Image

പേപ്പല്‍ വിസിറ്റ്‌ പ്ലേ ബുക്ക്‌ റെഡി! വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ (തീര്‍ത്ഥാടനവഴിയില്‍- 2: ജോസ്‌ മാളേയ്‌ക്കല്‍)

Published on 24 August, 2015
പേപ്പല്‍ വിസിറ്റ്‌ പ്ലേ ബുക്ക്‌ റെഡി! വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ (തീര്‍ത്ഥാടനവഴിയില്‍- 2: ജോസ്‌ മാളേയ്‌ക്കല്‍)
150 ല്‍ പരം ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സഹോദര സ്‌നേഹത്തിന്റെ നഗരമായ ഫിലാഡല്‍ഫിയായില്‍ ഒരാഴ്‌ച്ച ചെലവഴിക്കാന്‍ കുടുംബസമേതം എത്തുമ്പോള്‍ അവര്‍ക്ക്‌ വേണ്ടുന്ന വിവരങ്ങള്‍ കൃത്യമായും, ശാസ്‌ത്രീയമായും നല്‍കേണ്ടത്‌ ആതിഥേയരായ ഫിലാഡല്‍ഫിയാക്കാരുടെ കടമയാണല്ലോ. ഭൂഗോളത്തിന്റെ എല്ലാ കോണുകളില്‍നിന്നും നമ്മുടെ അതിഥികളായെത്തുന്നവരെ വേണ്ടരീതിയില്‍ സല്‍ക്കരിക്കുന്നതിലും, സഹായങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതിലും നാം പിശുക്ക്‌ കാണിക്കരുതല്ലോ. ഫിലാഡല്‍ഫിയാ സിറ്റിയും, കോമണ്‍വെല്‍ത്ത്‌ ഓഫ്‌ പെന്‍സില്‍വേനിയായും, വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസും സംയുക്തമായി ഫ്രാന്‍സിസ്‌ പാപ്പായുടെ ഫിലാഡല്‍ഫിയാ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കും, സന്ദര്‍ശകര്‍ക്കുമായി ഒരു സമ്പൂര്‍ണ പേപ്പല്‍ പ്ലേ ബുക്ക്‌ ഇന്ന്‌ റിലീസ്‌ ചെയ്‌തു. അത്യാവശ്യ വിവരങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ ഈ ഡിജിറ്റല്‍ ബുക്കിനെ വിശേഷിപ്പിക്കാം.

വേള്‍ഡ്‌ മീറ്റിംഗ്‌ ഓഫ്‌ ഫാമിലീസിന്റെ വെബ്‌സൈറ്റില്‍ (www. Worldmeeting2015.org) ഈ ബുക്കിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാണു. കൂടാതെ മറ്റു ഡിജിറ്റല്‍ സാംകേതിക വിദ്യകളിലൂടെയും, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെയും, ഇലക്ട്രോണിക്‌ ഗാഡ്‌ജറ്റുകളിലൂടെയും ഇതു ലഭിക്കും. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നുതന്നെയുള്ള ഫ്രാന്‍സീസ്‌ പാപ്പ ആദ്യമായി അമേരിക്ക സന്ദര്‍ശിക്കാനെത്തുമ്പോള്‍ ആ വിശുദ്ധ തീര്‍ത്ഥാടനം സന്ദര്‍ശകര്‍ക്കെന്നതുപോലെ തന്നെ ഫിലാഡല്‍ഫിയാ നിവാസികള്‍ക്കും, പെന്‍ സില്‍വേനിയാ സ്റ്റേറ്റ്‌ മുഴുവനും, അതിലുപരി അമേരിക്ക മുഴുവനും ആസ്വദിക്കുന്നതിനും, മനസില്‍ കുറിച്ചിടൂന്നതിനും ഉപകരിക്കുന്ന രീതിയിലാണിതില്‍ വിവരങ്ങള്‍ പ്രതിപാദിക്കുന്നത്‌.

ഒരു മനുഷ്യായുസില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ഈ ഇടയസന്ദര്‍ശനം നഗരവാസികള്‍ക്കും, ബിസിനസ്‌ മേഖലക്കും അതിലുപരി ഫിലാഡല്‍ഫിയാ നഗരത്തിനുതന്നെയും ഉല്‍സവലഹരി പകരും.

പരിശുദ്ധ പിതാവിന്റെ ഫിലാഡല്‍ഫിയാ സന്ദര്‍ശനം ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഹോം ലാന്‍ഡ്‌ സെക}രിറ്റി ഒരു നാഷണല്‍ സെക}രിറ്റി സ്‌പെഷ്യല്‍ ഈവന്റ്‌ (എന്‍. എസ്‌. എസ്‌. ഇ) ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ യു. എസ്‌. സീക്രട്ട്‌ സര്‍വീസിനായിരിക്കും മാര്‍പാപ്പയുടെയും, സന്ദര്‍ശകരുടെയും സുരക്ഷക്കുള്ള ഉത്തരവാദിത്വം. സീക്രട്ട്‌സര്‍വീസിന്റെ നിര്‍ദ്ദേശാനുസരണം ആയിരിക്കും സെപ്‌റ്റംബര്‍ 26, 27 എന്നീ ദിവസങ്ങളില്‍ സിറ്റിയിലെ ഗതാഗത നിയന്ത്രണങ്ങളും, പ്രത്യേക സെക്യൂരിറ്റി സോണുകളും,റോഡുകളും, പാലങ്ങളും അടക്കുന്നതുള്‍പ്പെടെയുള്ള നടപടികളും കൈകാര്യം ചെയ്യുന്നത്‌. സെക്യൂരിറ്റി സംബന്ധമായ പൊതുജനങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഈ ഗൈഡ്‌ ഉത്തരം നല്‍കും.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനുകള്‍, കാല്‍നടക്കാര്‍ക്കായി പ്രത്യേക മാപ്പുകളും, റൂട്ടുകളും, ഫുഡ്‌ കോര്‍ട്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍, സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളുടെയും, സ്‌മാരകങ്ങളുടെയും വിവരങ്ങള്‍, സിറ്റിയിലെ പ്രധാന മൈല്‍സ്റ്റോണുകള്‍ എന്നുവേണ്ട സാധാരണ ജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടുന്ന എല്ലാ കാര്യങ്ങളും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. തന്നെയുമല്ല വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച്‌ അപ്പപ്പോള്‍ ഇത്‌ പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും.

ഒന്നില്‍ കൂടുതല്‍ തലമുറകളും, ഭിന്ന ഭാഷകളും, സംസ്‌കാരങ്ങളും, വിശ്വാസപാരമ്പര്യങ്ങളും പുലര്‍ത്തുന്ന ലോക ജനതതി ഫിലാഡല്‍ഫിയാ നഗരത്തിലും, പ്രാന്തപ്രദേശങ്ങളിലും ഒരാഴ്‌ച്ച തമ്പടിക്കുമ്പോള്‍ വര്‍ണ്ണ, വര്‍ഗ, ജാതി, മത ഭേദമെന്യേ നമുക്കും കുടുംബ നവീകരണത്തിനും, അതുവഴി ലോക നന്മക്കുമായി അവരോടൊപ്പം കൈകോര്‍ക്കാം.
പേപ്പല്‍ വിസിറ്റ്‌ പ്ലേ ബുക്ക്‌ റെഡി! വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ (തീര്‍ത്ഥാടനവഴിയില്‍- 2: ജോസ്‌ മാളേയ്‌ക്കല്‍)
പേപ്പല്‍ വിസിറ്റ്‌ പ്ലേ ബുക്ക്‌ റെഡി! വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍ (തീര്‍ത്ഥാടനവഴിയില്‍- 2: ജോസ്‌ മാളേയ്‌ക്കല്‍)
ജോസ്‌ മാളേയ്‌ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക