Image

അറ്റ്‌ലാന്റയിലെ മികച്ച യുവഡോക്‌ടറായി ഡോ. തോമസ്‌ ചാക്കോ വെള്ളരിങ്ങാട്ടിനെ തെരഞ്ഞെടുത്തു

Published on 04 September, 2015
അറ്റ്‌ലാന്റയിലെ മികച്ച യുവഡോക്‌ടറായി ഡോ. തോമസ്‌ ചാക്കോ വെള്ളരിങ്ങാട്ടിനെ തെരഞ്ഞെടുത്തു
തൊടുപുഴ: അമേരിക്കയിലെ ആതുരസേവനരംഗത്ത്‌ അംഗീകാരത്തിന്റെ മികവുമായി മലയാളി ഡോക്‌ടര്‍. തൊടുപുഴ കരിങ്കുന്നം വെള്ളരിങ്ങാട്ട്‌ കുടുംബാംഗം ഡോ. തോമസ്‌ ചാക്കോയാണ്‌ അറ്റ്‌ലാന്റയിലെ (ജോര്‍ജിയ)മികച്ച യുവഡോക്‌ടറായി തെരഞ്ഞെടുക്കപ്പെട്ടത്‌.

അറ്റ്‌ലാന്റ മാഗസിന്റെ പുതിയ ലക്കത്തിലെ മുഖചിത്രത്തിലും ഡോ. തോമസ്‌ ചാക്കോ ഇടംപിടിച്ചു. നോര്‍ത്ത്‌ സൈഡ്‌ അലര്‍ജി ആന്‍ഡ്‌ ആസ്‌തമ ക്ലിനിക്കിലെ ഡോക്‌ടറായ അദ്ദേഹം ആസ്‌തമ, അലര്‍ജി രോഗ ചികിത്സാരംഗത്ത്‌ അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ഡോക്‌ടര്‍മാരിലൊരാളാണ്‌.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും അലര്‍ജി, ഇമ്യൂണോളജി ചികിത്സാരംഗത്ത്‌ അമേരിക്കയിലെ തന്നെ മികച്ച ഡോക്‌ടര്‍മാരിലൊരാളാണ്‌ ഇദ്ദേഹം. അറ്റ്‌ലാന്റയിലേക്കു പ്രവര്‍ത്തനരംഗം മാറ്റിയത്‌ 2007ലാണ്‌.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കരിങ്കുന്നം സ്വദേശി വി.എം. ചാക്കോ വെള്ളരിങ്ങാട്ട്‌ - ഡോ. ലിസി ചാക്കോ ദമ്പതികളുടെ മകനാണ്‌. ഹൈസ്‌കൂള്‍ അധ്യാപികയായ ഉഷയാണ്‌ ഭാര്യ. മൂന്നു മക്കളുണ്ട്‌.
അറ്റ്‌ലാന്റയിലെ മികച്ച യുവഡോക്‌ടറായി ഡോ. തോമസ്‌ ചാക്കോ വെള്ളരിങ്ങാട്ടിനെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക