ജോയിച്ചന്‍ പുതുക്കുളംPublished on 11 September, 2015
ന്യൂയോര്‍ക്ക്: `ഐ ലവ് യു' എന്ന മൂന്നു വാക്കുകള്‍ കൊണ്ട് ഹൃദയം കീഴടക്കാം
എന്ന് പലരും പല തവണ തെളിയിച്ചതാണ് .എന്നാല്‍ ഈ മൂന്നു വാക്കുകള്‍ ഇന്ന് ലോക
മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് . പ്രവസികളായ രണ്ടു ചെറുപ്പക്കാര്‍
അവരുടെ മനസില്‍ കണ്ട സ്വപ്‌നങ്ങള്‍ ആണ് ഇന്ന് ലോക മലയാളികള്‍ നെഞ്ചില്‍
ഏറ്റിയിരിക്കുന്നത് . പറഞ്ഞു വരുന്നത് ഫേസ്‌ബൂക്കിലും യുട്യുബിലും വന്‍ തരംഗ മായി
മാറിക്കൊണ്ടിരിക്കുന്ന `ഐ ലവ് യു ' എന്ന ഹൃസ്വചിത്രത്തെ കുറിച്ചാണ്. റിലീസ്
ചെയ്‌തു 5 ദിവസങ്ങള്‍ക്കുള്ളില്‍ അയ്യായിരത്തില്‍ അധികം ആളുകള്‍ `ഐ ലവ് യു'
ട്രയിലര്‍ കണ്ടു കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ പ്രശസ്‌ത ഗായകനും കലാകാരനും ആയ
ശ്രീ ശബരിനാഥും ക്യാമറ കൊണ്ട് കൗതുകങ്ങള്‍ വിരിയുക്കുന്ന ശ്രി ജോണ്‍ മാര്‍ട്ടിനും
ഒരുമിച്ചു കണ്ട സ്വപ്‌നം ആണ് `ഐ ലവ് യു'. ന്യൂയോര്‍ക്കിലെയും പരിസര
പ്രദേശങ്ങളിലെയും കലാകരന്മാരാര്‍ ആയ ചില സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നപ്പോള്‍ ആ
സ്വപ്‌നം ചിറകുവിടര്‍ത്തി .മലയാള ചലച്ചിത്ര വേദി നവ ഭാവുകത്വങ്ങള്‍ക്ക് വഴി
മാറുംപോഴാണ് `ഐ ലവ് യു' എന്ന ചിത്രം അമേരിക്കയില്‍ ജനിക്കുന്നത് എന്നത് ഏറെ
പ്രസക്തമായ ഒന്നാണ്.തികഞ്ഞ സാങ്കേതിക മികവോടെ ഒരു ക്ലീന്‍ എന്റെര്‍ടൈന്‍മെന്റ്
പാക്കേജ് ആണ് `ഐ ലവ് യു'.
അതുകൊണ്ടുതന്നെ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍
പോലും വളരെ പ്രതീക്ഷയോടെ ആണ് ഐ ലവ് യു എന്ന ചിത്രത്തെ നോക്കി കാണുന്നത്.
പ്രശസ്‌ത സിനിമതാരാം ജയറാമിന്റേയും , നാദിര്‍ഷായുടെയും ആശംസ വാക്കുകള്‍ ഇതിനു
അടിവരയിടുന്നു .
ഷോര്‍ട്ട് ഫിലിമുകളുടെ കുത്തൊഴുക്കില്‍ പൊട്ടി മുളച്ച
ഒന്നല്ല ഈ ചിത്രം എന്ന് ചിത്രത്തിന്റെ ട്രെയിനറിലില്‍ നിന്നും വ്യക്തം. പരിചയ
സമ്പന്നന്‍ ആയ ഒരു തിരക്കഥാകൃത്തിന്റേയും കൈയടക്കമുള്ള സംവിധായകന്റേയും പ്രതിഭ
ചിത്രത്തില്‍ അങ്ങോളം ഇങ്ങോളം പ്രതിഫലിക്കുന്നു . കാഴ്‌ചകള്‍ക്ക് പുതുമയുടെ
വര്‍ണ്ണരാജികള്‍ വാരി വിതറി നവാഗതനായ ജോണ്‍ മാര്‍ട്ടിന്‍ അത്ഭുതം സൃഷ്ട്‌ടിക്കുന്നു
. സ്വപ്‌നങ്ങളെ കാവല്‍ (2010), ബിന്‍ഗോ (ഇംഗ്ലീഷ് 2013 ),എന്നീ
ചിത്രങ്ങള്‍ക്ക് ശേഷം ശബരിനാഥ് മൂന്നമാതായി അണിയിച്ചൊരുക്കുന്ന ചിത്രം ആണ് `ഐ
ലവ് യു'. ജയ്‌സണ്‍ പുല്ലാട് ആണ് അസിസ്റ്റന്റ് ഡയറക്‌ടര്‍.
സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രം വളരെ വ്യക്തമായയ ഒരു സാമൂഹിക നിലപാട്
കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മുഴു നീളെ തമാശയില്‍ കോര്‍ത്ത് ഇണക്കിയിരിക്കുന്ന
ചിത്രം ഒരു സുപ്പൂര്‍ ഹിറ്റ് ഫീച്ചര്‍ ഫിലിമിന്റെ പ്രതീതി സമ്മാനിക്കുന്നു. കൗമാര
പ്രണയത്തിന്റെ രസകരമായ കഥയിലൂടെ പ്രേക്ഷകര്‍ സഞ്ചരിക്കുമ്പോള്‍ അപ്രക്ഷീതം ആയ
ക്ലൈമാക്‌സില്‍ കണ്‍കോണുകളില്‍ ഈറന്‍ അണിയും. യാന്ത്രികമായ ജീവിതത്തില്‍ മനുഷ്യന്റെ
അന്യം നിന്ന് പോകുന്ന പച്ചയായ മാനസിക വികാരങ്ങള്‍..വിദഗ്‌ധമായി കഥാഘടനയില്‍ കൂട്ടി
ഇണക്കിയിരിക്കുന്നു .
ധനിഷ് കാര്‍ത്തിക് ,ബ്ലെസ്സണ്‍ കുരിയന്‍ ,ശേല്‍സീയാ
ജോര്‍ജ് ,മിഷേല്‍ ആന്‍ , റോഷി ജോര്‍ജ് , ജയജീ ,ബിന്ദു കൊച്ചുണ്ണി , ജെംസണ്‍
കുരിയാക്കോസ് ,ജോജോ കൊട്ടാരക്കര ,സിബി ഡേവിഡ് ,സുനില്‍ ചാക്കോ ,ഹരിലാല്‍ നായര്‍
എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ടിനു കെ തോമസ് ആണ്. സുമേഷ്
ആനന്ദ് സൂര്യ പശ്ചാത്തല സംഗീതം നിര്‍വഹിക്കുമ്പോള്‍ സുമില്‍ ശ്രീധരന്‍
ഗ്രാഫിക്‌സും ,രാഗേഷ് നാരായണ്‍ വിസ്വല്‍ എഫഫെക്ട്‌സ് ഉം , ബിനൂപ് ദേവന്‍ സൌണ്ട്
എഫഫെക്ട്‌സ് ഉം ഷെഫിന്‍ മേയാന്‍ റീ റെക്കോര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു
.
ഷീബ ജോണ്‍സന്‍ കാസ്റ്റിംഗും ജിജി ഫിലിപ്പ് പ്രോഡക്‌റ്റ്‌ഷന്‍ ഡിസൈനും
നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസേഴ്‌സ് വിജി ജോണും തോമസ്
സഞ്‌ജു ചെറിയാനും ആണ്. ആനി ലിബു പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്നു.
ഷോ
നയന്റെ ബാനറില്‍ ജോണ്‍ മാര്‍ട്ടിന്‍ പ്രോഡക്‌ഷന്‍സ് നിര്‍മ്മിക്കുന്ന 'ഐ ലവ് യു
സെപ്‌റ്റംബര്‍ 19 നു ന്യൂയോര്‍ക്കിലെ ക്ഷണിക്കപെട്ട സദസിനു മുന്നില്‍ ചിത്രം
പ്രദര്‍ശിപ്പിക്കും .തുടര്‍ന്ന്..നിങ്ങളുടെ സ്വീകരണ മുറിയിലെ ടെലിവിഷനിലും ,യു
ടുബിലും `ഐ ലവ് യു' എത്തും . അണിയറ പ്രവര്‍ത്തകര്‍ പറയും പോലെ ' ഇതൊരു സംഭവം അല്ല
'എന്ന് വിചാരിക്കാന്‍ വരട്ടെ.. രസകരമായ ഒരു ചലച്ചിത്ര അനുഭവത്തിനു മിഴി തുറക്കാന്‍
സമയം ആയി. അതാണ് ചുരുക്കത്തില്‍ `ഐ ലവ് യു'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല