Image

ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്‍ ഒരുക്കം പൂര്‍ത്തിയായതായി ഇലക്ഷന്‍ കമ്മീഷന്‍

Published on 05 October, 2015
ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്‍ ഒരുക്കം പൂര്‍ത്തിയായതായി ഇലക്ഷന്‍ കമ്മീഷന്‍
വാഷിംഗ്ടണ്‍ ഡി സി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ ഇലക്ഷന്‍ കമ്മീഷണരും മുന്‍ ജനറല്‍ സെക്രെട്ടറിയുമായ ജോണ്‍ സി വര്‍ഗീസ് അറിയിച്ചു.
രാജ് കുറുപ്പ് (ക്യാപിറ്റല്‍ റീജിയണ്‍), ഐപ്പ് മാരേട്ട് എിവരാണ് മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍.
ലല ാമമമൊ17-നു മേരിലാന്റിലെ തോമസ് പൈലി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്ന ഫോമായുടെ ജനറല്‍ ബോഡി മീറ്റിംഗിനോടനുബന്ധിച്ചാണു ഇലക്ഷന്‍. ഫ്‌ളോറില്‍ നിന്നു തന്നെയാണു സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതും ഇലക്ഷന്‍ നടത്തുന്നതും.അതിനാല്‍ അഞ്ചംഗ കൗണ്‍സിലിലേക്ക് മത്സരമുണ്ടാകുമോ എന്നു വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെടുവരുടെ കാലാവധി നാല് വര്‍ഷമാണ്.
തോമസ് ജോസ് (ചെയര്‍മാന്‍), എം ജി മാത്യൂ (വൈസ് ചെയര്‍മാന്‍), ജോര്‍ജ് തോമസ് (സെക്രട്ടറി) എന്നിവരാണു നിലവിലുള്ള കൗണ്‍സില്‍.
പരാതികളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള സംവിധാനമായ ജുഡിഷ്യല്‍ കൗണ്‍സിലിനു പ്രത്യേക പ്രാധാന്യമുണ്ട്.തര്‍ക്കങ്ങള്‍ കോടതി വരെ എത്തുന്നതും ഭിന്നതകള്‍ ഉണ്ടാവുന്നതുമൊക്കെ ഒഴിവാക്കുകയാണു ലക്ഷ്യം.അതിനാല്‍ തന്നെ സുസമ്മതരായ സീനിയര്‍ നേതാക്കളാണു കൗണ്‍സില്‍ അംഗങ്ങളായി സേവനമനുഷ്ടിക്കുന്നത്.
ഫോമായിലെ ഒരോ അംഗസംഘടനയില്‍ നിന്നും അഞ്ചു പേര്‍ക്ക് വീതമാണ് വോട്ടവകാശം ഉള്ളത്. ഈ ഡെലിഗേറ്റ് ലിസ്റ്റ് എല്ലാ അംഗസംഘടനകളില്‍ നിന്നും ലഭിച്ചതായിഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് പറഞ്ഞു.
ജനറല്‍ ബോഡിയുടെ വിജയത്തിനായി ആര്‍ വി പി ഷാജി ശിവബാലന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുുന്നു.
മയാമിയില്‍ വച്ചു നടക്കുവാന്‍ പോകുന്ന അന്താരാഷ്ട്ര കണ്‍ വന്‍ഷന്റെ കിക്ക് ഓഫും പരിപാടികളോടനുബന്ധിച്ചു നടത്തപ്പെടും.
ഫോമാ ജുഡിഷ്യല്‍ കൗണ്‍സില്‍ ഇലക്ഷന്‍ ഒരുക്കം പൂര്‍ത്തിയായതായി ഇലക്ഷന്‍ കമ്മീഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക