Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പോള്‍ പറമ്പിക്ക് ചിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു.

പി.പി.ചെറിയാന്‍ Published on 09 October, 2015
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പോള്‍ പറമ്പിക്ക് ചിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു.
ചിക്കാഗൊ: രണ്ടു ദശാബ്ദമായി ചിക്കാഗൊ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് സജ്ജീവമായി പ്രവര്‍ത്തിച്ചിരുന്ന പോള്‍ പറമ്പി കേരളഗവണ്‍മെന്റ് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അനുമോദനവും, സ്വീകരണവും നല്‍കുന്നതിന് ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജിയന്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു.

കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച പോള്‍പറമ്പി തൃശൂര്‍ ജില്ലാ.കെ.എസ്.യു.സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് താലൂക്ക്- ജില്ലാഭാരവാഹി എന്നീ നിലകളില്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സുപരിചിതനാണ്.

അമേരിക്കയില്‍ പ്രവാസിയായി കഴിയുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞതാണ് കിംഫ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നേടിയെടുക്കുവാന്‍ പോളിന് കഴിഞ്ഞത്. കോണ്‍ഗ്രസ്സിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തുന്ന സന്ദര്‍ഭങ്ങളില്‍ അവരെ സ്വീകരിക്കുന്നതിനും, ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നതിലും പറമ്പി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 11 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് മോര്‍ട്ടന്‍ ഗ്രോവിലുള്ള ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ഹാളിലാണ് സ്വീകരണസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

അഗസ്റ്റിന്‍ 630 263 6647
സതീശന്‍ നായര്‍-847 708 3279
തോമസ് - 7735091947
വര്‍ഗീസ്-224 659 9011, 
തമ്പി-847 226 5486

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പോള്‍ പറമ്പിക്ക് ചിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു.
Join WhatsApp News
thomaskutty 2015-10-09 03:56:24
നല്ലതു തന്നെ.  ഒരു സംശയം.  ഈ പുള്ളിക്കാരന് ഏതാ ?
Anthappan 2015-10-09 06:48:55

There are five Richest Indian Americans listed in the Forbes Magazine.  And,  Mr.  Manoj Bhargava ( Rank: 311 | Net worth: $1.5 billion) is an interesting personality to be followed as a role model for the people those who are trying to become successful people in USA. His story is an inspiring one to get motivated.   Bhargava, 59, is the founder and CEO of the popular energy drink brand '5-hour energy'. He is a Princeton University drop out who "chose one of the roads less travelled to the American Dream".  He is also a great philanthropist who believes in direct involvement in charity work rather than using the religious brokers.  It is wastage of time and effort to bring this corrupted and useless politicians and chotta nethakkal from Kerala and conducting this kind of cheap celebration.  They cannot offer anything other teaching people how to stab from back and loot the wealth of others.  These lazy asses through bribing and corruption get into some position and brag about it. They cannot offer anything to the public other than what they learned and that is wickedness.  I see a very many people are bogged down in the Kerala politics and wasting their already wasted time.  Your ass is stuck in the quagmire of Kerala’s shitty politics. Pull it out and move forward guys. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക