Image

ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു

Published on 15 August, 2015
ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു
ഇന്ത്യയുടെ ഐക്യവും അഖണ്ഢതയും ഇന്ത്യന്‍ ജനത രാഷ്ട്രത്തിനുമേല്‍ നല്‍കിയ വിശ്വാസവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ അറുപത്തി ഒന്‍പതാമത് സ്വാതന്ത്രദിന പരേഡ് ഭാരതം ഒറ്റകെട്ടായ് നിന്നുകൊണ്ട് ആഘോഷിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമായത്. ഇന്ത്യന്‍ ജനത സമാധാനത്തിനുവേണ്ടി നമുക്ക് കൈകോര്‍ക്കാം എന്ന സന്ദേശം ലോകജനതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചു.
കോഴിക്കോട് വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡ് മന്ത്രി എം.കെ.മുനീര്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പാസ്ഔട്ട് പരേഡ് സ്വീകരിച്ച മന്ത്രി രാജ്യം ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധിയേയും ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ മേയര്‍ എ.കെ.പ്രേമജം, എം.കെ.രാഘവന്‍ എം.പി., പോലീസ് കമ്മീഷ്ണര്‍ പി.ഐ. വത്സന്‍ ഐപിഎസ്, കളക്ടര്‍ എന്‍. പ്രശാന്ത് ഐ.എ.എസ്, തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

ഫോട്ടോ/ റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്

ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു
മന്ത്രി മുനീര്‍ പാസ്ഔട്ട് പരേഡ് പരിശോധിക്കുന്നു.
ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു
മന്ത്രി മുനീര്‍ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിക്കുന്നു, ജില്ലാകളക്ടര്‍ എന്‍. പ്രശാന്ത് സമീപം.
ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു
ഒരേ മനസ്സോടെ സ്വാതന്ത്രദിന പരേഡില്‍ അണിനിരന്ന പോലീസുകാര്‍.
ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു
പരേഡ് നടക്കുന്നതിനിടെ തളര്‍ന്നിരിക്കുന്ന എന്‍സിസി വനിതാ കേഡറ്റ്.
ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു
അച്ഛന്റെ തോളിലിരുന്നു പരേഡ് കാണുന്ന കുട്ടിയും പരേഡ് മൊബൈലില്‍ പകര്‍ത്തുന്ന സ്ത്രീയും.
ഭാരതമെങ്ങും സ്വാതന്ത്രദിനമാഘോഷിച്ചു
ഗാലറിയിലിരുന്നു കയ്യില്‍ പതാകയേറ്റി പരേഡ് വീക്ഷിക്കുന്നയാള്‍.
Join WhatsApp News
Mad at you 2015-08-15 06:09:15
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിനു വേനടി പടപോരുതുവാൻ തയാറായി നില്ക്കുന്ന സ്ത്രീപുരുഷന്മാർക്ക് വെയിലത്തി നിൽക്കുന്നതിൽ നിന്ന് ഒസിവാക്കപ്പെട്ടിട്ടില്ല.  അമേരിക്കൻ പ്രസിഡണ്ട് ഒബാമ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നത് ഭൂമിയുലൂടെ നടന്നുകൊണ്ടാണ്. അതുപോലെ ബാക്കിയുള്ളവർക്ക് ഒക്കെ, സ്ത്രീകളടക്കം പാന്റ്സും ഷർട്ടും ധരിക്കാം പക്ഷെ കേരളത്തിലെ കൊമ്പത്തെ മന്ത്രിമാർ മുണ്ട് ഉടുത്ത് ജീപ്പിൽ എഴുനേറ്റു നിന്നാണ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നത്.  ഇത് വളരെ പരിതാപകരം തന്നെ.  ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അച്ചടക്ക രാഹിത്യത്തോടെ, ഭാരതത്തിന്റെ സൈന്യത്തെ അവമാനിനിക്കുന്ന ഇവന്മാരെ മന്ത്രിമാരായി വീണ്ടും തിരെഞ്ഞെടുക്കുന്ന കേരളത്തിലെ എന്റെ സഹോദരങ്ങളോട് എനിക്ക് അമർഷമാണ്'

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക