Image

'ഹലോ നമസ്‌തെ' ജയന്‍ മുളങ്കാടും ഡോ:ഫ്രീമു വര്‍ഗീസും ചേര്‍ന്നൊരു നല്ല സിനിമ

അനില്‍ പെണ്ണുക്കര Published on 07 October, 2015
'ഹലോ നമസ്‌തെ' ജയന്‍ മുളങ്കാടും ഡോ:ഫ്രീമു വര്‍ഗീസും ചേര്‍ന്നൊരു നല്ല സിനിമ
അമേരിക്കന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ടു കലാകാരന്മാര്‍ ഒരു നല്ല സിനിമയ്ക്കുവേണ്ടി ഒന്നിക്കുന്നു.ഫ്രീഡിയ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍  ഡോ:ഫ്രീമു വര്‍ഗീസ് നിര്‍മ്മിച്ച് ജയന്‍.കെ .നായര്‍ സംവിധാനം ചെയുന്ന 'ഹലോ നമസ്‌തെ' യുടെ പൂജ ഒക്ടോബര്‍ 15 നു എറണാകുളത്തു നടക്കും .ഒരു ഷെഡ്യുളില്‍ പുര്‍ത്തിയാകുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും സഞ്ജു ശിവറാമുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത് .അജു വര്‍ഗീസ് ,സൌബിന്‍,മുകേഷ് ,പി.ബാലചന്ദ്രന്‍,ജോജു ജോര്‍ജ് ,ഭാവന,മിയ ജോര്‍ജ്,മുത്തുമണി,കെ പി എ സി ലളിത  തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു.കോമഡി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ  കൃഷ്ണ പുജപ്പുര കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പി.സുകുമാറാണ്.അനില്‍ പനച്ചുരാന്റെ വരികള്ക്ക് എം.ജയചന്ദ്രനും,മസാല കോഫിയും സംഗീതമൊരുക്കുന്നു .

അമേരിക്കന്‍ മലയാളികള്‍ക്ക്  പ്രിയപ്പെട്ട ജയന്‍ കെ നായര്‍   ആര്‍ദ്രം എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു സിനിമയിലേക്ക് കടന്നുവന്നത്.പിന്നീട് നിരവധി ടെലിസിനിമകള്‍ സംവിധാനം ചെയ്തു..ബാലചന്ദ്രമേനോന്‍ ഉള്‍പ്പെടെ ഉള്ളവരുടെ കഥയിലും തിരക്കഥയിലും ഒരുക്കിയ ടെലിസിനിമകള്‍ക്കു ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .ഫൊക്കാനയുടെ ചിക്കാഗോ കണ്‍വന്ഷന് കലാപരുപാടികള്‍ സംവിധാനം ചെയ്തു അവതരിപ്പിച്ചത്  ജയന്‍ കെ നായര്‍  ആയിരുന്നു.

കോമഡിയുടെ ട്രാക്കില്‍ കഥ പറയുന്ന 'ഹലോ നമസ്‌തെ'കോമഡി ചിത്രങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കും എന്ന് അദേഹത്തിന് ഉറപ്പുണ്ട് .വളരെ വ്യത്യസ്തമായ ഈ സിനിമയ്ക്ക് വേണ്ട പണം മുടക്കുന്നതാകട്ടെ കലയെ സ്‌നേഹിക്കുന്ന ഡോ:ഫ്രീമു വര്‍ഗീസും.ഫ്രീഡിയ എന്റെര്‍റ്റൈന്മെന്റിന്റെ കലാപ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഇതിനോടകം തന്നെ പ്രസിദ്ധിയാര്‍ജിച്ചുകഴിഞ്ഞു.നിരവധി സ്‌റ്റെജുഷോകള്‍  അമേരിക്കയില്‍ എത്തിച്ചു എന്നുമാത്രമല്ലാ ,വളരെ വ്യത്യസ്തങ്ങളായ ഷോകള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് നല്കി എന്നതാണ് ഡോ:ഫ്രീമു വര്ഗീസിനെ ഏറെ വ്യത്യസ്തനാക്കുന്നത് .സൂര്യ കൃഷ്ണമുര്‍ത്തിയുടെ അമേരിക്കന്‍ പര്യടനം ,ശോഭനയുടെ കൃഷ്ണ ,തുടങ്ങിയ കലാവിരുന്നുകള്‍ ഇന്നും മലയാളികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്ക്കുന്നു.ഈ മനസ്സില്‍ നിന്നാണ്  ജയന്‍ കെ നായരുമോത്തൊരു നല്ല സിനിമ  മലയാളികള്‍ക്ക് മുന്പിലെത്തുന്നത്.കോമഡിയുടെ ട്രാക്കില്‍ നല്ല  ഒരു സിനിമ  ..അതാണ് 'ഹലോ നമസ്‌തെ' .

'ഹലോ നമസ്‌തെ' ജയന്‍ മുളങ്കാടും ഡോ:ഫ്രീമു വര്‍ഗീസും ചേര്‍ന്നൊരു നല്ല സിനിമ
'ഹലോ നമസ്‌തെ' ജയന്‍ മുളങ്കാടും ഡോ:ഫ്രീമു വര്‍ഗീസും ചേര്‍ന്നൊരു നല്ല സിനിമ
'ഹലോ നമസ്‌തെ' ജയന്‍ മുളങ്കാടും ഡോ:ഫ്രീമു വര്‍ഗീസും ചേര്‍ന്നൊരു നല്ല സിനിമ
'ഹലോ നമസ്‌തെ' ജയന്‍ മുളങ്കാടും ഡോ:ഫ്രീമു വര്‍ഗീസും ചേര്‍ന്നൊരു നല്ല സിനിമ
'ഹലോ നമസ്‌തെ' ജയന്‍ മുളങ്കാടും ഡോ:ഫ്രീമു വര്‍ഗീസും ചേര്‍ന്നൊരു നല്ല സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക