Image

ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 02 October, 2015
ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാഷിംഗ്‌ടണ്‍ ഡി സി: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസിന്റെ വാഷിംഗ്‌ടണില്‍ ഡി സിയില്‍ വച്ചു നടത്തപ്പെടുന്ന ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആര്‍ വി പി ഷാജി ശിവബാലന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഒക്ടോബര്‍ 17ആം തീയതി മേരിലാന്റിലെ തോമസ്‌ പൈലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്ന ഫോമായുടെ ജനറല്‍ ബോഡി മീറ്റിംഗിനോടനുബന്ധിച്ചാണു ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്‍ നടത്തപ്പെടുന്നത്‌. ഈ ഇലക്ഷനില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി നാല്‌ വര്‍ഷത്തേക്കയിരിക്കും.

ഫോമ ജുഡിഷ്യല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പു 2015ന്റെ ഇലക്ഷന്‍ കമ്മീഷണര്‍മാരായി സേവനം ചെയ്യുന്നത്‌, ഫോമായുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകരും, നിരവധി എക്‌സിക്യുട്ടീവ്‌ പദവികള്‍ അലങ്കരിച്ചുട്ടുള്ള ഫോമായുടെ മുതിര്‍ന്ന നേതാക്കളായ ജോണ്‍ സി വര്‍ഗീസ്‌ (സലിം)ന്യൂയോര്‍ക്ക്‌, രാജ്‌ കുറുപ്പ്‌ (ക്യാപിറ്റല്‍ റീജിയണ്‍), ഐപ്പ്‌ മാരേട്ട്‌ എന്നിവരാണ്‌.

ഫോമായിലെ ഒരോ അംഗസംഘടനയില്‍ നിന്നും അഞ്ചു പേര്‍ക്ക്‌ വീതമാണ്‌ വോട്ടവകാശം ഉള്ളതു. ഈ ഡെലിഗേറ്റ്‌ ലിസ്റ്റ്‌ എല്ലാ അംഗസംഘടനകളില്‍ നിന്നും ലഭിച്ചു എന്ന്‌ ഫോമാ ജെനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ പറഞ്ഞു. ഇത്‌ വരെ സ്‌തുത്യര്‍ഹ സേവനം അനുഷ്ടിച്ച ജുഡിഷ്യല്‍ കൗണ്‍സില്‍ ഭാരവാഹികളായ തോമസ്‌ ജോസ്‌ (ചെയര്‍മാന്‍), എം ജി മാത്യൂ (വൈസ്‌ ചെയര്‍മാന്‍), ജോര്‍ജ്‌ തോമസ്‌ (സെക്രട്ടറി), ഫ്രെഡ്‌ കൊച്ചിന്‍ (മെമ്പര്‍), പോള്‍ സി മത്തായി (മെമ്പര്‍), എബ്രഹാം ഫിലിപ്പ്‌ (ഓഡിറ്റര്‍) എന്നിവരാണ്‌.

അതോടൊപ്പം 2016ല്‍ മയാമിയില്‍ വച്ചു നടക്കുവാന്‍ പോകുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ കിക്ക്‌ ഓഫും പരിപാടികളോടനുബന്ധിച്ചു നടത്തപ്പെടും.
ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക