Image

മാസാച്യൂസെറ്റ്‌സിലെ വെയ്‌മത്ത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ മലയാളി യുവാവ്‌

ജോയിച്ചന്‍ പുതുക്കുളം Published on 21 August, 2015
മാസാച്യൂസെറ്റ്‌സിലെ വെയ്‌മത്ത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ മലയാളി യുവാവ്‌
ന്യൂയോര്‍ക്ക്‌: മലയാളികള്‍ അധികം കടന്നുചെല്ലാത്ത പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ മലയാളി യുവാവിന്റെ സാന്നിദ്ധ്യം അഭിമാനത്തിനു വക നല്‍കുന്നു. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ സ്വദേശിയും അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ മൊയ്‌തീന്‍ പുത്തന്‍ചിറയുടെ മകന്‍ മനീഷ്‌ മൊയ്‌തീന്‌ മാസാച്യുസെറ്റ്‌സിലെ വെയ്‌മത്ത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമനം ലഭിച്ചു. മനീഷിനൊപ്പം മറ്റു രണ്ടു പോലീസ്‌ ഓഫീസര്‍മാരും ആഗസ്റ്റ്‌ 12-ന്‌ ഔദ്യോഗിക പദവി ഏറ്റെടുത്തു.

യു.എസ്‌. കോസ്റ്റ്‌ ഗാര്‍ഡില്‍ പത്തു വര്‍ഷം സേവനമനുഷ്‌ഠിച്ചിട്ടുള്ള മനീഷ്‌, പോയിന്റ്‌ അല്ലര്‍ടന്‍, കേപ്പ്‌ കോഡ്‌, സാന്റിയേഗോ എന്നീ തീരദേശ സ്റ്റേഷനുകളില്‍ വിവിധ തസ്‌തികകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കോസ്റ്റ്‌ ഗാര്‍ഡിന്റെ ഇമിഗ്രേഷന്‍ ആന്റ്‌ കസ്റ്റംസ്‌ എന്‍ഫോഴ്‌സ്‌മെന്റിലും (ICE), നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ യൂണിറ്റിലും സേവനം ചെയ്‌തിട്ടുണ്ട്‌. 2005 മുതല്‍ 2007 വരെ പാനമയില്‍ കൗണ്ടര്‍ നാര്‍ക്കോട്ടിക്‌ ഓപ്പറേഷന്‍സില്‍ പങ്കെടുത്തിട്ടുള്ള മനീഷ്‌ ഒരു ഷാര്‍പ്പ്‌ ഷൂട്ടര്‍ കൂടിയാണ്‌.

മനീഷിന്റെ സഹപ്രവര്‍ത്തകരായി നിയമിതരായ രണ്ടുപേരില്‍ ജസ്റ്റിന്‍ ചാപ്പല്‍ യു.എസ്‌. ആര്‍മിയില്‍ റൈഫിള്‍മാനായി അഫ്‌ഗാനിസ്ഥാനില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. മറ്റൊരു ഓഫീസര്‍ യു.എസ്‌. നേവിയിലെ സെക്കന്റ്‌ മറൈന്‍ ഡിവിഷനില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള നിക്കോളാസ്‌ മരിനിയാണ്‌.

ആഗസ്റ്റ്‌ 12-ന്‌ ടൗണ്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അസിസ്റ്റന്റ്‌ ടൗണ്‍ ക്ലര്‍ക്ക്‌ ലീ ഹള്‍ട്ടിന്‍ മുമ്പാകെ മൂന്നു ഓഫീസര്‍മാരും?സത്യപ്രതിജ്ഞ ചെയ്‌ത്‌ ഔദ്യോഗിക പദവി ഏറ്റെടുത്തു.

അമേരിക്കന്‍ ഡിഫന്‍സിന്റെ മൂന്ന്‌ ഡിവിഷനുകളില്‍?വ്യത്യസ്ഥ മേഖലകളില്‍ പരിചയസമ്പന്നരായ മൂന്ന്‌ ഓഫീസര്‍മാരെ തങ്ങള്‍ക്ക്‌ ലഭിച്ചതില്‍ വെയ്‌മത്ത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ അഭിമാനിക്കുന്നു എന്ന്‌ പോലീസ്‌ ചീഫ്‌ പറഞ്ഞു. നിയമലംഘകരെ കര്‍ശനമായി നേരിടുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്യുക എന്നതാണ്‌ തന്റെ ഉത്തരവാദിത്വമെന്ന്‌ മനീഷ്‌ പറഞ്ഞു.
മാസാച്യൂസെറ്റ്‌സിലെ വെയ്‌മത്ത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ മലയാളി യുവാവ്‌
മാസാച്യൂസെറ്റ്‌സിലെ വെയ്‌മത്ത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ മലയാളി യുവാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക