Image

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 September, 2015
ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.
ഡാലസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 29 ശനിയാഴ്ച നടന്ന ഡാലസിലെ ഓണാഘോഷം വര്‍ണ്ണാഭമായി.  സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ 1500ല്‍ പരം മലയാളികള്‍  കേരളതനിമയില്‍ ഒത്തുകൂടി.   ഡാലസ് മലയാളികള്‍ക്കൊപ്പം കേരളാ അസോസിയേഷന്‍ന്റെ  40 താമത്  ഓണാഘോഷമായിരുന്നു ശനിയാഴ്ച നടന്നത്

അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ്, രമാ സുരേഷ്, ബീന ലിയോ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു.

വൈ. പ്രസിഡന്റ് ആന്‍സി ജോസഫ് സ്വാഗതമാശംസിച്ചു. മുന് പ്രസിഡണ്ട്  രമണി കുമാര്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. 

ഡാലസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഗൃഹാതുരത്വം സമ്മാനിച്ച കലാരൂപങ്ങളും വേദിയില്‍  അവതരിക്കപ്പെട്ടു. 

വിവിധ ഗ്രേഡുകളില്‍ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സെന്ററുമായി ചേര്‍ന്ന് കേരളാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എജുക്കേഷന്‍ അവാര്‍ഡ് ദാനവും  ചടങ്ങില്‍ നടക്കുകയുണ്ടായി. അസോസിയേഷന്‍ എജുക്കേഷന്‍  ഡയറക്ടര്‍ ബീനാ ലിയോ,  ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍
പ്രസിഡണ്ട് ബോവന്‍ കൊടുവത്ത്, സെക്രട്ടറി ഷിജു എബ്രഹാം എന്നിവര്‍ ചേര്‍ന്ന് ഉന്നത വിജയം നേടിയ വിവിധ ഗ്രേഡുകളിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. 

മാവേലിമന്നനെ സ്‌റ്റേജിലേക്ക് വരവേറ്റുള്ള ഘോഷയാത്ര  പ്രൌഡഗംഭീരമായി. 
താലപ്പൊലിയേന്തിയ മങ്കമാരും  പുലികളിയും, ചെണ്ടവാദ്യകാവടിമേളങ്ങളും ഘോഷയാത്രക്ക് അകമ്പടി ചേര്‍ന്നപ്പോള്‍ കേരളത്തിന്റെ തനതു ഉത്സവ പ്രതീതി ഉണര്‍ത്തി.  ഘോഷയാത്രക്ക്   മാത്യു കോശിയും,   താലപ്പൊലിക്ക്  സിനി കൊടുവത്തും , ചെണ്ടമേളത്തിന്   സാബു മുക്കാലടിയും  നേതൃത്വം നല്‍കി.

ബെന്‍സി തോമസ്  കോര്‍ഡിനേറ്റ് ചെയ്ത പുതു തലമുറയുടെ  തിരുവാതിര ശ്രദ്ധേയമായി. ഹരിദാസ് തങ്കപ്പന്‍,  അനശ്വര്‍ മാമ്പിള്ളി  എന്നിവര്‍ ഒരുക്കിയ  ഓണപൂക്കളവും വള്ളം കളിയും മനോഹരമായി.  കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. 

ആര്‍ട്‌സ് ക്ലബ് ഡയറക്ടര്‍ ബാബു കണ്ടോത്ത് ഓണാഘോഷപരിപാടികളുടെയും, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ജോണി സെബാസ്റ്റ്യന്‍ എന്നിവര്‍  ഓണസദ്യയുടെയും  കോഓര്‍ഡിനേറ്ററുമാരായിരുന്നു. അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണയും  ഓണസദ്യയുടെ വിഭങ്ങള്‍ തയ്യാറാക്കിയത്. തോമസ്  തോമസ് മഹാബലിയായി ഇത്തവണ വേഷമണിഞ്ഞു.   

അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത്  നന്ദി പ്രകാശനം നടത്തി.  ടിഫനി  ആന്റണി, സിമി കൊടുവത്ത് എന്നിവര്‍ പരിപാടിയുടെ  എംസിമാരായിരുന്നു. കെസിഎ ഹോംസ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍) , ബിജു ലോസണ്‍ ട്രാവെല്‍സ്, ബേബി ഉതുപ്പ് ഫാര്‍മേഴ്‌സ് ഇന്‍ഷുറന്‍സ്  എന്നിവരായിരുന്നു സ്‌പോണ്‍സേഴ്‌സ്.

ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.ഡാലസില്‍ കേരളാ അസോസിയേഷന്റെ   ഓണാഘോഷം വര്‍ണ്ണാഭമായി.
Join WhatsApp News
Observer 2015-09-03 17:23:52
As an observer I appreciate Dallas Kerala Association for celebrating your Onam without so called, Cinema Star, political, religious priest or FOKANA & FOMAA celebrities. Many of the Association always give much importance and spent time and money for such celebrities. Here the real people, the workers of the association light up the lamp, gave onam messages, local lalents performed. That is the onam of the people by the people and for the people. No awards and Ponnadas to undeserved people. Great. I hope all our Association should follow this example. Khudoos. This observer stand for the ordinary people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക