വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രവാസി ചാനലില്‍ ശനിയഴിച്ച 2.00 മണിക്ക്
Published on 26 September, 2015
ശ്രീകുമാര്‍ ഉണ്ണിത്താന്
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം പ്രവാസി ചാനലില്‍ ശനിയഴിച്ച 2.00 മണിക്ക്
അംഗബലംകൊണ്ടും പഴക്കംകൊണ്ടും െ്രെടസ്റ്റേറ്റിലെ ഏറ്റവും വലിയ സംഘടനയായ
ഡബ്ല്യൂഎംഎ യുടെ ഓണം നിങ്ങളുടെ പ്രവാസി ചാനലില്‍ ശനിയാഴ്ച 2.00 മണിക്ക്
സംപ്രേക്ഷണം ചെയ്യുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് 2015ലെ
ഓണാഘോഷ പരിപാടികളുടെ പ്രസക്ത ഭാഗങ്ങളാണ് ഈയാഴ്ച്ച പ്രവാസി ചാനലില്‍
പ്രക്ഷേപണം ചെയ്യുന്നത്.
നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്ചെസ്റ്റര്‍
മലയാളി അസോസിയേഷന് കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി
ഓണം ആഘോഷിച്ചപ്പോള്‍ മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സിലും നാവിലും.
കൊച്ചുകുട്ടികളും മുതിര്‍ന്നവരും കേരളീയ വസ്ത്രങ്ങളണിഞ്ഞ് വുഡ്ലാന്‍ഡ്സ്
ഹൈസ്കൂളില്‍ അണിനിരന്നപ്പോള്‍ ആഘോഷവേദി കേരളത്തിന്റെ തനിപ്പകര്‍പ്പായി.
കൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ നില്ക്കുന്ന സ്കൂളും പരിസരവും കേരളത്തിലെ
വര്‍ണ്ണങ്ങളില്‍ മുങ്ങി
ഘോഷയാത്ര വേദിയിലെത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. അലക്സ്
മുണ്ടയ്ക്കലും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തിന്റെ താളത്തില്‍
ഗോള്‍ഡന്‍ ഫഌറ്റ് ഡാന്‍സ് ഗ്രൂപ്പ് നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു
തുടക്കം.
ഷൈനി ഷാജന് ന്റ നേതൃത്വത്തില്‍ നടന്ന തിരുവാതിരകളി, മയൂര ആര്‍ട്സിന്റെ
നൃത്തം, ജാസി ഗിഫ്റ്റിന്റെ ഗാനമേള,ജാസി ഗിഫ്റ്റിനു ഒപ്പം കാര്‍ത്തിക ഷാജിഉം
പകെടുത്തു. ജാസി ഗിഫ്റ്റിന്റെ ഗാനമേള ഏവരുടെ യും
പ്രശം സ പി ടിച്ചു പറ്റിയ ഒരു പ്രോഗ്രാം ആയിരുന്നു .
കേന്ദ്ര സംഘടനകളിലെ ഭിന്നിപ്പ് ബാധിക്കാത്ത അസോസിയേഷന്റെ ഓണാഘോഷത്തില്‍
ഫൊക്കാന ഫോമാ നേതാക്കള്‍ പങ്കെടുത്തു. ഈ ഓണാഘോഷ പരിപാടികളുടെ പ്രസക്ത
ഭാഗങ്ങളാണ് ഈയാഴ്ച്ച പ്രവാസി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല