മികള്‍ പകരുന്ന വെയിലിനു തന്നെ.

മനുഷ്യ മനസ്സുകളില്‍ നിന്ന്‌ വിഷാദമകറ്റി അവിടെ സന്തോഷത്തിന്റെ ദിവ്യമായ പ്രകാശം പരത്താന്‍ സൂര്യകാന്തി പൂക്കള്‍ക്ക്‌ പ്രത്യേക കഴിവാണു്‌. സൂര്യകാന്തിപൂക്കളെ വെറുതെ നോക്കി നില്‍ക്കുന്നത്‌ തന്നെ ആനന്ദപ്രദമാണു്‌. കവികള്‍ക്ക്‌ വളരെ സന്തോഷം നല്‍കുന്ന പ്രക്രുതിയുടെ ഇത്തരം പ്രതിഭാസങ്ങള്‍ വേനല്‍ കാലത്തിന്റെ വരദാനമാണു്‌. ശീ ചിന്മയ്‌ ഇങ്ങനെ എഴുതിയിരിക്കുന്നു. ഉദിക്കുന്ന സൂര്യന്‍ നമ്മുടെ മനസ്സുകളെ ആനന്ദം നല്‍കി അനുഗ്രഹിക്കുന്നു. അസ്‌തമിക്കുന്ന സൂര്യന്‍ മനസ്സില്‍ ശാന്തി നിറച്ച്‌ അനുഗ്രഹിക്കുന്നു.

അമേരിക്കയില്‍ സ്വന്തം ഭൂമി കൈവശപ്പെടുത്തിയ ഭാഗ്യവാന്മാരായ മലയാളികള്‍ അവരുടെ വീടിന്റെ പുറകില്‍ പഴങ്ങളും പച്ചക്കറികളും നട്ട്‌ വളര്‍ത്തി ഭാരതത്തിലെ കര്‍ഷക പാരമ്പര്യത്തിന്റെ ഓര്‍മ്മ പുതുക്കുന്നുണ്ട്‌. വീട്ടിലെ പച്ചക്കറി തോട്ടം മത്സരബുദ്ധിയോടെ സൂക്ഷിക്കുന്നവര്‍ മലയാളികള്‍ ആണു്‌. ഏറ്റവും നല്ല പച്ചക്കറിതോട്ടത്തിനു സമ്മാനങ്ങളും അവാര്‍ഡുകളും അവര്‍ ഏര്‍പ്പെടുത്തുന്നു. അവാര്‍ഡ്‌ അമേരിക്കന്‍ മലയാളിയുടെ ഒരു ബലഹീനതയായത്‌ എങ്ങനെ എന്ന്‌ ഒരു ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. മായം കലരാത്ത പച്ചക്കറികള്‍ പാകം ചെയ്‌ത്‌ രുചിയോടെ ഭക്ഷിക്കുകയും ഒപ്പം ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ പടവലങ്ങയുടെ നീളവും, മത്തന്റെ വലുപ്പവും നോക്കി ഒരു അവാര്‍ഡ്‌ ഒപ്പിക്കാമെന്ന്‌ കണക്ക്‌ കൂട്ടുന്ന മലയാളിക്കും വേനല്‍ അനുഗ്രഹമാണു്‌. വേനല്‍ കാര്‍ഷിക വിളകളുടെ ഉത്സവകാലമാകുന്നു. കേരളീയന്റെ പച്ചക്കറി തോട്ടം കണ്ടു്‌ അത്ഭുതപ്പെടുന്ന മദാമ്മ പറയുന്നു. എന്റെ സുഹ്രുത്ത്‌ ദോറൊത്തി വര്‍ഷങ്ങളോളം ഇവിടെ താമസിച്ചിട്ടും ഈ മണ്ണില്‍ ഇങ്ങനെ ഫലങ്ങള്‍ മുളപ്പിക്കാമെന്ന്‌ അറിഞ്ഞില്ലല്ലോ. മണ്ണു്‌ അതായ്‌ത്‌ ഭൂമി വിത്തുകള്‍ ഏറ്റു വാങ്ങുന്നു. അനുകൂല സാഹചര്യങ്ങളില്‍ അവയ്‌ക്ക്‌ മുളപൊട്ടുന്നു.

കയ്‌പ്പക്കയെ ഒരു പന്തലൊരുക്കിയാണു്‌ നമ്മള്‍ എതിരേല്‍ക്കുന്നത്‌. വളരാന്‍ കെട്ടികൊടുക്കുന്ന നൂലില്‍ ദ്രുഢമായി ചുറ്റിപുണര്‍ന്ന്‌, ആരെങ്കിലും കാണുന്നുണ്ടോ എന്ന്‌ നോക്കി നാണം പൂണ്ട്‌, പടര്‍ന്ന്‌ കയറുന്ന കയ്‌പ്പക്ക വള്ളികള്‍ സൂര്യരശമികള്‍ തട്ടുമ്പോള്‍ ഹരിതഭംഗിയും സുഗന്ധവും പ്രസരിപ്പിച്ച്‌ നട്ടു വളര്‍ത്തുന്നവര്‍ക്ക്‌ ഊര്‍ജ്‌ജം പകരുന്നു. മദ്യപാനികള്‍ ഇതിന്റെ സുഗന്ധം ശ്വസിച്ചാല്‍ അവര്‍ക്ക്‌ മദ്യപാനാസക്‌തി കുറയുമത്രെ. മദ്യവിമുക്‌തനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഈ വേനല്‍കാലം മുഴുവന്‍ അവരുടെ കയ്‌പ്പക്ക പന്തലില്‍ കുറച്ച്‌ സമയം ചിലവഴിച്ച്‌ മുക്‌തി നേടാന്‍ കഴിയും.

ജീവിതത്തിന്റെ ആഘോഷവേളകള്‍ക്കായി നമ്മള്‍ വേനല്‍ മാസത്തെ തിരഞ്ഞെടുക്കുന്നു. വാസ്‌തവത്തില്‍ ജീവിക്കാനായി മനുഷ്യര്‍ തിരഞ്ഞെടുക്കുന്ന കാലം വേനല്‍മാസമാണു്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ അവുധികാലം. അത്‌കൊണ്ട്‌ തന്നെ മാതാപിതാക്കള്‍ക്കും. വേനല്‍ ഒരു സഞ്ചാര കാലമാണു്‌. കാണാത്ത സ്‌ഥലങ്ങള്‍ തേടിയുള്ള വിനോദ യാത്രകള്‍ അപ്പോള്‍ നമുക്ക്‌ സാദ്ധ്യമാകുന്നു. എല്ലാ മനസ്സുകളിലും വെയില്‍പോലെ ഉദിച്ച്‌ നില്‍ക്കുന്ന സ്വപ്‌നങ്ങള്‍. ചുറ്റിലും കണ്ണോടിക്കുമ്പോള്‍ നയനാനന്ദകരമായ കാഴ്‌ച്ചകള്‍. പ്രകുതി എന്നും മനുഷ്യനു മാതാവാണു്‌. അമ്മയെ സ്‌നേഹിക്കാത്തവര്‍, രക്ഷിക്കാത്തവര്‍ ശപിക്കപ്പെട്ടവരാകുന്നു. മലയാളത്തിന്റെ പ്രിയകവി ഓ.എന്‍.വി സാര്‍ പ്രകുതിമാതാവിനെ കുറിച്ചെഴുതിയത്‌ താഴെ ഉദ്ധരിക്കയാണു്‌. വായനകാരുടെ മനസ്സില്‍ നാം ജീവിക്കുന്ന ഈ പ്രക്രുതിയോടുള്ള തരളഭാവങ്ങള്‍ ഉണരാന്‍ അത്‌ സഹായിക്കുമെന്ന്‌ വിശ്വസിക്കുന്നു.

ആയിരമുണ്ണിക്കനികള്‍ക്ക്‌ തൊട്ടിലും
താരാട്ടുമായ്‌ നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുള്ളുന്നതും
അഞ്ചിതള്‍പൂക്കളായി കൈകൊട്ടി നില്‍പ്പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്ക്‌ താളം പിടിച്ചതും

പ്രക്രുതിയെ സ്‌നേഹിക്കുക. അവളുടെ ഋതുക്കളെ ഇഷ്‌ടപ്പെടുക. മരത്തണലില്‍ നീളുന്ന നിഴലുകള്‍ നോക്കി വെറുതെ ഇരിക്കുക. തൂവെള്ള മേഘങ്ങള്‍ ആരൊ ഉണക്കാനിട്ട പഞ്ഞിക്കെട്ടുകള്‍ പോലെ പാറി പാറി പോകുന്നത്‌ എവിടേക്കാണെന്ന്‌ അന്വേഷിക്കുക. പഴങ്ങളും, പച്ചക്കറികളും നല്‍കുന്ന വിഭവ സമ്രുദ്ധി ആവോളം ആസ്വദിക്കുക. സന്ധ്യക്ക്‌ വിരിയുന്ന പൂക്കള്‍, നാലു മണി പൂക്കള്‍, നിശാഗന്ധികള്‍, അങ്ങനെ രാവിലെ മുതല്‍ മണവും സൗന്ദര്യവും കാണിച്ച്‌ നമ്മെ കൊതിപ്പിക്കുന്ന എണ്ണമറ്റ പൂമരങ്ങള്‍. ആറി തണുക്കുന്ന ഒരു ദിവസം. ഈ വേനല്‍ കഴിയാതിരിക്കട്ടെ എന്ന്‌ വെറുതെ മോഹിക്കാന്‍ മോഹം തോന്നുന്ന ദിനരാത്രങ്ങള്‍. ഇനിയും ബാക്കി നില്‍ക്കുന്ന നല്ല വേനല്‍ ദിവസങ്ങള്‍ നിങ്ങള്‍ക്കെല്ലാം ആഹ്ലാദദായകമാകട്ടെ എന്നാശംസിക്കുന്നു.

(അവസാനിച്ചു)
സൂര്യകാന്തി പൂക്കളേ.... (വേനല്‍ കുറിപ്പ്‌ 6: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Mohan Parakovil 2015-08-13 12:07:08
പ്രകൃതി സ്നേഹികളായ എഴുത്തുകാർ നാടിലുണ്ട്. അങ്ങ് അമേരിക്കയിലും മലയാളി എഴുത്തുകാർ പ്രകൃതി സ്നേഹം കാണിക്കുന്നത് പ്രശംസാർഹം. അവിടത്തെ അച്ച്ചായന്മാരെല്ലാവരും കൂടി പ്രകൃതി സ്നേഹവുമായി ഇങ്ങ് നാട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം.
Anthappan 2015-08-13 13:41:29

Thanks for the beautiful and timely article.  Nature is being destroyed everywhere. But when you travel in USA and European countries we see how much care people are taking to preserve the nature.  It is really hard to comprehend that some malayalees lived in this country for more than thirty years behave in an odd way when it comes to nature.  They cannot do anything in this country so they join hand and go and destroy the nature of Kerala.  Keralites are one of the irresponsible and moronic people (I am also part of it) who resort into this type of destructive behavior and justify it with stupid argument.  

THE question of the action of forests on rainfall has been debated by foresters, agriculturists, engineers, and others for a long period, the discussion probably dating back to the time at which scientific forest conservancy was first introduced. In the tropical and sub-tropical parts of the world this is not, however, the point of primary importance. The vital factor for the community at large is the determination of how far the destruction of forests in catchment areas and on the sides of hills and mountains in the drier parts of a country affects, in the first place, the level of the water in the big rivers, a matter of extreme importance when the rivers are utilized for irrigation or power works; secondly, the decrease in the local water supplies and in local precipitations upon which the cultivator is dependent; and, thirdly, erosion and avalanches, and the destruction they cause in the fertile valleys beneath. Sudden floods may also cause enormous damage to railways, towns, and so forth. In India, which was the first part of the British Empire to give consideration to this aspect of the forest question, the matter has been the subject of discussion and reports through the whole of the past century, a statement which will perhaps come as a surprise to many in Great Britain.

വിദ്യാധരൻ 2015-08-13 20:52:07
വേനൽ ,വസന്തം ഋതുഭേതങ്ങൾ പൂക്കൾ എന്നിവകൊണ്ട് പ്രകൃതി നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. സൂര്യകാന്തി പൂവിനെക്കുറിച്ച് പറയുമ്പോൾ വയലാറിന്റെ സൂര്യകാന്തിയുടെ ആത്മകഥ ആർക്ക് അവഗണിക്കാൻ സാധിക്കും 

പുഷ്യരാഗ കിരീടം ചൂടി 
പൂജാപുഷ്പവുമായി 
..............................................
"തേരിലിരിക്കും തേജോരൂപൻ 
തേടുകയാവമെന്നെ " 
സൗരഭമസുലഭ സൗരഭമുതിരും 
സൗഗന്ധികമാം പ്രണയം 
എന്നാത്മാവിൽ വിടർന്നത്‌ കാണാ-
നെന്നെഴുന്നെള്ളും ദേവൻ ?
തേരുംകൊണ്ടു പടിഞ്ഞാറാഴി -
ത്തിരകളിൽ മുങ്ങും വരെയും ,
തിരിഞ്ഞു നോക്കാറില്ലെൻ നാഥൻ 
തീർത്ഥയാത്രാലോലൻ 
എന്റെ മനോരഥം അവിടത്തോളം 
പിന്തുടരാറുണ്ടെന്നും 
മനസിലായിട്ടില്ലാ നാഥൻ 
മടങ്ങിയെത്തും മാർഗ്ഗം 

എനിക്ക് പന്തൊലൊരുക്കിയ പൂമര-
മെന്നോടൊരുനാളോതി 
"മറക്കുകപ്സരസുന്ദരി, നീ സഖി 
മനസ്സിനുള്ളിലെ മോഹം 
വരേണ്യനാവാം നാഥൻ പക്ഷെ 
വരില്ലവൻ നിൻ ചാരെ 

പറഞ്ഞത് മറ്റാരും അല്ല. പണ്ട് വരുണൻ ശാപത്താൽ മരം ആക്കി മാറ്റിയ സുരദ്രുമമാണ് സൂര്യകാന്തിയെ ഉപദേശിക്കുന്നത് 

ഋതുക്കൾ വന്നു മടങ്ങി കാലം 
കുതിച്ചു കുത്തി പാഞ്ഞു 
തപസ്സിളക്കാൻ വന്നെവെരെല്ലാം 
താനേ തോറ്റു പിരിഞ്ഞു 
ഗഗന തലത്തിലെ രഥചക്രത്തിൻ 
ഗതിക്രമങ്ങളെ നോക്കി 
മിഴികളലഞ്ഞു നടന്നൂ; ഹൃദയം 
മിടിച്ചു നിന്നു താനേ 
ഇരുന്നു വേരുപിടിച്ചു മണ്ണിൽ 
ഇലകൾ മുളച്ചു മെയ്യിൽ 
മുഖമൊരു പൂവിതളായീ ; ഞാനൊരു 
മുഗ്ദ്ധമലർച്ചെടിയായി 

അഴിഞ്ഞ പുരികുഴൽ കെട്ടാൻ നോക്കി 
ട്ടനങ്ങിയില്ലെൻ കൈകൾ 
ഇരുന്നിടത്തുന്നെഴുനേറ്റിട്ടോ 
നിരങ്ങിയില്ലെൻ കാൽകൾ !
കരഞ്ഞു നോക്കി മിഴിയിതെൾമാത്രം 
കൊഴിഞ്ഞു വീണു മണ്ണിൽ 
വിളിച്ചു നോക്കി സഖികളേ വാക്കുകൾ 
വിളഞ്ഞതില്ലെൻ ചുണ്ടിൽ !

വഴിയാത്രക്കാർ വന്നവർവന്നവർ 
മിഴിയിതളിന്മേൽ നുള്ളി 
"സൂര്യകാന്തിപ്പൂ കണ്ടില്ലേ?"
സുഹൃജ്ജനങ്ങൾ ചൊല്ലി 
അറിയാനാരുണ്ടറിയാനാരു -
ണ്ടനന്തമാമെൻ ദുഖം ?
അറിയാനാരുണ്ടടർന്നു വീഴുമൊ -
രനുരാഗത്തിൻ സത്യം 

സൂര്യകാന്തിപൂവിനു മനുഷ്യരെ പേടിയാണ്. കാരണം 

കഴുത്ത് കിള്ളിയെടുക്കും നിങ്ങൾ 
കാർകുഴൽതോറും തിരുകാൻ 
നിരക്കെയമ്പലനടകളിൽ മാലകൾ 
കൊരുത്തു കെട്ടി തൂക്കാൻ 
മഹാരഥന്മാർ നേതാക്കന്മാർ 
മൈതാനങ്ങളിൽ വന്നാൽ 
അവർക്ക് പൂച്ചെണ്ടേകാനെന്നെയും 
അറുത്തെടുക്കും നിങ്ങൾ 

പ്രകൃതിയുടെ കഴുത്തിനു കോടാലി വയ്ക്കാ തയാറെടുക്കുന്ന അമേരിക്കൻ മലയാളി സാഹിത്യകോമരങ്ങളെ കവി മുൻകൂട്ടി കണ്ടിരിന്നിരിക്കും. പക്ഷെ ഒരു കവിയുടെ മുറ്റത്ത്‌ വളരാൻ അവസരം കിട്ടിയ സൂര്യകാന്തിപൂവിനെ ഒന്ന് ശ്രദ്ധിക്കാം 

ഒരിക്കൽ ഞാനൊരു കവിയുടെ വീട്ടിൻ 
തിരുമുറ്റത്തു വിടർന്നു 
കവിൾതടത്തിൽ കണ്പീലികളിൽ 
കണ്ണീരോടിനടന്നു 
വിരിഞ്ഞ മിഴിമുനയാലെ ഞാനാ 
വീടിനുചുറ്റും നോക്കി 
വരുന്നതെപ്പോഴാവാമാളുകൾ 
കുരുന്നിതൾത്തല നുള്ളാൻ ?
അടുത്തു നിന്നൊരു പനിനീർപ്പൂവിൻ 
തുടുത്തുവിടരും ചുണ്ടിൽ 
മാധവമാസം വിളിച്ചു നല്കിയ 
മധുരസ്മേരം കണ്ടു 
അകലെജ്ജാലകവാതലിനരികിലെ 
യരളിപ്പൂക്കൾ പറഞ്ഞു 
"വസന്തംമെങ്ങും പോവാതെന്നും 
വാഴുകയാണി വീട്ടിൽ "

നടുങ്ങി ഞാനൊരു കാൽപ്പെരുമാറ്റം 
നടന്നടുത്തു നേരെ 
കഴുത്തു നുള്ളിയെടുക്കാനെത്തിയ 
കാപാലികനോ ചാരെ?

ഒരു കൈവിരലിൻ മൃതുലതവന്നെൻ 
നെറുകയിലൊന്നു തലോടി 
കവിയാണരികിൽ കാപാലികന-
ല്ലകന്നുമാറി പേടി!
ഇറുത്തെടുത്തില്ലാക്കവി കോരി -
ത്തരിച്ചുനിന്നോരെന്നെ 
മന്ദഹസിച്ചു കഴുത്ത് ഞെരിക്കും 
മനുഷ്യനല്ലെൻ മുന്നിൽ 

സൂര്യകാന്തിപൂവ് നിസാരമായി തോന്നിയേക്കാം പക്ഷെ  'നാകത്തിൽ നിന്ന് ലോകത്തിനാന്ദം'  നല്കാൻ പ്രകൃതി വിട്ടിരിക്കുന്ന ഓമനകളാണ് ഇവയെല്ലാം അത് മനസ്സിലാക്കുമ്പോൾ, സ്ഖരിയായെ വിട്ടിട്ടു സുഗതകുമാരിക്ക് ഒപ്പം നിന്ന് നമ്മൾക്ക് കൈകൂപ്പി ചൊല്ലാം 

ശ്യാമയാം നിശ്ശബ്ദ കാനനമേ നിന്നെ-
യാനന്ദബാഷ്പം നിറഞ്ഞ മിഴികളാൽ 
ഞാനൊന്നുഴിഞ്ഞുകൊള്ളട്ടെ കരം കൂപ്പി 
ഞാനൊന്ന് കണ്ടു നിന്നോട്ടെ മതിവരെ 

ശ്രീ സുധീർ പണിക്കവീട്ടിൽ വെറുതെ ഒരു ലേഖനം എഴുതിയതല്ല. അങ്ങനെയായിരുന്നെങ്കിൽ അത് വായനക്കാരെ സ്പർശിക്കാതെ പോയേനെ. പക്ഷേ 

"മന്ദഹസിച്ചു കഴുത്ത് ഞെരിക്കും 
മനുഷ്യനല്ലെൻ മുന്നിൽ"  ആ സൂര്യകാന്തി പുഴ്പ്പത്തോട് ചേർന്ന് എനിക്കും പറയുന്നതിന് സന്ദേഹമില്ല. അഭിനന്ദനം . പ്രത്യേകിച്ചു എന്റെ സൂര്യകാന്തിപൂവിനെ ഉൾപ്പെടുത്തി ഇതാവസാനിപ്പിച്ചതിൽ 

andrew 2015-08-13 10:46:49
accomplished a mission beautifully. Now you can concentrate on the next one. Best wishes.
പ്രകൃതി 2015-08-14 06:29:23
രണ്ജനി ഹരിദാസിനെ ബഹിഷ്കരിച്ചതുപോലെ സഖറിയാ എന്ന എഴുത്തുകാരനെ അമേരിക്കയിലെ മലയാള സാഹിത്യകാരന്മാർ ബഹിഷ്ക്കരിക്കുമ്പോൾ മാത്രമേ നിങ്ങൾ എന്നെ സ്നേഹിക്കുന്നു എന്നതിന് എന്തെങ്കിലും അർഥം ഉണ്ടാകുന്നുള്ളൂ.
വായനക്കാരൻ 2015-08-14 09:49:19
‘വേനൽച്ചൂടെ’ന്ന് പരാതി പറയുമ്പോഴും ഹേമന്തത്തിനു ശേഷം അസ്ഥികളിൽ ആളിക്കത്തുന്ന ചൂട് ഒരു ആഹ്ലാദം പകരുന്നു. കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന വേനൽ‌വെട്ടവും മോഹിപ്പിക്കുന്നു. അതിനെക്കുറിച്ചാണോ ജി.യുടെ സൂര്യകാന്തി പറഞ്ഞത്:  

"ദേഹമിന്നതിൻ ചൂടിൽ
ദഹിച്ചാൽ ദഹിക്കട്ടെ
മോഹനപ്രകാശമെ-
ന്നാത്മാവ് ചുംബിച്ചല്ലോ"

നല്ല ഒരു പരമ്പരക്ക് നന്ദി.
A.C.George 2015-08-14 12:08:15
Sudhir Sir,
Every chapter and the narration is very touchy and realisitic. I wait for your next chapter for your series.
ന്യൂയോർക്കൻ 2015-08-14 19:08:27
വേനലിന് ഭയങ്കര ചൂടാണ് റ്റെക്സസിൽ. പലർക്കും കണ്ണ് കാണാതായി. എഴുത്തുകാരൻ വേനലവസാനിച്ചെന്നു എഴുതിയിരിക്കുന്നത് ജോർജ്ജ് സാർ കണ്ടില്ലേ?

James Thomas 2015-08-15 04:08:17
വേനൽ കാല കുറിപ്പുകൾ പ്രസിദ്ധീകരിച്ച
ഇ മലയാളിക്ക് അഭിനന്ദനം.  എഴുത്തുകാർ
ഇത്തരം വിഷയങ്ങൾ എഴുതുമ്പോൾ
വായനകാര്ക്ക് സന്തോഷം.  ഒരു വേനലിനെ
കുറിച്ച് എന്തെഴുതാൻ എന്ന് സാധാരണകാരൻ
ചിന്തിക്കുമ്പോൾ എഴുത്തുകാരന് എന്തൊക്കെ
പറയാൻ ഉണ്ടെന്ന് മനസ്സിലായി. വേനൽ വരും
പോകും, എന്നാൽ എഴുത്തും അത് മനസ്സിന്
നല്കിയ ആനന്ദവും നില നില്ക്കും. ഇനിയും
കുറെ കൂടി എഴുതിയിട്ട് നിറുത്തിയാൽ
മതിയായിരുന്നു,.

ഗോപാലാൻ 2015-08-15 07:58:12
നിങ്ങൾ ഇങ്ങനെ വാശിപിടിക്കാതെ ജെയിംസ്‌ തോമസേ ? വേനൽലിനെക്കുറിച്ച് തന്നെ എഴുതികൊണ്ടിരുന്നാൽ തണുപ്പ് കാലം ഇങ്ങ് ഓടി എത്തും. എഴുത്തുകാരൻ സ്മയോചിതമായിട്ടാണ് എഴുത്ത് നിറുത്തിയത്. ഇതെന്തു കളിയാണെന്ന് പറ. വേണ്ടടത്തും,വേണ്ടാത്തിടത്തും ഒക്കെ തലയിടും. ഇനി ഇപ്പോൾ പറയും ഇത് മനപൂര്വ്വം പത്രാതിപര് നിറുത്തിയാതാണെന്ന്.  അഥവാ വേനലിനെ കുറിച്ച് ഇനിയും എഴുതണം എന്ന് തോന്നുന്നെങ്കിൽ എഴുത്തുകാരൻ റ്റെക്സ്സിന് പോര്. 104 ഡിഗ്രീയാ.  കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും.  കൂടാതെ ഇന്നുവരെ കാണാത്ത പല വേനൽ കാഴ്ചയും കാണാൻ കഴിയും 
വാടാപോടാ 2015-08-15 11:57:46
റ്റെക്സ്സിൽ ഉള്ളവന്മാരെല്ലാം ചൂടന്മാരാ. അതുകൊണ്ടാ ഞാൻ ന്യൂയോർക്കിൽ താമസിക്കുന്നത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക