Image

'യങ്ങ് ഹീറോസ്' 2015 അവാര്‍ഡ് രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്

പി.പി.ചെറിയാന്‍ Published on 28 September, 2015
'യങ്ങ് ഹീറോസ്' 2015 അവാര്‍ഡ് രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്
2001 ല്‍ സ്ഥാപിച്ച ഗ്ലോറിയ ബാറണ്‍ അവാര്‍ഡിന് ഈ വര്‍ഷം കാലിഫോര്‍ണിയായില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി സൊനാലി രണവീരയും, ന്യൂഹാംപ്‌ഷെയറില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനി ദീപികാ കുറുപ്പും അര്‍ഹയായി. അമേരിക്കയിലേയും, കാനഡയിലേയും ടാലന്റഡ് ആയിട്ടുള്ള 17 പേരെയാണ് ഈ വര്‍ഷം അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ജനങ്ങളില്‍, സമൂഹത്തില്‍, ചുറ്റുപാടുകളില്‍ തുടങ്ങി വിവിധ തലങ്ങളില്‍ സ്വാധീനം  ചെലുത്തുവാന്‍ കഴിഞ്ഞ 8 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളെയാണ് ഈ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നത്.

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചുണ്ടുകള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് കുപ്പികളും, കാനുകളും ശേഖരിച്ചു 40,000 ഡോളറോളമാണ് സൊനാലി രണവീര സംഭാവന നല്‍കിയത്.
ദന്ത സംര്കഷണത്തിനും, വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠന സമാഗ്രികളും, വസ്ത്രങ്ങളും ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിലുള്ള കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതില്‍ രണവീര വഹിച്ച പങ്ക് പ്രശംസനീയമായിരുന്നു.

ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഒന്നും അസാധ്യമല്ല എന്ന് രണവീര തെളിയിച്ചു.

മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള ചിലവുകുറഞ്ഞ മാര്‍ഗ്ഗം കണ്ടെത്തിയതിനാണ് ദീപികാ കുറുപ്പിന് അംഗീകാരം ലഭിച്ചത്.

2012 ല്‍ അമേരിക്കയിലെ പ്രായം കുറഞ്ഞ ശാസ്ത്രജ്ഞനായി ദീപികാ കുറുപ്പു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2012 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ആയിരക്കണക്കിന് കുട്ടികള്‍ മലിനജലം കുടിക്കുന്നത് കണ്ടതാണ് ഇങ്ങനെയൊരു കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചതെന്ന് ദീപിക പറഞ്ഞു.
വിജയികളായ ഇരുവര്‍ക്കും 5,000 ഡോളര്‍ വീതമാണ് സമ്മാനമായി ലഭിക്കുക.

'യങ്ങ് ഹീറോസ്' 2015 അവാര്‍ഡ് രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക