Image

ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)

Published on 18 August, 2015
ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
2013 മാര്‍ച്ച് പതിമൂന്നാം തിയതി അര്‍ജന്റീനയിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ബെര്‍ഗോളിയെ സഭയുടെ ഇരുന്നൂറ്റി അറുപത്തിയാറാമത് മാര്‍പ്പായായി, പത്രോസിന്റെ പിന്‍ഗാമിയായി കര്‍ദ്ദിനാള്‍ സംഘം തിരഞ്ഞെടുത്തു. വത്തിക്കാനില്‍ പുതിയ പാപ്പാ ആരെന്നറിയാന്‍ ലോകം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന സമയമായിരുന്നു. വെളുത്ത പുക കണ്ട് അവിടെ തിങ്ങികൂടി, നോക്കി നില്ക്കുന്ന ജനത്തോടായി വത്തിക്കാന്റെ ഉച്ഛഭാഷണികള്‍ ശബ്ദിച്ചതിങ്ങനെ, 'സമസ്ത ലോകത്തോടുമായി ഒരു സന്തോഷ വാര്‍ത്തയറിയിക്കുന്നു. നമുക്കൊരു മാര്‍പ്പാപ്പായെ ലഭിച്ചിരിക്കുന്നു.' ഈ സദ്‌വാര്‍ത്ത വിളിച്ചു പറഞ്ഞത് മാര്‍പ്പാപ്പാ സെന്റ് പീറ്റേഴ്‌സ് സ്‌ക്വ യറിലെ ബാല്‍ക്കണിയില്‍ക്കൂടി സാവധാനം നടന്നുവന്ന സമയത്തായിരുന്നു. അഉ 741 നു ശേഷം തിരഞ്ഞെടുത്ത യൂറോപ്യനല്ലാത്ത ആദ്യത്തെ മാര്‍പ്പായാണദ്ദേഹം. അര്‍ജന്റീനയില്‍ നിന്നും വന്ന സഭയുടെ ഈ രാജകുമാരന്‍ 'ഫ്രാന്‍സീസ് അസ്സീസ്സിയുടെ' പേര് സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് 'കാര്‍ഡിനല്‍ ഹ്യൂംസ്' ആലിംഗനം ചെയ്തുകൊണ്ട് പുതിയ മാര്‍പ്പായോടു പറഞ്ഞു, 'അങ്ങ് ദരിദ്രരായവരെ മറക്കരുത്.' അപ്പോഴാണ് ദരിദ്രരുടെ വിശുദ്ധനായ ഫ്രാന്‍സീസ് അസ്സീസിയെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സില്‍ ആശയങ്ങളുദിച്ചത്.

1936ല്‍, അഞ്ചു മക്കളുള്ള ഒരു കുടുംബത്തിലെ ആദ്യത്തെ മകനായി ജോര്‍ജ് മാരിയോ ബെര്‍ഗോളി അര്‍ജന്റീനയില്‍ 'ബ്യൂനോസ് എയഴ്‌സ്' എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇറ്റാലിയന്‍ കുടിയേറ്റക്കാരായിരുന്നു. പിതാവ് അര്‍ജന്റീന റയില്‍വെയില്‍ അക്കൌണ്ടന്റായി ജോലിയിലും. ബെര്‍ഗോളി, കെമിക്കല്‍ ടെക്കനീഷനായി ആദ്യം ഡിഗ്രീ സമ്പാദിച്ചു. എന്നാല്‍ അദ്ദേഹത്തിനു നിയോഗം വീണത് ഒരു വൈദികനാകാനായിരുന്നു. 1958ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1969ല്‍ വൈദികനായി ആദ്യത്തെ കുര്‍ബാനയര്‍പ്പിച്ചു. 1992 മെയ് മാസത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അദ്ദേഹത്തെ 'ബ്യൂനോസ് എയഴ്‌സില്‍' സഹായ ബിഷപ്പായി വാഴിച്ചു. 1998ല്‍ ആര്‍ച്ച് ബിഷപ്പും 2001ല്‍ കര്‍ദ്ദിനാളായും ജോണ്‍ പോള്‍ അദ്ദേഹത്തെ നിയമിച്ചു. 2005ല്‍ ജോണ്‍ പോളിന്റെ മരണശേഷം കര്‍ദ്ദിനാള്‍ ബെര്‍ഗോളി പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. അന്ന് പോപ്പായി ബനഡിക്റ്റിനെ തിരഞ്ഞെടുത്തെങ്കിലും വിജയ സാദ്ധ്യതയോടെ ബെര്‍ഗോളി ഒപ്പംതന്നെ മുമ്പിലുണ്ടായിരുന്നു. മാര്‍പാപ്പായാകാന്‍ തെല്ലും താല്പര്യമില്ലാതിരുന്ന അദ്ദേഹം കോണ്‍ക്ലേവില്‍ സംബന്ധിച്ചവരോട് തനിക്ക് വോട്ടു ചെയ്യാതെ അര്‍ഹപ്പെട്ടവര്‍ക്ക് വോട്ടു ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 'ബ്യൂനോസ് എയഴ്‌സില്‍' ആര്‍ച്ച് ബിഷപ്പായിരുന്ന കാലത്ത് അദ്ദേഹത്തിന് സാധുക്കളെ സഹായിക്കുന്ന ഒരു മിഷിനറി പ്രോജക്റ്റുമുണ്ടായിരുന്നു. സാധുക്കള്‍ക്കുവേണ്ടി പുരോഹിതര്‍ ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. സഭയുടെ പാരമ്പര്യ പഠനങ്ങളിലും ആദ്യമ സഭകളുടെ കാഴ്ച്ചപ്പാടുകളിലും സുവിശേഷ വേലകളിലും ശക്തമായ പിന്തുണയും നല്കിയിരുന്നു.

സ്വന്തം ദേശമായ അര്‍ജന്റീനയിലായിരുന്നപ്പോള്‍ അവിടെയുള്ള ദേവാലയ സന്ദര്‍ശന വേളകളില്‍ 'എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുക' ബെര്‍ഗോളിയുടെ പതിവുപല്ലവിയായിരുന്നു. മാര്‍ച്ച് പതിമൂന്നാം തിയതി ബെര്‍ഗോളി സെന്റ് പീറ്റഴ്‌സിന്റെ അനന്തരാവകാശിയായ ദിനം 'എനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക'യെന്ന അതേ അഭ്യര്‍ത്ഥന ലോകത്തോടായി നടത്തി. ഫ്രാന്‍സീസ് അസ്സീസ്സിയെന്ന എളിമയാര്‍ന്ന വിശുദ്ധന്റെ നാമം സ്വീകരിച്ചുകൊണ്ട് വത്തിക്കാന്‍ പട്ടണത്തിന്റെ ഭരണാധികാരിയായി. ചൈനയോളം ജനസംഖ്യയുള്ള കത്തോലിക്കാ സഭയുടെ തലവനും, ചുറ്റും ചുവപ്പുനാടകളും അഴിമതികളില്‍ നീരാടുന്ന വത്തിക്കാനിലെ ബ്യൂറോക്രസിയും പുതിയ മാര്‍പ്പായുടെ വെല്ലുവിളികളായിരുന്നു. മാര്‍പ്പാപ്പായായി തിരഞ്ഞെടുത്തയുടന്‍ ഒരു സാധാരണ ദിനം പോലെ താമസിച്ചിരുന്ന ഹോട്ടല്‍ബില്‍ തനിയെ നടന്നു പോയി അടച്ചതും സകലരിലും വിസ്മയമുളവാക്കിയിരുന്നു.

സഭയുടെ പുതിയ മഹായിടയന്‍ ചിന്തിച്ചു കാണും, വിശക്കുന്ന ആട്ടിന്‍ക്കുട്ടികള്‍ക്ക് ശരിയായ ഭക്ഷണമില്ല. ഇടയലോകം ആര്‍ഭാടമായി ജീവിക്കുന്നു. ബനഡിക്റ്റും ജോണ്‍ പോളും തീയോളോജി പ്രൊഫസര്‍മാരായിരുന്നെങ്കില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ജാനിറ്ററും രാത്രി ക്ലുബുകളിലെ ജോലിക്കാരനും കെമിക്കല്‍ ടെക്കനിഷ്യനും ഭാഷാദ്ധ്യാപകനുമായിരുന്നു. ദുരിത പൂര്‍ണ്ണമായ ലോകത്തില്‍ ദു:ഖിക്കുന്നവരുടെയും ദരിദ്രരുടെയും ആശ്വാസ കേന്ദ്രം സഭയാണെന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പാസ്റ്റ്രറല്‍ ദൌത്യം തുടങ്ങിയത്. കാര്യക്ഷമയോടെ തന്റെ കര്‍മ്മങ്ങള്‍ ഓരോ ദിവസവും അദ്ദേഹം പതിവ് തെറ്റിക്കാതെതന്നെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.

ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാര്‍ത്ഥനയില്‍ക്കൂടിയാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. സാന്റാ മാര്‍ത്താ ചാപ്പലില്‍ എഴുമണിയ്ക്ക് കുര്‍ബാന അര്‍പ്പിക്കുന്നവരെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. സുപ്രഭാതത്തിലെ ഭക്ഷണം കഴിഞ്ഞ് എട്ടു മണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക ദിനമാരംഭിക്കും. പത്തുമണി വരെ ഓഫീസ് പേപ്പറുകള്‍ പരിശോധിക്കും. പിന്നീട് സെക്രട്ടറിമാരുമായി മീറ്റിങ്ങുകള്‍ ആരംഭിക്കുകയായി. ഉച്ചവരെ കര്‍ദ്ദിനാള്‍, ബിഷപ്പുമാര്‍ തൊട്ട് അല്‌മേനികള്‍ വരെ മുഖാ മുഖ സംഭാഷണങ്ങള്‍ക്കായി സമയം ചെലവഴിക്കും. പിന്നീട് ഉച്ച ഭക്ഷണവും അര മണിക്കൂര്‍ വിശ്രമവും. അതിനു ശേഷം ആറു മണിക്കൂര്‍ ജോലി കഴിഞ്ഞ് അത്താഴ ഭക്ഷണം കഴിക്കും. പ്രാര്‍ത്ഥിക്കും.പത്തുമണിയ്ക്ക് ഉറങ്ങാന്‍ പോകും. സമയമായി, ഞാന്‍ ദൈവത്തിന്റെ പരിപാലനയില്‍ ഇന്ന് രാത്രിയിലും ഉറങ്ങാന്‍ പോവുകയാണെന്ന് തല കുലുക്കിക്കൊണ്ട് ചുറ്റുമുള്ളവരോട് പറയും,

വത്തിക്കാനില്‍ സെന്റ് പീറ്റെഴ്‌സ് സ്‌ക്വയറില്‍ തടിച്ചു കൂടുന്ന ജനത്തോട് എല്ലാ ബുധനാഴ്ചയും ബാല്‍ക്കണിയില്‍ നിന്നു സംസാരിക്കും. ഡിസംബര്‍ മാസത്തിലെ തണുപ്പുള്ള ദിനത്തില്‍ മാര്‍പ്പാപ്പായുടെ പ്രസംഗം ശ്രവിക്കാന്‍ സാധാരണ മുപ്പതിനായിരം ജനങ്ങളോളം തടിച്ചു കൂടാറുണ്ട്. ദീപങ്ങളാല്‍ അലംകൃതമായ രാത്രിവേളകളില്‍ യേശുവിന്റെ ജനനത്തെപ്പറ്റിയും ദൌത്യങ്ങളെപ്പറ്റിയും പുനരുദ്ധാരണത്തെപ്പറ്റിയും മാര്‍പ്പാപ്പ സംസാരിക്കും. എത്ര തണുപ്പുള്ള രാത്രിയെങ്കിലും മാര്‍പ്പാപ്പയുടെ ശബ്ദം ഗാംഭീര്യം നിറഞ്ഞതായിരിക്കും. പ്രസംഗം സംഗീതാത്മകമായിരിക്കും. കൊച്ചു കൊച്ചു കഥകളും തത്ത്വചിന്തകളും ഉപമകളും നിറഞ്ഞ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍വിക്കാര്‍ക്ക് ഒരു ഹരം തന്നെയാണ്. ജനങ്ങള്‍ കാതോര്‍ത്ത് ആ വലിയ മുക്കവന്റെ പ്രസംഗം ശ്രവിക്കുകയും ചെയ്യും. കൈകളില്‍ പ്രസംഗത്തിന്റെ നക്കല്‍ എഴുതിയ കടലാസുകള്‍ കാണും. ഉടന്‍, മറ്റുള്ള പുരോഹിതര്‍ മാര്‍പ്പാപ്പായുടെ പ്രസംഗം ഫ്രഞ്ചിലും ജര്‍മ്മന്‍ ഭാഷയിലും സ്പാനിഷിലും, പോര്‍ട്ടുഗീസിലും ഇംഗ്ലീഷിലും അറബിയിലും തര്‍ജിമ ചെയ്ത് ജനക്കൂട്ടത്തെ കേള്പ്പിക്കും.

ഫ്രാന്‍സീസ് മാര്‍പ്പാപ്പാ സ്വന്തം നാട്ടില്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കാലത്ത് രാത്രികാലങ്ങളില്‍ ആരുമാരുമറിയാതെ ഭവനരഹിതരുമായി ഭക്ഷണം പങ്കു വെയ്ക്കുവാന്‍ സഞ്ചരിക്കുമായിരുന്നു. തെരുവിലിരിക്കുന്ന ദരിദ്രരുമൊത്ത് ഭക്ഷണം കഴിക്കുമായിരുന്നു. അനാഥരായവരെ പരിചരിക്കാനെത്തുന്ന അദ്ദേഹം അവരുടെ പ്രിയങ്കരനായിരുന്നു. ഇന്ന്, അദ്ദേഹം ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന മഹാനായ മാര്‍പ്പാപ്പയാണ്. ഈ രാത്രിശ്വര സഞ്ചാരിക്ക്, സ്വിസ് ഗ്വാര്‍ഡിന്റെ കണ്ണു വെട്ടിച്ച് പുറത്തേയ്ക്ക് പോവുക എളുപ്പമല്ല. എങ്കിലും, ഇന്നും ദരിദ്രരെയും, അവശരെയും വൃദ്ധരേയും സഹായിക്കാന്‍ രാത്രിയുടെ അന്തിയാമങ്ങളില്‍ ഇറ്റലിയിലെ തെരുവുകളില്‍ അജ്ഞാതനായി വെറും സാധാരണ വേഷത്തില്‍ അദ്ദേഹം സഞ്ചരിക്കാറുണ്ട്.

2013ല്‍ 'ടയിം മാഗസിന്‍' മാര്‍പ്പാപ്പയെ 'മാന്‍ ഓഫ് ദി യീയര്‍ (ങമി ീള വേല ്യലമൃ) ആയി തിരഞ്ഞെടുത്തപ്പോള്‍ ആ വാര്‍ത്ത അനേകര്‍ക്ക് വിസ്മയകരമായിരുന്നു. ഒരു യൂറോപ്പ്യനല്ലാത്ത മാര്‍പ്പാപ്പയുടെ വാര്‍ത്തകള്‍ തലക്കെട്ടായി ലോക മാദ്ധ്യമങ്ങള്‍ മുഴുവന്‍ നിറഞ്ഞു നിന്നത്1200 വര്‍ഷത്തെ സഭയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. സഭയെ സമൂലമായി പരിവര്‍ത്തന വിധേയമാക്കാനുള്ള വിപ്ലവ ചിന്തകള്‍ മുഴക്കിക്കൊണ്ടാണ് ഈ മുക്കവ പിന്‍ഗാമി പത്രോസിന്റെ സിംഹാസനത്തിലിരുന്നത്. മാറ്റങ്ങള്‍ക്ക് അദ്ദേഹം തയ്യാറാണെങ്കിലും മൂത്തു മുരടിച്ച യാഥാസ്ഥിതിക ലോകം അതിനു സമ്മതിക്കുന്നില്ല.

മുമ്പുണ്ടായിരുന്ന മാര്‍പ്പാപ്പാമാരും ലോകം മുഴുവനുമുള്ള സഭയുടെ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ആഘോഷമായും വില കൂടിയ കാറുകളിലും , ബെന്‍സിലും കസ്റ്റം ബില്റ്റ് കാറുകളിലും സഞ്ചരിച്ചപ്പോള്‍ എളിയവനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ സഞ്ചരിക്കുന്നത് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ വെറും ഒരു സാധാരണ കാറിലാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ ലേലത്തില്‍ വിറ്റ് ഭവന രഹിതരുടെ ആശ്വാസ ഫണ്ടിലേക്കു ദാനം നല്കി. മാര്‍പ്പാമാര്‍ പാരമ്പര്യമായി താമസിച്ചിരുന്ന പേപ്പല്‍ കൊട്ടാരം ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്ക് വേണ്ടായിരുന്നു. പകരം കര്‍ദ്ദിനാളെന്ന നിലയില്‍ അതിഥിയായി താമസിച്ചിരുന്ന ഒരു അപ്പാര്‍ട്ടുമെന്റാണ് താമസിക്കാനായി മാര്‍പ്പാപ്പാ തിരഞ്ഞെടുത്തത്. വത്തിക്കാനിലെ താമസക്കാരും പുരോഹിതരും ബിഷപ്പുമാരുമൊത്ത ഒരു സമൂഹമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. കൂടാതെ വത്തിക്കാനില്‍ വരുന്ന നയതന്ത്രജ്ഞരെയും രാജ്യങ്ങളുടെ ഭരണാധികാരികളെയും സ്വീകരിക്കണം. ഒരു വിശാലമായ ഹാള്‍ ഉള്ളതുകൊണ്ട് അതിഥികള്‍ വന്നാലും സ്വീകരിക്കാന്‍ സാധിക്കും. കൊണ്‍ക്ലേളേവിനു വരുന്ന കര്‍ദ്ദിനാള്‍മാര്‍ക്കു വേണ്ടി 1996ല്‍ പണി കഴിപ്പിച്ചതാണ് ഈ അതിഥി മന്ദിരം. മാര്‍പ്പാപ്പായായ മുതല്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ മറ്റുള്ള താമസക്കാരൊത്തു പൊതുവായാണ് ഭക്ഷണശാലയില്‍നിന്നും ഭഷണം കഴിക്കുന്നത്. വത്തിക്കാനിലെ ജോലിക്കാര്‍ക്കായി പ്രധാന ചാപ്പലില്‍ എന്നും ഏഴു മണിക്ക് കുര്‍ബാനയും ചൊല്ലും.

സ്വവര്‍ഗരതികളുടെ ജീവിതത്തില്‍ സഭയിടപെടരുതെന്ന് മുന്നറിയിപ്പ് കൊടുത്തു.''ആരെങ്കിലും സ്വവര്‍ഗാനുഷ്ടാനത്തില്‍ ജീവിതം തള്ളി നീക്കുന്നവരെങ്കില്‍, അവര്‍ ദൈവത്തെ അന്വേഷിക്കുന്നുവെങ്കില്‍, നന്മയുള്ളവരെങ്കില്‍ 'ഞാന്‍ ആര്' അവരെ നിയന്ത്രിക്കാനെന്നു'' മാര്‍പാപ്പാ ചോദിക്കുന്നു.ജയില്‍ വാസികളുടെ ചാപ്പലില്‍ കുര്‍ബാന ചൊല്ലിയതും അവിടുത്തെ അന്തേവാസികളുടെ കാലുകള്‍ കഴുകി മുത്തിയതും മാര്‍പ്പാപ്പയുടെ എളിമയും വ്യക്തിത്വവും പ്രകടമാക്കുന്നു. സെപ്റ്റംബറില്‍ മാര്‍പ്പാപ്പ കുടുംബങ്ങളുടെ കോണ്‍ഗ്രസ് സമ്മേളനത്തിനായി ഫിലാഡല്ഫിയായില്‍ ' വരുന്ന വേളയില്‍ അവിടുത്തെ ജയിലും സന്ദര്‍ശിക്കുന്നുണ്ട്. വടക്കെ ഫിലാഡല്ഫിയായില്‍ ഡല് വയര്‍ നദിയുടെ തീരത്താണ് ഈ ജയില്‍ സ്ഥിതി ചെയ്യുന്നത്. സഭയുടെ ഔദ്യോഗിക വക്താവായിരുന്ന മോണ്‍സിഞ്ഞോര്‍ 'വില്ല്യം ലിന്‍' കുറ്റക്കാരനായി വിധിച്ച് ഫിലാഡല്ഫിയാ ജയിലിലെ അന്തേവാസിയായി കഴിയുന്നു. കുട്ടികളുടെമേല്‍ പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ ഉത്തരവാദിത്വപ്പെട്ട ഭരണകാര്യ നിര്‍വാഹകനെന്ന നിലയില്‍ തെറ്റായി കൈകാര്യം ചെയ്തുവെന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. മൂന്നു കൊല്ലത്തെയ്ക്കാണ് ശിക്ഷിച്ചിരിക്കുന്നത്. ജയില്‍ സന്ദര്‍ശനശേഷം സെപ്റ്റംബര്‍ ഇരുപത്തിയേഴാം തിയതി സമ്മേളിക്കുന്ന ചരിത്ര പ്രസിദ്ധമായ കുടുംബ കോണ്‍ഗ്രസ്സില്‍ മാര്‍പ്പാപ്പാ പങ്കുകൊള്ളും.

നാല്പ്പത്തിനാല് വയസുള്ള ഒരു സ്ത്രീ ബലാല്‍ സംഗത്തിനിരയായ ദയനീയ കഥ അവര്‍ മാര്‍പ്പാപ്പയ്ക്ക് നേരിട്ടെഴുതി. സാധാരണ കത്തുകള്‍ അയക്കുന്നത് മാര്‍പാപ്പാ വായിക്കാറില്ല. യാദൃശ്ചികമായി ഈ കത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും നേരിട്ട് ടെലഫോണ്‍ ചെയ്ത് ആ സ്ത്രീയെ ആശ്വസിപ്പിക്കുകയും ചെയ്തു. 'ന്യൂറോ ഫൈബ്രാ മോട്ടീസ്' എന്ന ജന്മനാ രോഗമുള്ള വിരുപനായ ഒരു രോഗിയെ കണ്ട മാത്രയില്‍ മാര്‍പ്പാപ്പാ അയാളെ ആലിംഗനം ചെയ്തു.അതി വിരൂപമായി വൈകല്യമുള്ള ഈ മനുഷ്യനെ മാര്‍പ്പാപ്പ സ്പര്‍ശിച്ചപ്പോള്‍ കാരുണ്യത്തിന്റെ ദേവനായ ക്രിസ്തുവില്‍ ലോകം അദ്ദേഹത്തെ കണ്ടു. ലോക മനസാക്ഷിയെ സ്പര്‍ശിക്കുകയും കോള്‍മയിര്‍ കൊള്ളിക്കുകയും ചെയ്തു.മാര്‍പ്പാപ്പാ ആ മനുഷ്യന്റെ മുമ്പില്‍ ഒരു നിമിഷം നിശ്ചലനായി നിന്നു. അയാളുടെ ശരീരത്തിലെ ഓരോ സെല്ലുകളും കാന്‍സര്‍കൊണ്ട് വേദന നിറഞ്ഞതായിരുന്നു. മാര്‍പ്പാപ്പായുടെ കൈകള്‍ രോഗിയായ ആ മനുഷ്യനെ സ്പര്‍ശിച്ചു. കാന്‍സര്‍ ട്യൂമറുകള്‍ വ്യക്തമായി കാണാവുന്ന അയാളുടെ തല മാര്‍പ്പാപ്പായുടെ നെഞ്ചോട് ചേര്‍ത്തു വെച്ചു. 'സാര്‍വത്രിക സ്‌നേഹവും ദീനാനുകമ്പയും ആത്മധൈര്യത്തില്‍ നിന്നാരംഭിക്കുന്നു. സ്വന്തം കൈകളില്‍ അഴുക്കു പുരളുമെന്ന ഭയം ഇല്ലാതാക്കിയാലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസാക്ഷിയെ ഉണര്‍ത്തുകയുള്ളൂ. മാര്‍പ്പാപ്പാ പറയുന്നപോലെ തന്നെ ജീവിതാനുഭവങ്ങളിലെ ഓരോ പ്രവര്‍ത്തന മണ്ഡലങ്ങളിലും പറയുന്നത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രായോഗിക ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയുമാണ്.

ബ്രസീലില്‍ അദ്ദേഹം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഗ്രാമീണ വാസികളുമായി സമയം ചെലവഴിച്ചു. ആമസോണ്‍ വനങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കണമെന്നു പറഞ്ഞു. മനുഷ്യനു നല്കിയ ഈ ഭൂമിയെ പൂന്തോട്ടങ്ങള്‍ പോലെ പരിപാലിക്കാനും ഭൂമിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സമരം ചെയ്യാനും ആഹ്വാനം ചെയ്തു.തെക്കേ അമേരിക്കയിലെ 'ഇക്കുഡോര്‍' നഗരിയില്‍ 'കാത്തലിക്ക് യൂണിവേഴ്‌സിറ്റി' വിദ്യാര്‍ത്ഥികളോട് മാര്‍പ്പാപ്പാ സംസാരിക്കവേ, പ്രകൃതിയെ പരിരക്ഷിക്കണമെന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞു. 'ഭൂമിയെ പരിപാലിക്കുകയെന്നത് ഒരു ശുപാര്‍ശയല്ലെന്നും അടിയന്തിരമായി സത്വര നടപടികള്‍ എടുത്തേ മതിയാവൂയെന്നും' മാര്‍പ്പാപ്പാ പറഞ്ഞു. ദൈവം തന്ന സുന്ദരമായ ഈ ഭൂമിയെ ഉത്തരവാദിത്തമില്ലാത്ത മനുഷ്യന്‍ പാഴ് വസ്തുക്കള്‍ ദുരുപയോഗം ചെയ്തും അന്തരീക്ഷം നശിപ്പിച്ചും പുഴകളില്‍ അഴുക്കു ചാലുകള്‍ നിറച്ചും വനങ്ങള്‍ കൊള്ള ചെയ്തും പാറകള്‍ പൊട്ടിച്ചും നശിപ്പിച്ചു.

പ്രകൃതിയുടെ സമതുലാനവസ്ഥയും പ്രകൃതിയുടെ രക്ഷയും സംബന്ധിച്ചുളള തീവ്ര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍പ്പാപ്പാ ഒരു ചാക്രിക ലേഖനം തയ്യാറാക്കി ലോക നേതാക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനത്തെ ശരിവെച്ചുകൊണ്ട് നേതാക്കന്മാര്‍ പ്രതികരിക്കുകയും ചെയ്തു . ഒബാമ പറഞ്ഞു, '2015 ഡിസംബര്‍ മാസത്തില്‍ ഭൂമിയുടെ താപ നിലയെപ്പറ്റി വിശകലനം ചെയ്യാന്‍ ലോകനേതാക്കള്‍ പാരീസില്‍ കൂടുമ്പോള്‍ മാര്‍പ്പാപ്പായുടെ ഈ ആഹ്വാനത്തിന് പിന്തുണ നല്കണം. അതുപോലെ എല്ലാ ദൈവമക്കളും നമ്മുടെ ഭവനമായ ഭൂമിയെ രക്ഷിക്കാനുള്ള ഉപാധികള്‍ക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. നമ്മുടെ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളെയും ഭൂമിയുടെ സമതുലനാവസ്തയിലെ മാറ്റങ്ങളില്‍ നിന്നുള്ള അപകടങ്ങളില്‍ നിന്നും രക്ഷിക്കേണ്ട കടമകളും നമുക്കുണ്ട്.'

'ദൈവത്തിന്റെ മുമ്പിലും സമൂഹത്തിലും നിരീശ്വര വാദികളില്‍ നല്ലവരുണ്ടെന്ന ' മാര്‍പ്പാപ്പയുടെ അഭിപ്രായം സഭയുടെ പാരമ്പര്യ വിശ്വാസത്തിനെതിരായ ഒരു വെല്ലുവിളിയും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതുമായിരുന്നു. 'അവിശ്വാസികള്‍ തിന്മ നിറഞ്ഞവരെന്ന സഭയുടെ കാഴ്ചപ്പാട് തെറ്റാണെന്നും' അദ്ദേഹം പറഞ്ഞു. മാര്‍പ്പാപ്പയുടെ വാക്കുകളുടെ ചുരുക്കമിങ്ങനെ ,'നന്മ ചെയ്യുന്ന നിരീശ്വരവാദികള്‍ നല്ലവര്‍ തന്നെയാണ്. ക്രിസ്തു രക്തം ചിന്തപ്പെട്ടത് സകലമാന ജനവിഭാഗങ്ങള്‍ക്കും വേണ്ടിയെന്നു സഭ വിശ്വസിക്കുന്നു. യേശുവിന്റെ പുനരുദ്ധാരണം കത്തോലിക്കര്‍ക്കുവേണ്ടി മാത്രമല്ല .പിതാവ് എല്ലാവര്‍ക്കുവേണ്ടിയും അവിടുത്തെ വിശ്വസിക്കാത്ത നിരീശ്വര വാദികള്‍ക്കും വേണ്ടിയായിരുന്നു. ദൈവേഷ്ടം നിറവേറ്റാന്‍ ദൈവമക്കളായ നാം ഓരോരുത്തരും നന്മ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ഈ പ്രമാണം എല്ലാ ജാതികള്‍ക്കു വേണ്ടിയുമായിരുന്നു. അതുവഴി ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിക്കപ്പെടും. നന്മ ചെയ്യൂ. നന്മ ചെയ്യുന്നവന്‍ വിശ്വാസിയോ അവിശ്വാസിയോ ആരുമായി കൊള്ളട്ടെ, അണയാത്ത ദൈവത്തിന്റെ പ്രഭ അവിടെയുണ്ടാകും.നല്ലവനായി ജീവിക്കാന്‍ അടിയുറച്ച ദൈവ വിശ്വാസം വേണമെന്നില്ല . പാരമ്പര്യമായ ദൈവം തന്നെ കാലഹരണപ്പെട്ടു പോയി. ആദ്ധ്യാത്മികത നിറഞ്ഞിരിക്കുന്നവന്‍ മതവിശ്വാസിയാകണമെന്നുമില്ല. ദേവാലയങ്ങളിലെ പണപ്പെട്ടികളില്‍ നേര്‍ച്ച കാഴ്ചകള്‍ കൊടുക്കണമെന്നുമില്ല. ചിലര്‍ക്ക് പ്രകൃതി തന്നെ ദേവാലയം. ചരിത്രത്തിലെ മഹാന്മാരായവരില്‍ ദൈവത്തില്‍ വിശ്വസിക്കാത്തവരുമുണ്ട്. മറ്റു ചിലര്‍ അവന്റെ നാമം പാഴാക്കിക്കൊണ്ട് കൊടും ഭീകര പ്രവര്‍ത്തനങ്ങളും നടത്തുന്നു.'

മാര്‍പ്പാപ്പാ പറഞ്ഞു, 'നമുക്കു വേണ്ടത് ലോക സമാധാനമാണ്. സ്ത്രീ പുരുഷന്മാരടക്കം ലോകമെവിടെയും സമാധാനം കാംഷിക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള സമൂഹം സമാധാനത്തെ തകര്‍ത്തു കൊണ്ടിരിക്കുന്നു. ഇനി യുദ്ധം വേണ്ടേ വേണ്ടാ, ഒരിയ്ക്കലും... സിറിയായില്‍ നമ്മുടെ സഹോദരങ്ങളുടെ തലകള്‍ അറ്റു വീഴുന്നതില്‍ എന്റെ ഹൃദയം വേദനിക്കുന്നു. അവിടുത്തെ കൊടും യാതനകള്‍ മാനവ ഹൃദയങ്ങളുടെ മനസാക്ഷിയെ തകര്‍ക്കുകയും ചെയ്യുന്നു.'

ആഴ്ച്ചതോറും വത്തിക്കാനിലെ സെന്റ് പീറ്റെഴ്‌സില്‍ കൂടുന്ന ജനത്തോടായി മാര്‍പ്പാപ്പ പറഞ്ഞു, ' സ്ത്രീയും പുരുഷനും എതിരാളികളോ, സ്ത്രീ പുരുഷന്റെ അടിമയോ അല്ല. ഇരു കൂട്ടരും ഒരുപോലെ, ഒന്നായ സൃഷ്ടി കര്‍മ്മത്തിന്റെ പ്രക്രിയകളാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ സഭയിലും, പള്ളികളിലും, സമൂഹത്തിലും കൂടുതല്‍ ബഹുമാനവും അധികാരവും കൊടുക്കണം. യേശുവും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കല്പ്പിച്ചിരുന്നു. സ്ത്രീകളുടെ വാക്കുകള്‍ കേട്ടാല്‍ പോരാ, അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയും വേണം. സ്ത്രീകളിലെ ബുദ്ധി ജീവികള്‍ സമൂഹത്തിനും നമുക്കും നല്കിയ സംഭാവനകള്‍ എന്തെല്ലാമെന്ന് പുരുഷന്മാര്‍ മനസിലാക്കുന്നില്ല. സ്ത്രീകള്‍ അബലകളെന്ന ചിന്തകളുള്ള ദുര്‍ബല മനസാണ് ഭൂരിഭാഗം പുരുഷന്മാര്‍ക്കുമുള്ളത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിത്യാസങ്ങള്‍ ഇല്ലാതാക്കണം. പരസ്പ്പരം ബഹുമാനിക്കുകയും സഹകരിക്കുകയും തുറന്ന ഹൃദയത്തോടെയുള്ള സൗഹാര്‍ദ്ദ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യണം. '

പരിണാമ സിദ്ധാന്തവും മഹാ വിസ്‌പോടന വാദവും കത്തോലിക്കാ വിശ്വാസത്തിനു സ്വീകാര്യമെന്നും മാര്‍പ്പാപ്പ ഔപചാരികമായി പ്രസ്താവിച്ചിരുന്നു. അതേ, 'ദൈവം മാന്ത്രിക വടിയുമായി സഞ്ചരിക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും ശാസ്ത്രീയ തത്ത്വങ്ങളായ പരിണാമ, വിസ്‌പോടനങ്ങള്‍ ശരി തന്നെയെന്നു വെച്ചാലും സൃഷ്ടി കര്‍ത്താവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ലെന്നും' മാര്‍പ്പാപ്പ പറഞ്ഞു. 'അവിടുന്ന് മനുഷ്യ ജാതിയെ സൃഷ്ടിച്ചു. പ്രകൃതിയുടെ ആന്തരിക നിയമങ്ങള്‍ അനുസരിച്ച് ഓരോരുത്തരെയും വളരാനും അനുവദിച്ചു.പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മാരകമായ 'എയ്ഡ്‌സ് രോഗങ്ങള്‍' പ്രതിരോധിക്കാന്‍ തടസമായിരുന്നത് കത്തോലിക്കാ സഭയായിരുന്നു. അത്തരം പ്രശ്‌നങ്ങളെ വിലയിരുത്താന്‍ ഇന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പയുണ്ട്. ദൈവ സ്‌നേഹം തുല്യമായി പകരാന്‍, യാഥാസ്ഥിതിക ലോകത്തോട് ചെറുത്തു നില്ക്കാന്‍, ഭയരഹിതമായി സഭയെ നയിക്കാന്‍ ലോകം അദ്ദേഹത്തില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുന്നു.
ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)ഫ്രാന്‍സീസ് മാര്‍പാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Justice 2015-08-18 08:10:29
Very nice article.very good principle included  in this article
A.C.George 2015-08-18 12:44:53
The writings of Mr. Joseph Padannamakkal make sense to me and I think his view points are on the right track.The points he raised are mere common sense and justifiable. I agree with him.
വായനക്കാരൻ 2015-08-19 10:22:41
You're right Dr, Kottoor. It's much easier to sit in the comfort of one's home and write articles and send it off to all the amail IDs one can lay his hands on, rather than embrace a Leper as Fr. Damian did, or hug an emaciated hungry and ugly looking child as Mother Teresa often did, or embrace a deformed patient revolting to look at due to the nature of his illness. The former feeds one's ego while the latter starves the ego.
Dr.James Kottoor 2015-08-19 09:40:59

 Ever since I saw this article of my friend Joseph Padannamakkel, I was trying to find time to read it. Finally I did. As expected it was an intoxicating spiritual reading coupled with factual historical information for me. That is what I relish most in Padanamakal's articles. You get enriched always with his spiritual and human touch and concern for the underprivileged. That is what binds me to Jesus and Pope Francis' life in action, his teachings  with his own deed in daily life..I always wished I could embrace a Leper as Fr. Damian did, or hug an emaciated hungry and ugly 
looking child as Mother Teresa often did, or embrace a deformed  patient revolting to look at due to the nature of his illness, whom a Pope Francis embraces warmly. These are things which make you sit up and think to act with compassion to the underprivileged among us. That alone will make us really human and make this world worth living in. May examples like 
Francis and writers like Joseph Padannamakkel  abound in this mostly God-forsaken world, is my prayers. james kottoor


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക